ഓർമ്മകൾ മരിക്കില്ല"
മലങ്കര
ഓർത്തഡോൿസ്
സുറിയാനി
സഭയുടെ
പ്രധാന
മേലധ്യക്ഷൻ, പൌരസ്ത്യ കാതോലിക്കയും മലങ്കര
മെത്രാപ്പോലീത്തയും
ആയ പരിശുദ്ധ
ബസേലിയോസ്
മാർത്തോമാ
പൗലോസ്
ദ്വിതീയൻ
ബാവ തിരുമേനി
ഈ ലോക കാലഘട്ടം
പൂർത്തീകരിച്ചു
തന്റെ
ജനത്തോട്
ചേർന്നു.
2021 ജൂലൈ
12 നായിരുന്നു
ആ വലിയ മഹത്വ
പ്രവേശനം.
ജീവിതത്തിൽ
എന്നും
തന്റെ
ചുണ്ടിൽ
കരുതിയിരുന്ന
ആ നിർമല
മന്ദഹാസം
അതേപടി
നിലനിർത്തി
കൊണ്ട്
തന്നെ
പരിശുദ്ധ
പിതാവ്
മഹാ സമാധിയിലേക്ക്
പ്രവേശിച്ചു.
മരണത്തിനു
പോലും
ആ ചിരിയുടെ
നിർമ്മത
അല്പമൊന്നു
കുറക്കാൻ
സാധിച്ചില്ല
എന്ന്
പറയുന്നതാകും
ശരി.
സർവ അധികാരത്തോടും കൂടിയാണ് കാതോലിക്കാവയാണ് കാലം ചെയ്യുന്നത്. അദ്ദേഹത്തിന് തൊട്ടു
മുൻപുള്ള
നാല് മുൻഗാമികളും
പ്രായധിക്യത്താൽ
സ്ഥാനത്യാഗം
ചെയ്തു
അധികാരം
ഒഴിഞ്ഞു
പിൻഗാമികളെ
നിയമിച്ച്
കുറെ കാലം കഴിഞ്ഞാണ് കാലം ചെയ്തത്. തന്റെ
ആട്ടിൻ
കൂട്ടമായ
ദൈവ ജനതോടൊപ്പം
അവരെ മേയിച്ചു
നിൽക്കുന്ന
അവസ്ഥയിലാണ്
ദൈവത്തിന്റെ
അടുക്കൽ
നിൽക്കുന്നത്.
നിർമ്മലവും ദൈവികവുമായ
ആ മന്ദഹാസം
എപ്പോഴും
മായാതെ,
മറയാതെ
ഒളി മങ്ങാതെ
നിലനിൽക്കുന്നു.ഞാൻ ആദ്യമായി
പരിശുദ്ധ
പിതാവിനെ കാണുന്നത് കൊട്ടാരക്കര
സെന്റ്
ഗ്രീഗോറിയോസ് കോളേജിന്റെ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ വച്ചാണ്.
അന്ന്
കോളേജിൽ പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫജ്. ഡോ. ജോസ് കുട്ടി
എന്നെ
പരിശുദ്ധ
തിരുമേനിക്ക്
പരിചയപ്പെടുത്തി
കൊടുത്തു.
തിരുമേനി എന്നെയും തിരുമേനിയുടെ അടുത്തിരുത്തി സംസാരിച്ചതും ഞാൻ ഓർക്കുന്നു. എന്റെ
മരുമകന്റെ പിതാവ്, സഭാ കേസ് വാദിച്ചിരുന്ന
കുന്നംകുളം സ്വാദേശിയായ
അഡ്വക്കേറ്റ്
ചിന്നൻ അരിമ്പൂരി നെ കൂടുതൽ
സമയം സംസാരിച്ചതും
ഞാൻ
ഓർക്കുന്നു.
തന്റെ
ജീവനെക്കാളധികം
സഭയേ സ്നേഹിച്ച,
നിലപാടുകളിൽ
ഉറച്ചു
നിന്ന
പരിശുദ്ധ
പിതാവിന്റെ
സ്മരണക്ക്
മുൻപിൽ
കണ്ണീർ
പൂക്കൾ അർപ്പിക്കട്ടെ
പ്രൊഫ.
ജോൺ കുരാക്കാർ
No comments:
Post a Comment