പാത്രിയാർക്കീസ് വിഭാഗത്തിന്
ഇനി തോൽക്കാൻ
കോടതി കൾ ഇല്ല
ബ്രിട്ടീഷ്
ഭരണ കാലം (1888 Madras
Royal court) മുതൽ
എല്ലാ
കോടതികളിലും
തോറ്റ്
തുന്നംപാടി
കോടതി
ചിലവും,
നഷ്ടപരിഹാരവും,
പിഴയും,
ഒക്കെ
ഏറ്റു
വാങ്ങിയ
ചരിത്രമാണ്
മലങ്കര
സഭയിലെ പാത്രിയാർക്കീസ് വിഭാഗത്തിന്
ഉള്ളത്.ഇവർ ഈ തോൽവികളെ
എല്ലാം
കുറുക്കുവഴിയിലൂടെ
മറികടക്കാനുള്ള
പാഴ്ശ്രമമാണ്
നടത്തുന്നത്.
അവർ വെറുത
ദിവാസ്വപ്നം
കാണുകയാണ്.
മലർപ്പൊടിക്കാരൻ
കണ്ട സ്വപ്നം
പോലെയാണ്..എല്ലാം
നഷ്ടമായവർക്ക് കിട്ടുന്നതക്കെ ലഭമാണല്ലോ.
കലക്കവെള്ളത്തിൽ
മീൻപിടിക്കാൻ സർക്കാർ ശ്രമിക്കരുത്.മലങ്കര
സഭയിൽ
സമാധാനം
ഉണ്ടാകുക
എന്ന സദുദ്ദേശം
ആണ് സർക്കാർ ലക്ഷ്യമെങ്കിൽ കുറഞ്ഞപക്ഷം
1958 മുതലെങ്കിലും
ഉള്ള സഭയുടെ
ചരിത്രവും കോടതിവിധികളും
പഠിക്കാൻ തയാറാകണം. പരമോന്നത കോടതിയുടെ വിധി അംഗീകരിക്കാൻ സർക്കാർ
എന്തുകൊണ്ട്
പാത്രിയാർക്കീസ്
വിഭാഗത്തോട്
പറയുന്നില്ല?
സർക്കാർ വെറുതെ പ്രതീക്ഷ നൽകുകയാണ്. പാത്രിയാർക്കീസ് വിഭാഗമാകട്ടെ അനുദിനം അവസരത്തിലും അനവസരസത്തിലും
സർക്കാരിനെ പുകഴ്ത്തി കൊണ്ടിരിക്കുന്നു..
പ്രൊഫ.
ജോൺ കുരാക്കാർ
മുംബൈ
No comments:
Post a Comment