Pages

Monday, July 17, 2023

ഇന്ത്യൻ രൂപയിൽ ഇനി യു. എ ഇ യിലും ഫ്രാൻസിലും ഇടപാടുകൾ നടത്താം.

 

ഇന്ത്യൻ രൂപയിൽ ഇനി യു.   യിലും ഫ്രാൻസിലും ഇടപാടുകൾ നടത്താം.



യു...യും ഫ്രാൻസുമായുമുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാക്കിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിന വിദേശ പര്യടനംഅവസാനിച്ചത്.രൂപയും ദിർഹവും തമ്മിൽ നേരിട്ട് ഇടപാടുകൾ സാധ്യമാക്കുന്ന പ്രാദേശിക കറൻസി വിനിമയത്തിനുള്ള ധാരണാപത്രം യു..യുമായും 26 റഫാൽ വിമാനങ്ങളും സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളും വാങ്ങാനുള്ള കരാർ ഫ്രാൻസുമായും ഒപ്പിട്ടാണ് പ്രധാനമന്ത്രി നാട്ടിലേക്കു മടങ്ങിയത്. ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര പങ്കാളിത്തത്തിന്റെ 25-ാം വാർഷികത്തിൽ, സാരേ ജഹാസെ അച്ഛാ മുഴങ്ങിക്കേട്ട ഫ്രാൻസിന്റെ ദേശീയദിന പരേഡിൽ മോദി മുഖ്യാതിഥിയാകുകയും ചെയ്തു.

ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത തന്ത്രപ്രധാന പങ്കാളിയാണ്ഫ്രാൻസെന്നുറപ്പിക്കുന്നതായിരുന്നു മോദിക്കു ലഭിച്ച സ്വീകരണം.ഒറ്റ ദിവസം മാത്രമായിരുന്നു സന്ദർശനമെങ്കിലും മൂന്ന് സുപ്രധാന ധാരണാപത്രങ്ങളിലാണ് ഇന്ത്യയും യു...യും ഒപ്പുവെച്ചത്. രൂപയിലും ദിർഹത്തിലും നേരിട്ട് ഇടപാടുകൾ സാധ്യമാക്കുന്ന പ്രാദേശിക കറൻസി വിനിമയക്കരാറാണ് ആദ്യത്തേത്. ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യു.പി..യെയും യു...യുടെ ഇൻസ്റ്റന്റ് പേമെന്റ് പ്ലാറ്റ്ഫോമിനെയും (.പി.പി.) ബന്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഡൽഹി ..ടി.യുടെ ഓഫ് കാമ്പസ് അബുദാബിയിൽ തുടങ്ങാനുള്ള തീരുമാനമാണ് മൂന്നാമത്തേത്. ടാൻസാനിയക്കുശേഷം ..ടി. കാമ്പസ് തുറക്കുന്ന രണ്ടാമത്തെ രാജ്യമാകും യു... 2022- യു...യുമായി ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്തക്കരാറിന്റെ ഭാഗമാണ് ഒപ്പുവെച്ച മൂന്ന് ധാരണാപത്രങ്ങൾ.രൂപ-ദിർഹം പ്രാദേശിക കറൻസി വിനിമയം യാഥാർഥ്യമാകുന്നതോടെ ഇടനിലക്കാരന്റെ സ്ഥാനത്തുനിന്ന് ഡോളറിനെ ഒഴിവാക്കി പണച്ചെലവും സമയനഷ്ടവും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. രൂപയെയും ദിർഹത്തെയും ഡോളറിലേക്ക് മാറ്റുന്ന ഘട്ടം ഒഴിവാകുന്നതോടെ അതുമായി ബന്ധപ്പെട്ട പണച്ചെലവ് കുറയും. അതിനൊപ്പം ഡോളറിന്റെ കരുതൽശേഖരത്തിലും കുറവുവരുത്താനാകുമെന്നും ആർ.ബി.. പറയുന്നു. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നത് പ്രവാസികൾക്ക് ഗുണകരമാകും. യു.പി..യിലൂടെ ഇന്ത്യൻ രൂപയിൽ ഇടപാടുകൾ നടത്തുന്ന സംവിധാനം ഫ്രാൻസിലും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു... 2022-'23- 8500 കോടി ഡോളറിന്റെ ഇടപാടുകളാണ് രാജ്യവുമായി നടന്നത്. 2025- ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറിലേക്കെത്തിക്കാനുള്ള പരിശ്രമങ്ങൾ നടക്കുന്നതിനിടയിൽ പ്രാദേശിക കറൻസി വിനിമയം അടക്കമുള്ള പുതിയ നീക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമെന്നു കരുതാം.അധികാരമേറ്റതിനുശേഷം അഞ്ചുതവണയാണ് മോദി യു... സന്ദർശിച്ചത്. യു...യെ അറബ് ലോകത്തേക്കുള്ള വാതിലായിക്കണ്ടുള്ള ഇന്ത്യയുടെ നയതന്ത്രശ്രമങ്ങൾ ഏറക്കുറെ ഫലം കാണുന്നുവെന്നുവേണം കരുതാൻ. എന്നാൽ, വിമാനക്കൂലി വർധനയടക്കമുള്ള പ്രധാന പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ വിദേശപര്യടനങ്ങളിൽ തീരുമാനമുണ്ടാകാത്തതിൽ പ്രവാസികൾ അസംതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ഒട്ടേറെ ഇന്ത്യക്കാരാണ് യു...യിൽ തൊഴിലെടുക്കുന്നത്.

പ്രൊഫ. ജോൺ  കരാക്കാർ

No comments: