Pages

Friday, August 18, 2023

പ്രോഫ. ജോൺ കുരാക്കാർ സപ്തതി.

 

പ്രോഫ. ജോൺ കുരാക്കാർ

സപ്തതി.

 


സപ്തതി തികയുന്ന

ജ്ഞാന തപസ്വിയാം

ജോൺ കുരാക്കാർക്കെൻ ആശംസകൾ.

എത്രയോ കാലമായി നിൻ നാവിലുതിർന്നോ

അക്ഷരമുത്തുകൾ  രത്നഖനികളായി

വിശ്വത്തിലെങ്ങുമെ  വ്യാപിച്ചീടുമാ

ശിഷ്യ സമ്പത്തു തരുന്നയീസന്ദേശം

കൊട്ടാരക്കര സെന്റ് ഗ്രീഗോറിയസ്സിൻ

വാഗ് ദേവതയുടെ കൃപാ കാടാക്ഷത്താൽ

മലയാളത്തിൽ നൂപുരധ്വനിമീട്ടും

മഹാശയാ നിന്നെ നമിക്കുന്നീ ലോകവും.

കാവ്യ കലയുടെ കേളികളിൽ  നിറഞ്ഞു

കാവ്യസന്ധ്യകളിൽ  തൂമധു നുകർന്നുനീ

ദുഃഖ ഹേതുക്കളാം  ക്ലെശങ്ങളൊക്കെ

ധീരതയോടങ്ങുനേരിട്ടോരിപൂമാൻ

എത്രയോ കാതങ്ങൾ  താണ്ടുവാൻ

ശക്തിയും

ഓജസ്സുമേകട്ടെ തമ്പുരാൻ

ഇനിയുമാനാവിൽ നിന്നുതിരുന്ന തെന്മോഴി

ലോകോപകാര  സ്പുരണമായി  തീരട്ടെ.

 

രാമചന്ദ്രൻ  നായർ

Former  Principal,

Higher Secondary School & U. R. I Leader.

No comments: