മണിപ്പൂർ നല്കുന്ന പാഠം.
ചില വർഷങ്ങൾക്കു
മുമ്പാണ്
ഞാൻ മണിപ്പൂർ
സന്ദർശിച്ചത്.
പശ്ചിമ
ബംഗാളിലെ
വിശ്വഭാരതി
യൂണിവേഴ്സിറ്റിയിൽ
വച്ച്
നടന്ന
യു.ആർ.ഐ നാഷനൽ
അസംബ്ലിക്ക്
ശേഷം ഞാനും
ഞങ്ങളുടെ
എക്സിക്യൂട്ടീവ്
ഡയറക്ടറായിരുന്ന
ഡോ. ചാൾസ്
ഗിബ്സും
കൂടിയാണ്
അങ്ങോട്ടു
പോയത്.ശാന്തസുന്ദരമായ
അന്തരീക്ഷമായിരുന്നു.
മണിപ്പൂർ
യൂണിവേഴ്സിറ്റി
നടത്തിയ
ഒരു അന്താരാഷ്ട്ര
സമ്മേളനത്തിൽ
ഞങ്ങൾ
രണ്ടുപേരും
പ്രബന്ധങ്ങൾ
അവതരിപ്പിച്ചു.
ഇന്ന്
രണ്ടു
വിഭാഗങ്ങൾ
തമ്മിലുള്ള
സംഘട്ടനത്തിൽ
നൂറിലധികം
ആളുകൾ
മരിച്ചു
വീണു. ആയിരത്തി
എഴുന്നൂറോളം
കെട്ടിടങ്ങൾ
തകർന്നു.
ഇതിൽ ദേവാലയങ്ങളും
പെടും.
മുപ്പത്തയ്യായിരത്തോളം
ആളുകൾക്ക്
വീടുകൾ
നഷ്ടപ്പെട്ടു
തെരുവീഥികളിൽ
കഴിയുന്നത്രെ.
രണ്ടു
സഹോദര
ഗോത്രങ്ങൾ
തമ്മിൽ
രമ്യതയിൽ
കഴിയുമ്പോഴാണ്
ഒരു ഹൈക്കോടതി
വിധിയുടെ
പേരിൽ
മെയ്തെയ്,
കുക്കി
വിഭാഗങ്ങൾ
തമ്മിൽ
പെട്ടെന്ന്
പോരാട്ടം
ആരംഭിച്ചത്.
സർക്കാരിലും
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
മെയ്തെയ്
ആളുകൾക്കുകൂടി
സംവരണം
നൽകുന്നതു
പരിഗണിക്കാനായിരുന്നു
വിധി. മുപ്പതു
ലക്ഷം
വരുന്ന
മണിപ്പൂരികളിൽ
പകുതിയോളം
മെയ്തെയ്
വിഭാഗക്കാരാണ്.
ഇവരിൽ
കൂടുതലും
ഹൈന്ദവരും
കുക്കികൾ
പൊതുവെ
ക്രിസ്ത്യാനികളുമാണ്.
കുക്കികളെ
അവരുടെ
വനഭൂമിയിൽ
നിന്ന്
ആട്ടിയകറ്റുന്നു
എന്ന പരാതിയുമുണ്ട്.
എന്തായാലും
വെറുപ്പിന്റെയും
സംശയത്തിന്റെയും
തീപ്പൊരി
ആളിക്കത്തിയപ്പോൾ
നാട് കലാപഭൂമിയായി.
ഭാരതമക്കൾ
ഏറ്റവും
കരുതലോടെ
പോയില്ലെങ്കിൽ
മത-വർഗ്ഗ
വിദ്വോഷത്തിന്റെ
രോഷാഗ്നിയിൽ
കത്തിയമരാൻ
അധികം
താമസം
വേണ്ട
എന്നതിന്റെ
ഏറ്റവും
നല്ല ഉദാഹരണമാണ്
ഹിമാലയൻ
മലമടക്കുകളിലുള്ള
മണിപ്പൂർ.
രണ്ടാഴ്ച
മുമ്പാണ് ആഫ്രിക്കയിലെ റുവാണ്ട
സന്ദർശിക്കാൻ
എനിക്കവസരം
ലഭിച്ചത്.
നമ്മുടെ
കണ്ണ്
തുറപ്പിക്കുന്ന
ഒരു ചരിത്രം
അവർക്കുണ്ട്.
ഇതേപോലത്തെ
ഒരു വലിയ സംഘട്ടനം
രണ്ടു
വിഭാഗങ്ങൾ
തമ്മിൽ
അവിടെയുണ്ടായി.
1994 ൽ
ഏതാണ്ട്
നൂറുദിവസങ്ങൾ
മാത്രം
നീണ്ടുനിന്ന
വലിയ പോരാട്ടത്തിൽ
എട്ടുലക്ഷം
പേരാണ്
ക്രൂരമായി
വധിക്കപ്പെട്ടത്.
ഇവർ കൂടുതലും
തൂത്സി
ന്യൂനപക്ഷക്കാരായിരുന്നു.
ഹൂതു പോരാളികളായിരുന്നു
ആക്രമണം
നയിച്ചത്.
ചുരുക്കിപ്പറഞ്ഞാൽ
രണ്ടു
സഹോദര
ഗോത്രങ്ങൾ
തമ്മിൽത്തല്ലിയപ്പോൾ
എട്ടുലക്ഷം
പേര് കുരുതികഴിക്കപ്പെട്ടു.
തലസ്ഥാന
നഗരമായ
കിഗാലിയിലെ
ജെനോസൈഡ് മ്യൂസിയത്തിൽ ആയിരക്കണക്കിനു
മൃതദേഹങ്ങൾ
കൂട്ടിയിട്ടിട്ടുള്ളത്
ഏവരെയും
അമ്പരപ്പിക്കുന്നതും
കരളലിയിക്കുന്നതുമായ
കാഴ്ചയാണ്.
പക്ഷെ
റുവാണ്ടൻ
ജനത അതിൽനിന്നും
പാഠം പഠിച്ചു.
ഇന്നവർ
ആരോടും
ജാതിയോ
വർഗ്ഗമോ
ചോദിക്കുകയില്ല.
ആഫ്രിക്കയിലെ
ഏറ്റവും
മനോഹരമായ
രാജ്യമായി
റുവാണ്ട
മാറി. മലമടക്കുകളിലുള്ള
കിഗാലി
നഗരം അതിസുന്ദരവും
അതിസമ്പന്നവുമാണ്.
സംഘർഷ
നാളുകളെ
മറവിയുടെ
കയത്തിൽ
അവർ ചവുട്ടിത്താഴ്ത്തിക്കഴിഞ്ഞിരിക്കുന്നു.
ഇതേപോലത്തെ
ഒരനുഭവമാണ്
നാല് വർഷങ്ങൾക്കപ്പുറം
ബോസ്നിയ
എന്ന യൂറോപ്പിലെ
കൊച്ചു
രാജ്യത്തും
എനിക്കനുഭവ
വേദ്യമായത്.
ഒരു ലക്ഷം
കുടുംബങ്ങളിൽ
അവിടെ
പുരുഷൻമാരില്ല
എന്ന്
കേട്ടു
അന്ധാളിച്ചു
നിന്നതോർക്കുന്നു.
എല്ലാവരും
ബോസ്നിയ
യുദ്ധത്തിൽ
മരിച്ചു
മണ്ണടിഞ്ഞത്രെ.
അതും എത്നിക്
ഗ്രൂപ്പുകൾ
തമ്മിലുള്ള
പോരാട്ടമായിരുന്നു.
അവരും
ആ യുദ്ധത്തിൽ
നിന്നു
പാഠം പഠിച്ചു.
ഇന്ന്
സമാധാന
പോരാട്ടത്തിൽ
അവിടുത്തെ
ചെറുപ്പക്കാർ
മുൻപന്തിയിലാണ്.
മണിപ്പൂരിലും
ഇന്ത്യയുടെ
ഇതര വിഭാഗങ്ങളിലും
ഇതുപോലെ
സംഘർഷം
വളർന്നു
വന്നാൽ
അതിന്റെ
പ്രത്യാഘാതം
ഭയാനകമായിരിക്കും.
എത്രയും
വേഗം ബന്ധപ്പെട്ടവരെല്ലാം
ഉണർന്നു
പ്രവർത്തിക്കാനും
ശാശ്വത
സമാധാനം
പുനഃസ്ഥാപിക്കാനും
നമുക്ക്
അഭ്യർത്ഥിക്കാം.
പ്രാർത്ഥിക്കാം. എന്തിന്റെ പേരിലായാലും പാവം ജനതയെ
തെരുവിൽ
ബലി കഴിക്കുന്നത്
നമുക്ക്
ന്യായീകരിക്കാനാവില്ല.
വയലാർ
പാടിയതുപോലെ
മനുഷ്യനും
മതങ്ങളും
കൂടി മണ്ണ്
പങ്കുവയ്ക്കുമ്പോൾ
ഈശ്വരനാണ്
തെരുവിൽ
മരിക്കുന്നത്.
ഡോ. ഏബ്രഹാം
കരിക്കം
No comments:
Post a Comment