Pages

Monday, July 10, 2023

കുറവിലങ്ങാട് മർത്ത മറിയം പള്ളിയും കൂരാക്കാരൻ വലിയ വീട്ടിൽ കുടുംബവും Prof. John Kurakar .

 

കുറവിലങ്ങാട് മർത്ത മറിയം പള്ളിയും കൂരാക്കാരൻ  വലിയ വീട്ടിൽ കുടുംബവും

Prof. John Kurakar


.

ചരിത്രവും പാരമ്പര്യവും കൈകോർത്തു നിൽക്കുന്ന നാടാണ് കുറവിലങ്ങാട്. പ്രത്യേകിച്ചും ക്രിസ്തുമത വിശ്വാസികൾക്കിടയിൽ പ്രത്യേക സ്ഥാനംതന്നെ നാടിനുണ്ട്. പാരമ്പര്യത്തിന്റെ ദൃക് സാക്ഷിയാണ്  ചരിത്രം. കുരാക്കാരൻ വലിയ കുടുംബത്തിന്റെ മൂലകുടുംബം  കുറവിലങ്ങാട് വലിയ വീടാണ്.

ലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കുന്ന കുറവിലങ്ങാട് പള്ളി കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ പ്രധാന തീർഥാടനകേന്ദ്രമാണ്.

കേരളത്തിൽ തോമശ്ലീഹ സ്ഥാപിച്ച ഏഴരപ്പള്ളികൾ കഴിഞ്ഞാൽ ഏറ്റവും അധികം പ്രശസ്തമായിരിക്കുന്ന ദേവാലയമാണ് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്ഥിതി ചെയ്യുന്ന കുറവിലങ്ങാട് മർത്ത മറിയം പള്ളി

ശങ്കരപുരി, പകലോമാറ്റം  കാളികാവ്, കള്ളി  എന്നീ ഇല്ലങ്ങളാണ്  മാർതോമ്മ ശ്ലീഹയുടെ സുവിശേഷ  വേലയുടെ. ഫലമായി  ക്രിസ്തുമതംസ്വീകരിച്ച32 ഇല്ലങ്ങളിൽ പ്രധാനം.

ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ച് സെന്റ് തോമസ് മുസിരിസിൽ നിന്ന് (കൊടുങ്ങല്ലൂർ) സഞ്ചരിച്ച് കായലിലൂടെ ബോട്ടിൽ പാലയൂരിൽ എത്തി. അക്കാലത്ത് പാലയൂർ ബ്രാഹ്മണരുടെയും യഹൂദരുടെയും ശക്തികേന്ദ്രമായിരുന്നു. കാലക്രമേനെ  പാലയൂരിൽ  നിന്ന് കിസ്തുമതം  സ്വീകരിച്ച ബ്രാമണരിൽ പലരും അവിടെനിന്നും ചെയ്തു. കുറവിലങ്ങാട്ടേക്ക് പാലായനം  ചെയ്തവർ അവിടെ പലയിടത്തും  താമസമാക്കി

.

കുവിലങ്ങാട്ട് മർത്തമറിയം പള്ളി കുരാക്കാരൻ  വലിയ വീട്ടിൽ കുടുംബത്തിന്റെ  മാതൃ ദേവാലയമാണ്.ലോകത്ത് ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട ഇടമായി  വിശ്വസിക്കുന്നു.

വിശ്വാസങ്ങളുടെയും കഥകളുടെയും കാര്യത്തിൽ സമ്പന്നമാണ് നാട്‌.ആടുകളെ മേയിച്ചു കൊണ്ടിരുന്ന ബാലൻമാർക്കു മുന്നിൽ ഒരു വൃദ്ധയുടെ വേഷത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടുവെന്നും അവർക്ക് അപ്പം നല്കി എന്നുമാണ് കഥ. കൂടാതെ ദാഹം ശമിപ്പിക്കുവാൻ ഒരു ഉറവയും കാണിച്ചു കൊടുത്തു. അങ്ങനെ വിശപ്പും ദാഹവും മാറി തിരിച്ച് വീട്ടിലെത്തിയ കുട്ടികൾ സംഭവം വീട്ടിലറിയിക്കുകയും ചെയ്തു. പിന്നീട് മാതാപിതാക്കളെയും കൂട്ടി കുട്ടികൾ ഇവിടെ എത്തിയപ്പോൾ തോളിൽ കുരിശുചുമന്ന് നിൽക്കുന്ന ഉണ്ണിയേശുവിനെ കൈകളിലേന്തിയ രൂപവുമായി മാതാവ് വീണ്ടും അവർക്കു മുന്നിൽ പ്രത്യക്ഷപ്പെ

ട്ടു എന്നാണ് ഇവിടുത്തെ വിശ്വാസം. അന്ന് കാണിച്ചു കൊടുത്ത നീരുറവയ്ക്കു മുന്നിൽ ഒരു ദേവാലയം നിർമ്മിക്കുവാന്‍ മാതാവ് ആവശ്യപ്പെട്ടിരുന്നുവത്രെ. അങ്ങനെയാണ് ഇന്നു കാണുന്ന ദേവാലയം ഇവിടെ നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു വേറെയും കഥകളുണ്ട്.പാലയൂരിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ച ഇല്ലങ്ങളെ ചുറ്റിപറ്റിയുള്ള കഥകളാണ് പലതും. .പള്ളിയുടെ പിന്നിലെ കിണർഎത്ര കുടത്ത വേനലിലും ഇന്നും വറ്റാതെ നിൽക്കുന്നു. ഇവിടുത്തെ കിണറിന് പള്ളിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പലതവണ പുതുക്കിപ്പണിതാണ് ദേവാലയം ഇന്നു കാണുന്ന രീതിയിലായത്1960കളിലാണ്.

 

കുറവിലങ്ങാട് പള്ളി എന്നു കേൾക്കുമ്പോള്‍ വിശ്വാസികൾക്ക് ആദ്യം ഓർമ്മ വരിക ഇവിടുത്തെ മൂന്നു നോമ്പു തിരുന്നാൾ തന്നെയാണ്.മൂന്നു നോമ്പു തിരുന്നാളിലന്റെ ഭാഗമായി ആചരിക്കുന്നതാണ് പ്രസിദ്ധമായ കപ്പലോട്ടം. തിരുന്നാളിന്റെ രണ്ടാമത്തെ ദിവസമാണ് പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടക്കുക. അലങ്കരിച്ച ചെറിയ ഒരു കപ്പൽ എടുത്തുയർത്തി പള്ളിയ്ക്ക് ചുറ്റും മൂന്നു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നതാണിത്. കറുത്തേടം, ചെമ്പൻകുളം, പുതുശ്ശേരി, അഞ്ചേരി, വലിയവീട് എന്നീ അഞ്ചു വീട്ടുകാരാണ് മൂന്നു നോമ്പ് തിരുനാളിന് കപ്പൽ വഹിക്കുന്നത്.കടപ്പൂർ പ്രദേശക്കാർക്കാണ് കപ്പൽ എടുക്കുന്നതിനുള്ള അവകാശം.അത്യപൂർവ്വമായ മതസൗഹാർദ്ദത്തിന്റെ കഥയും കുറവിലങ്ങാട് പള്ളിക്കുണ്ട്. പണ്ടു കാലങ്ങളിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഇവിടുത്തെ മൂന്നു നോമ്പു തിരുന്നാളിന് ആനയെ പ്രദക്ഷിണത്തിന് അയക്കുകയും ക്ഷേത്രത്തിലെ ഉത്സവ സമയത്ത് പള്ളിയുടെ മുത്തുക്കുടകൾ അവിടേക്ക് നല്കുകയും ചെയ്യുമായിരുന്നുവത്രെ!

 

കുറവിലങ്ങാട് ചെറിയ പള്ളിയുടെ തെക്കു വശത്തായാണ് പ്രശസ്തമായ മണിമാളിക സ്ഥിതി ചെയ്യുന്നത്. 1910 നിർമ്മിച്ച മണിമാളികയിൽ മൂന്ന് കൂറ്റൻ മണികളാണുള്ളത്. 1911 ജർമ്മനിയിലെ ഹാമ്പുർഗിൽ നിന്നുമാണ് മണികൾ ഇവിടെ എത്തിച്ചത്.

 

മാർതോമ്മ ശീഹായിൽ  നിന്നും ഇദം പ്രഥമായി  ക്രിസ്തു മതം.സ്വീകരിച്ച ബ്രാഹ്മണ ഇല്ലക്കാരുടെ  സന്തതി പറമ്പരകൾ  പല  കാരണങ്ങളാൽ  ക്രിസ്ത്ബ്ദം 307   പാലയൂരിൽ നിന്നും പുറപ്പെട്ട് കുറവിലാങ്ങാട്ടും അയൽ  കരകളിലും  താമസിച്ചു, പാലയൂരിൽ  നിന്ന് വന്നവർ  അവരുടെ  പൂർവിക  കുടുംബനാമം  തന്നെ കുറവില്ലങ്ങാട്ടും അവർ ഉപയോഗിച്ചിരുന്നു. പകലോമാറ്റം  പാലമറ്റമായും  ശങ്കരപുരി  ശങ്കുരിക്കൽ ആയും മാറിയെന്നമാത്രം. കുറവിലങ്ങാട്ടും സമീപ സ്ഥലങ്ങളിലും  കുടിയേറി പാർത്ത   നാല് ഇല്ലക്കാർ മറ്റുള്ളവരുടെ  സഹകരണത്തോടെ  വനപ്രേദേശമായിരുന്ന കുറവില്ങ്ങാട്ട് ഒരു പള്ളി സ്ഥാപിച്ചു. ഇത് നാലാം നൂറ്റാണ്ടിലാണെന്ന് വിശ്വസിക്കപെടുന്നു. ദൈവമാതാവിന്റെ  നാമത്തിലുള്ള പള്ളിയുടെ പണി  ആരംഭിച്ചതോടെ പലരും  പള്ളിയുടെ ചുറ്റവട്ടത്ത്  വീടുകൾ  വച്ച് താമസം ഉറപ്പിച്ചു. ശങ്കരപുരി വലിയ വീട്, പകലോമാറ്റം  വലിയവീട്, കാളിയാങ്കൽ വലിയവീട്, കള്ളി വലിയവീട്  എന്നിങ്ങനെയാണ് ആദ്യകാലത്ത് പല അറിയപ്പെട്ടിരുന്നത്. ചില വീടുകൾ അന്യംനിന്നുപോകുകയും  ചെയ്തു. ഏതാനം  നൂറ്റാണ്ടുകൾ   ഇല്ലക്കാർ പരസ്പരം  സഹകരിച്ചും ബന്ധം സ്വീകരിച്ചു  ബന്ധംകൊടുത്തും കുറവിലങ്ങാട്ടും പരിസരത്തും തന്നെ  താമസിച്ചു. പിന്നീട് അവരിൽ  ചിലർ  കൂടുതൽ  കൃഷി സ്ഥലങ്ങൾ  അനേഷിച്ചും വ്യാപാരത്തിനു വേണ്ടിയും, മിഷ്ണറി പ്രവർത്തനങ്ങൾക്കും മറ്റുമായി  പല വഴിക്ക് തിരിഞ്ഞു..

കുറവിലങ്ങാട്  ശങ്കുരിക്കൽ  വലിയവീട്ടിൽ നിന്നും ശ്രി. മാത്തൻ  തന്റെ  കുടുംബത്തോടും ഇളയ  സഹോദരൻ ശ്രി. ചാണ്ടപിള്ള  കാത്തനാരോടും  ഒപ്പം 1705 കൊട്ടാരക്കര  രാജാവിന്റെ സഹായത്തോടെ  കൊട്ടാരക്കര  കിഴക്കെതെരുവിൽ  വന്ന് താമമാക്കിയെന്ന്  ചരിത്രകാരൻ വി. സി ജോർജ് "മർത്ത മറിയവും കേരള നസ്രാണികളും ' എന്ന പുസ്തകത്തിൽ  പറഞ്ഞിരിക്കുന്നു. പ്രേഷിത വേലയിൽ അതീവ താല്പര്യം ഉണ്ടായിരുന്ന സഹോദരൻ  ചാണ്ട പിള്ള കത്തനാരുടെ പ്രേരണയാണ് ശ്രി. മാത്തനെയും  കുടുംബത്തെയും കൊട്ടാരക്കരയിൽ  സ്ഥിരതാമസമാക്കാൻ  പ്രേരിപ്പിച്ചത് എന്ന് പറയപ്പെടുന്നു. ശ്രി. കുറവില്ലങ്ങാട്ട് വലിയവീട്ടിൽ  മാത്തൻ  കൊട്ടാരക്കര  വലിയവീട്ടിൽ  താമസമാക്കിയതിന്  മറ്റൊരു കാരണം കൂടി  പറഞ്ഞു കേൾക്കുന്നുണ്ട്. 17 ആം  നൂറ്റാണ്ടിൽ ആര്യങ്കാവ് ചുരം വഴി  തമിഴ് നാട്ടിൽ നിന്നും മറ്റും കൊള്ളക്കാരായ  മറവന്മാർ  കൊട്ടാരക്കരയിൽ  വന്ന് കൊള്ളയും കൊലയും  നടത്തി പോന്നിരുന്നു.   മറവന്മാരെ  തുരത്തുന്നതിന് കൊട്ടാരക്കര  രാജാവ്  സാഹസികനും വിക്രാന്തനും രാജസ്നേഹിയും ആയിരുന്ന ശ്രി. മാത്തനെ ആയിരുന്നു ചുമതലപ്പെടുത്തിയിരുന്നത്  അദ്ദേഹം പണ്ഡിതനും കളരിപ്പയറ്റ്  അറിയാവുന്ന വ്യക്തിയും ആയിരുന്നു എന്ന് കുടുംബ കാരണവന്മാർ  പറഞ്ഞിട്ടുണ്ട്. ശ്രി. മാത്തൻ കുവിലങ്ങാട്ടെ ഗൃഹനാമമായ  വലിയവീട്  എന്നു തന്നെ കിഴക്കെതെരുവിലെ ഭവനത്തിനും പേര് നൽകി. ക്രമേണ  കുറവിലങ്കാട്ട്  മാത്തൻ  എന്ന പേര് ലോപിച്ച് കൂരാക്കാരൻ  മാത്തൻ എന്നായിതീർന്നു.. കൂരാക്കാരൻ  എന്ന പേരിന്റെ ആഗമനത്തെക്കുറിച്ചും  ചരിത്രകാരന്മാർ  വത്യസ്ത  അഭിപ്രായങ്ങൾ  രേഖപെടുത്തുന്നുണ്ട്. കൊട്ടാരക്കര രാജാവ് നൽകിയ  ഒരു സ്ഥാനനാമമാണ്  കൂരാക്കാരൻ  എന്ന അഭിപ്രായമാണ് പരക്കെ  അംഗീകരിക്കപ്പെട്ടിട്ടുള്ളത്.കൊട്ടാരത്തിലെ കാര്യക്കാരൻ (Curator ) എന്നത് ക്രമേണ  ലോപിച്ച് "കുരാക്കാരൻ "ആയി  തീർന്നതാണെന്ന്  ചരിത്രകാരന്മാർ  അഭിപ്രായപെടുന്നു. കൂരാക്കാരൻ  എന്നത് രാജാവ് നൽകിയ  സ്ഥാനപേരാണ്  എന്ന് പ്രൊഫ. എം. . ജി നമ്പൂതിരി " രാജാവ് നൽകിയ സ്ഥാനനാമം  ഗോത്രനാമമായി " എന്ന ലേഖനത്തിൽ  പറഞ്ഞിരിക്കുന്നു. ചരിത്രകാരനായ ഷെവലിയാർ  ശ്രി. വി. സി ജോർജ് അഭിപ്രായ പെടുന്നത് ഇങ്ങനെയാണ് "കുറ " എന്ന സുറിയാനി പദത്തിന് "ശരീരം " എന്നാണ് അർത്ഥം. കുറായ്ക്ക് പ്രയോജനപ്രദമായ  സുഗന്ധ വില്പന ക്കാരനെ കൂരാക്കാരൻ  എന്ന് വിളിക്കുന്നു. സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ "കുര "എന്ന പദത്തിന് ഷെവലിയാർ, യുദ്ധ തന്ത്രജ്ഞൻ, ധൈര്യശാലി, സാഹസികൻ, സമൂഹത്തിൽ  ഉയർന്നവൻ  എന്നീ അർത്ഥങ്ങൾ കാണുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായങ്ങൾ  എല്ലാം പരിശോധിച്ചാൽ  "കൂരാക്കാരൻ " എന്നത് രാജാവ് നൽകിയ  സ്ഥാനപേരാണ്  എന്ന് മനസിലാക്കാം..

Prof. John Kurakar

----------=-===========

,

 

 

No comments: