Pages

Monday, July 10, 2023

ക്രൈസ്തവസഭാ വിഭാഗങ്ങൾ എത്രയുണ്ട്? ആർക്ക് പറയാൻ കഴിയും?

 

ക്രൈസ്തവസഭാ വിഭാഗങ്ങൾ എത്രയുണ്ട്? ആർക്ക് പറയാൻ  കഴിയും?



ഒന്നാം നൂറ്റാണ്ടിൽ ഭാരതത്തിലെ  ഹൈന്ദവ രാജാക്കന്മാരുടെ  സഹായത്താൽ  വേരുന്നിയ ക്രൈസ്തവസഭയെ കച്ചവടത്തിന്  ഇവിടെ വന്ന വിദേശിയർ പലതായി  പിളർത്തി.പിന്നീട് പാശ്ചാത്യ  സംസ്ക്കാര സ്വാധീനം  മൂലം  ക്രൈസ്തവസഭയിൽ  നവീകരണം  കടന്നു വന്നു.

ഇന്ന് നൂറു കണക്കിന്  ന്യൂജനറേഷൻ  നവീകരണ സഭകൾ കേരളത്തിലുണ്ട്. ബഹുഭൂരിപക്ഷവും  പെന്തകോസ്ത് വിഭാഗങ്ങളാണ്. ഇവരൊക്കെ  ബഹുഭൂരിപക്ഷം പ്രാചീന ക്രൈസ്തവസഭാ  അംഗങ്ങളെയാണ്  അവരുടെ  ഗ്രൂപ്പിലേക്ക് കൂട്ടികൊണ്ടുപോകുന്നത്. നവീകരണക്കാരിൽ നിന്ന് മലങ്കര  സഭയെ  രക്ഷിക്കാൻ വന്ന  വിദേശ  സഭയും മലങ്കര  സഭയെ  പിളർത്താനാണ്  ശ്രമിക്കുന്നത്.

ഇന്ത്യയിലെ തന്നെ  ഏറ്റവും  വലിയ സഭയായിരുന്ന, ഒന്നായി പോയ്കൊണ്ടിരുന്ന, ഇന്ത്യൻ സഭയെ  പിളർത്തി 2002 പുതിയ  ഭരണഘടനയും  പുതിയ സഭയുമുണ്ടാക്കിയ"പകരക്കാരനല്ലാത്ത  അമരക്കാരനാണ്  പാത്രിയാർക്കീസ് വിഭാഗത്തിലെ ശ്രേഷ് ബാവ.മലങ്കര സഭയിലെ  ബഹു C. M. തോമസ്  അച്ചനായിരുന്ന  ഇന്നത്തെ ശ്രേഷ്ഠ  ബാവ. 2002 ആധുനിക യാക്കോബായ  സഭയുടെ ആവിർഭാവം ഉണ്ടായി. പക്ഷെ സുപ്രിം കോടതി ഇതൊക്കെനിരോധിച്ചിരിക്കുകയാണ്.പരുമല അസോസിയേഷൻ  കൂടിയ  സമയത്തു തന്നെയാണ്  പുത്തൻകുരിശിൽ യോഗം കൂടി.

"യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ" എന്ന പേരിൽ മലങ്കര സഭക്കു ബദൽ ആയി സഭയുണ്ടാക്കിയത് . സൊസൈറ്റി ആക്ട് അനുസരിച്ച് ആയി രജിസ്റ്റർ ചെയ്തു.മലങ്കര  സഭയുടെ 1934 ഭരണഘടനക്ക് ബദൽ ആയിട്ടാണ് 2002 ഒരു പുതിയ ഭരണഘടനയും ഉണ്ടാക്കിയത്. ഇതും കോടതി നിരോധിച്ചു. അവരെക്കൊണ്ട് കഴിയുന്നരീതിയിൽ ഒക്കെ അവർ കേസുകൊടുത്തു. എല്ലാ കേസിലും തോറ്റു.

ഒരു വ്യക്തിയുടെ അധികാര മോഹം സമൂഹത്തിൽ  വരുത്തിവച്ച ആപൽക്കരമായ  വിപത്ത്  തലമുറകൾ  അനുഭവിക്കേണ്ടി വരുന്നു. ഇപ്പോൾ പിടിച്ചു നിൽക്കാൻ പോലും കഴിയാതെ  കൈ   കാലിട്ടടിക്കുകയാണ്. പിടിച്ചു നിൽക്കാൻ  വേണ്ടി ഭരണം കൂടത്തേയും പ്രതിപക്ഷത്തെയും  ആവശ്യമില്ലാതെ  പുകഴ്ത്തുകയും കാലുപിടിക്കുകയും ചെയ്യേണ്ട ഒരവസ്ഥ  ഉണ്ടായിരിക്കുന്നു. വേഷത്തിലെ  രൂപത്തിലോ, ആരാധനയിലോ, സംസ്കാരത്തിലോ യാതൊരു  വ്യത്യാസവും ഇല്ലാത്ത സഹോദരങ്ങൾ  ഒത്തൊരുമിച്ചു പോയ്കൊണ്ടിരുന്ന സഭയെ പിളർത്തിയവർക്ക് മാപ്പില്ല. എത്ര  വൃദ്ധനായാലും  മാപ്പില്ല. സഭയുടെ ദുരന്തം  കാണേണ്ടി വരുന്നത്  കർമ്മ ഫലം  എന്ന് ആശ്വസിക്കാം. തെറ്റ് തിരുത്താൻ  ഇനിയും കഴിയും.

പ്രൊഫ. ജോൺ കുരാക്കാർ

മുംബൈ

No comments: