കേരളത്തിലെ പ്രേതനഗരം
(KERALA GHOST CITY)
ഒരു നാട്ടിൽ
ജനസംഖ്യ
കുറഞ്ഞുവരുന്ന
അവസ്ഥ,
യുവാക്കൾ
കുറഞ്ഞ്
വൃദ്ധർ
വർദ്ധിക്കുന്ന
അവസ്ഥ,
ജനസംഖ്യയുടെ
കുറവുമൂലം
നാട് പതിയെപ്പതിയെ
മൺമറയുന്ന
അവസ്ഥ-
ഇത്തരത്തിലുള്ള
പല സാഹചര്യങ്ങളെയും
പ്രേതനഗരം
എന്ന വാക്കുപയോഗിച്ച്
സൂചിപ്പിക്കുന്നു.
ഒരുകാലത്ത്
ജനനിബിഡമായിരുന്ന
മാന്നാർ
കടലിടുക്കിലെ
ധനുഷ്കോടി
എന്ന പട്ടണം
1964ലെ
ചുഴലിക്കാറ്റിനെ
തുടർന്ന്
നാമവേശേഷമായപ്പോൾ
പിൽക്കാലത്ത്
ആ പ്രദേശവും
അറിയപ്പെട്ടത്
പ്രേതനഗരം
എന്ന വിശേഷണത്താലാണ്
ലോകത്തെ
ഏറ്റവും
ജനസംഖ്യയുള്ള
രാഷ്ട്രമായി
ചൈനയെ
പിന്തള്ളി
ഇന്ത്യ
മാറിക്കൊണ്ടിരിക്കുകയാണ്.
അതേസമയം
രാജ്യത്തിൻ്റെ
ചില ഭാഗങ്ങളിൽ
ജനസംഖ്യാപരമായി
വലിയ വെെരുദ്ധ്യങ്ങൾ
നിലനിൽക്കുന്നുമുണ്ട്.
എന്നാൽ
അത് വർദ്ധനവിലല്ല,
ജനസംഖ്യയുടെ
കുറവിൻ്റെ
പേരിലാണ്.
വർദ്ധിച്ചുകൊണ്ടിരിക്കുന്ന
കുടിയേറ്റം
ചില പ്രദേശങ്ങളെ
പ്രായമായവർ
താമസിക്കുന്ന
പ്രേത
നഗരങ്ങളാക്കി
മാറ്റിയിരിക്കുന്നു.
അത്തരത്തിലൊരു
പട്ടണമാണ്
കേരളത്തിലെ
കുമ്പനാട്.
ആ പ്രദേശം
അനുഭവിക്കുന്ന
പ്രതിസന്ധികളുടെ
കഥയാണ്
ബിബിസി
പറയുന്നത്.
വർഷങ്ങളായി
കുമ്പനാട്ടിലെ
സ്കൂളുകളിൽ
വിദ്യാർത്ഥികളില്ലെന്നുള്ള
അസാധാരണമായ
സാഹചര്യം
നിലനിൽക്കുന്നു. വിദ്യാർത്ഥികളെ തേടി അധ്യാപകർക്ക്
അലയേണ്ടി
വരുന്നു.
സ്വന്തം
പോക്കറ്റിൽ
നിന്ന്
പണം ചിലവാക്കി
വിദ്യാർഥികളെ
സ്കൂളിൽ
എത്തിക്കുന്ന
അധ്യാപകർ
പോലുമുണ്ട്.
കുമ്പനാട്ടെ
150 വർഷം
പഴക്കമുള്ള
ഒരു സർക്കാർ
അപ്പർ
പ്രൈമറി
സ്കൂളിൽ 50 വിദ്യാർത്ഥികളാണ് നിലവിൽ
പഠിക്കുന്നത്.
1980 കളുടെ
അവസാനം
വരെ 700 വിദ്യാർത്ഥികൾ
പഠിച്ചിരുന്ന
സ്കൂളാണിത്.
ഇവിടെ
പഠിക്കുന്ന
വിദ്യാർത്ഥികളിൽ
ഭൂരിഭാഗവും
പട്ടണത്തിൻ്റെ
പുറത്തു
താമസിക്കുന്ന
ദരിദ്രരും
നിരാലംബരുമായ
കുടുംബങ്ങളിൽ
നിന്നുള്ളവരാണെന്ന
പ്രത്യേകതയുമുണ്ട്.
ഏഴ് വിദ്യാർത്ഥികൾ
മാത്രമുള്ള,
ഏഴാം സ്റ്റാൻഡേർഡ്
ആണ് ഈ സ്കൂളിലെ
ഏറ്റവും
വലിയ ക്ലാസ്. 2016ൽ ഈ ക്ലാസിൽ
ഒരു വിദ്യാർത്ഥി
മാത്രമാണുണ്ടായിരുന്നത്.
സ്കൂളുകളിൽ
നിന്നുയരുന്ന
കുട്ടികളുടെയും
അധ്യാപകരുടെയും
ശബ്ദവും
വൈകുന്നേരങ്ങളിൽ
സ്കൂൾ
വിടുമ്പോൾ
കേൾക്കുന്ന
കുട്ടികളുടെ
കലപില
ശബ്ദവും
ഇവിടുത്തെ
സ്കൂളുകളിൽ
കാണാൻ
കഴിയുകയില്ല.
പകരം, കുറച്ച്
കുട്ടികളെ
ക്ലാസ്
മുറികളിലിരുത്തി
ശാന്തമായി
പഠിപ്പിക്കുന്ന
അധ്യാപകരെയും, സ്കൂൾ മുറ്റത്ത് അലഞ്ഞു തിരിയുന്നതും കുറച്ചു
വിദ്യാർത്ഥികളെയും
മാത്രമാണ്
കാണാൻ
കഴിയുക.
"സ്കൂളുകളിൽ
കുട്ടികളില്ലാത്ത
സാഹചര്യമാണിവിടെ.
നമുക്ക്
ഒന്നും
ചെയ്യാൻ
കഴിയാത്ത
അവസ്ഥയാണ്. ജനങ്ങളുടെ കുറവ് സ്കുളുകളെയും
ബാധിച്ചിരിക്കുന്നു"-
സ്കൂൾ
പ്രിൻസിപ്പൽ
ജയദേവി
വ്യക്തമാക്കിയതായി
ബിബിസി
റിപ്പോർട്ട്
ചെയ്യുന്നുണ്ട്.
കുമ്പനാട്ടെ
ആകെ വീടുകളിൽ
ഏകദേശം
15% വീടുകൾ
പൂട്ടിയിരിക്കുകയാണ്
| Photo BBC
ജനസംഖ്യ
കുറയുന്നതിനോടൊപ്പം
വാർദ്ധക്യം
അലട്ടുകയും
ചെയ്യുന്ന
കുമ്പനാട്
പത്തനംതിട്ട
ജില്ലയുടെ
ഹൃദയഭാഗത്താണ്. ആകെയുള്ള ജനസംഖ്യയുടെ 47ശതമാനം
ആളുകളും
25 വയസ്സിന്
താഴെയുള്ള
രാജ്യത്താണ്
ഈ പ്രദേശവും
സ്ഥിതി
ചെയ്യുന്നതെന്ന്
ഓർക്കണം.
1990-കളുടെ
തുടക്കത്തിൽ
ഇന്ത്യ
സമ്പദ്വ്യവസ്ഥ
ഉദാരവൽക്കരിച്ചതിന്
പിന്നാലെയാണ്
രാജ്യത്തെ
നിലവിലെ
ജനസംഖ്യയുടെ
മൂന്നിൽ
രണ്ട്
ഭാഗവും
ജനിച്ചത്..കുമ്പനാടും
അതിനെ
ചുറ്റിപ്പറ്റിയുള്ള
ആറോളം
ഗ്രാമങ്ങളിലുമായി
ഏകദേശം
25,000-ത്തോളം
ജനങ്ങൾ
വസിക്കുന്നുണ്ടെന്നാണ്
കണക്ക്.
എന്നാൽ
ഇവിടെയുള്ള
11,118 വീടുകളിൽ
ഏകദേശം
15 ശതമാനവും
പൂട്ടിക്കിടക്കുകയാണ്.
ഈ വീടുകളുടെ
ഉടമകൾ
വിദേശത്തേക്ക്
കുടിയേറുകയോ
പുറത്തുള്ള
മക്കളോടൊപ്പം
താമസിക്കുകയോ ചെയ്യുന്നു. ഇതാണ്
കുമ്പനാട്ട്
ഇത്തരത്തിലൊരു
സാഹചര്യം
ഉടലെടുക്കാൻ
കാരണമെന്നാണ്
കോയിപ്രം
ഗ്രാമ
പഞ്ചായത്ത്
പ്രസിഡൻ്റും
വരയന്നൂർ
വാർഡ്
അംഗവുമായ
ആശ സിജെ ചൂണ്ടിക്കാട്ടുന്നത്.
ഈ പ്രദേശം
കേന്ദ്രമാക്കി
20 സ്കൂളുകളുണ്ടെങ്കിലും
വിദ്യാർത്ഥികൾ
വളരെ കുറവാണെന്നും
അവർ പറയുന്നു.
ഒരു ആശുപത്രി,
ഒരു സർക്കാർ
ക്ലിനിക്ക്,
മുപ്പതിലധികം
ഡയഗ്നോസ്റ്റിക്
സെൻ്ററുകൾ,
മൂന്ന്
വൃദ്ധസദനങ്ങൾ
എന്നിവ
നിലവിലുള്ള
ജനസംഖ്യാ
വെെചിത്ര്യത്തിലേക്ക്
വിരൽ ചൂണ്ടുന്നു.
അതേസമയം
രണ്ട്
ഡസനിലധികം
ബാങ്കുകൾ
ഇവിടെ
പ്രവർത്തിക്കുന്നു.
അര കിലോമീറ്റർ
ഇടവിട്ട്
ബാങ്കുകളുടെ
ശാഖകൾ കാണാൻ സാധിക്കും. ഇവിടെ
നിന്ന്
പോയി
ലോകമെമ്പാടും
വ്യാപിച്ചുകിടക്കുന്ന
മലയാളികളുടെ
പണം ഈ ശാഖകൾ
വഴി നാട്ടിലേക്ക്
എത്തുന്നു.
കഴിഞ്ഞ
വർഷം വിദേശത്ത്
താമസിക്കുന്ന
ഇന്ത്യക്കാരിൽ
നിന്ന്
ഇന്ത്യ
സ്വരൂപിച്ച
100 ബില്യൺ
ഡോളറിൻ്റെ
10 ശതമാനവും
എത്തിയത്
കേരളത്തിലേക്കാണെന്നു
കൂടി ഓർക്കുകയെന്നും
ബിബിസി
റിപ്പോർട്ടിൽ
ചൂണ്ടിക്കാട്ടുന്നുണ്ട്.
സംസ്ഥാനത്ത്
പ്രത്യുൽപ്പാദന
നിരക്ക്
മാറ്റം
വരുത്താൻ
കഴിയുന്നതിനേക്കാൾ
താഴെയാണ്
എന്നാണ്
പുറത്തുവരുന്ന
റിപ്പോർട്ടുകൾ.
സംസ്ഥാനത്ത്
ഒരു സ്ത്രീക്ക്
1.7 മുതൽ
1.9 വരെ
എണ്ണം
പുരുഷൻമാരാണ്
ആനുപാതികമായിട്ടുള്ളത്.
കുമ്പനാട്ടുള്ള
ചെറിയ
കുടുംബങ്ങൾ
കുട്ടികൾക്ക്
നല്ല വിദ്യാഭ്യാസം
നൽകുന്നുണ്ടെന്നുള്ളത്
യാഥാർത്ഥ്യമാണ്.
തുടർന്ന്
അവർ മാതാപിതാക്കളെ
വീട്ടിൽ
ഉപേക്ഷിച്ച്
അവസരങ്ങൾക്കായി
രാജ്യത്തിനകത്തും
പുറത്തും
കുടിയേറ്റം
നയിക്കുന്ന
സാഹചര്യത്തിലേക്ക്
പോകുന്നു.
"വിദ്യാഭ്യാസം
കുട്ടികളെ
മെച്ചപ്പെട്ട
ജോലിയും
ജീവിതവും
ആഗ്രഹിക്കുന്നവരാക്കി
മാറ്റുകയും
അവർ കുടിയേറ്റക്കാരായി
മാറുകയും
ചെയ്യുന്നു,"
മുംബൈ
ആസ്ഥാനമായുള്ള
ഇൻ്റർനാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട്
ഫോർ പോപ്പുലേഷൻ
സയൻസസിലെ
പ്രൊഫ.
കെ.എസ്. ജെയിംസ്
ചൂണ്ടിക്കാട്ടുന്നു."യുവാക്കൾ
ഉപേക്ഷിച്ചു
പോകുന്ന
അവരുടെ
ജന്മസ്ഥലങ്ങളിൽ
പിന്നീട്
താമസിക്കുന്നത്
അവരുടെ
പ്രായമായ
മാതാപിതാക്കളാണ്.
അവരിൽ
പലരും
ഒറ്റയ്ക്കാണ്
താമസിക്കുന്നതും"-
കെ എസ് ജെയിംസ്
പറയുന്നു.
റിപ്പോർട്ടിൽ
കുമ്പനാട്ടെ
താമസക്കാരിയായ
അന്നമ്മ
ജേക്കബിൻ്റെ
കഥയും
ബിബിസി
ഉൾപ്പെടുത്തിയിട്ടുണ്ട്.
കുമ്പനാട്ടെ
ചുവന്ന
ടൈൽ പാകിയ
ഇരുനില
വീടിൻ്റെ
ഉയരമുള്ള
ഇരുമ്പ് ഗേറ്റിനുള്ളിൽ അന്നമ്മ
ജേക്കബ്
എന്ന എഴുപത്തിനാലുകാരി
ഒറ്റയ്ക്കു
നിൽക്കുകയാണ്.
സർക്കാർ
ഉടമസ്ഥതയിലുള്ള
എണ്ണക്കമ്പനിയിൽ
മെക്കാനിക്കൽ
എഞ്ചിനീയറായിരുന്ന
അന്നമ്മയുടെ
ഭർത്താവ്
1980-കളുടെ
തുടക്കത്തിൽ
അന്തരിച്ചു.
അവരുടെ
മകന് ഇപ്പോൾ
50 വയസ്സായി.
രണ്ട്
പതിറ്റാണ്ടിലേറെയായി
അബുദാബിയിലാണ്
അദ്ദേഹം
ജോലി
ചെയ്യുന്നത്.
താമസവും
അവിടെത്തന്നെ.
ഒരു മകൾ കുറച്ചകലെയാണ്
താമസിക്കുന്നുണ്ട്.
മകളുടെ
ഭർത്താവ്
മൂന്ന്
പതിറ്റാണ്ടിലേറെയായി
ദുബായിൽ
സോഫ്റ്റ്︋വെയർ എഞ്ചിനീയറായി
ജോലി ചെയ്യുന്നു.
അന്നമ്മയുടെ
വീടിൻ്റെ
തൊട്ടടുത്ത
വീടുകളിലൊന്നും
താമസക്കാരില്ല.
ഒരു അയൽക്കാരി
ബഹ്റൈനിൽ
നഴ്സായി
ജോലി
ചെയ്യുന്നു.
അവർ അവരുടെ വീട് പൂട്ടി മാതാപിതാക്കളെ
ബഹ്റൈനിലേക്ക്
കൊണ്ടുപോയിരിക്കുകയാണ്.
മറ്റൊരാൾ
ദുബായിലേക്ക്
താമസം
മാറ്റി.
ആ വീട് ഒരു വൃദ്ധ
ദമ്പതികൾക്ക്
വാടകയ്ക്കും
നൽകിയിരിക്കുന്നു.
അന്നമ്മയുടെ
അയൽപക്കമെന്ന്
പറയുന്നത്
വിജനതയാണ്.
മരച്ചീനി,
വാഴ, തേക്ക്
എന്നിവ
സമൃദ്ധമായി
നിൽക്കുന്ന
ഭൂമികളുടെ
നടുവിൽ
വിശാലമായ
മുറ്റങ്ങളുള്ള
സുന്ദരമായ
വീടുകൾ
ഒഴിഞ്ഞുകിടക്കുകയാണ്.
ആ വീടുകളിലേക്കുള്ള
വഴികളൊക്കെ
ഉണങ്ങിയ
ഇലകൾ വീണ് മുടിക്കിടക്കുന്നു.
വീടുകളുടെ
പോർച്ചിൽ
ഉപയോഗിക്കാതെ
കിടക്കുന്ന
കാറുകൾ
പൊടിയിൽ
മൂടിയിരിക്കുന്നു.
കാവൽ നായ്ക്കളുടെ
സ്ഥാനം
സിസിടിവി
ക്യാമറകളും
ഏറ്റെടുത്തിരിക്കുന്നു.
ഇന്ത്യയിലെ
അരാജകത്വവും
തിരക്കേറിയതുമായ
പട്ടണങ്ങളിൽ
നിന്ന്
വ്യത്യസ്തമായി
കുമ്പനാട്ടിലെ
പ്രദേശങ്ങൾ
വിജനവും
പകുതി
മരിച്ചവയുമാണ്.
നാട്ടുകാർ
ഉപേക്ഷിച്ച
പട്ടണമെന്നു
വേണമെങ്കിൽ
കുമ്പനാടിനെ
വിശേഷിപ്പിക്കാം.
അതേസമയം
ജനങ്ങൾ
മാത്രമാണ്
ഇവിടെ
കുറവുള്ളത്.
വീടുകൾ
ആളൊഴിഞ്ഞവയാണെങ്കിലും
അവ സ്ഥിരമായി
പെയിൻ്റ്
ചെയ്തിടാൻ
ഉടമസ്ഥർ
ശ്രദ്ധിക്കാറുണ്ട്.
അതുകൊണ്ടുതന്നെ
ആ വീടുകൾ
ഏത് ദിവസവും
താമസക്കാരെ
പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ
അവർ വരാറില്ലെന്നുള്ളതാണ്
യാഥാർത്ഥ്യം.
"ഞാനിവിടെ
അനുഭവിച്ചുകൊണ്ടിരിക്കുന്നത്
ഒറ്റപ്പെട്ട
ജീവിതമാണ്.
ഇപ്പോൾ
എൻ്റെ
ആരോഗ്യം
പോലും
ശരിയല്ല."-
അന്നമ്മ
ജേക്കബ്
പറയുന്നു.
ഇതിനിടയിൽ
അന്നമ്മ
ജേക്കബ്
വിദേശയാത്ര
നടത്തിയിരുന്നു.
ഹൃദ്രോഗവും
സന്ധിവേദനയും
ഉണ്ടായിരുന്നിട്ടു
കൂടി മകനും
കൊച്ചുമക്കൾക്കും
ഒപ്പം
ചിലവഴിക്കാൻ
കഴിയുമല്ലോ
എന്നോർത്താണ്
അവർ അത് ചെയ്തത്.
ജോർദാൻ,
അബുദാബി,
ദുബായ്,
ഇസ്രായേൽ
എന്നിവിടങ്ങളിൽ
അവർ മക്കളോടൊപ്പം
അവധിക്കാലം
ചെലവഴിച്ച
ശേഷം തിരിച്ചെത്തുകയായിരുന്നു.
അന്നമ്മ
ജേക്കബിൻ്റെ
പരവതാനി
വിരിച്ച
സ്വീകരണമുറിയിൽ
ചിതറിക്കിടക്കുന്ന
വസ്തുക്കൾ
അവരുടെ
വിദേശ
ബന്ധങ്ങളെ
കുറിച്ച്
സംസാരിക്കുന്നുണ്ട്.
വിദേശത്തുനിന്ന്
കൊണ്ടുവന്ന
പാരസെറ്റമോൾ
ഗുളികകൾ,
പിസ്ത,
കശുവണ്ടിപ്പരിപ്പ്,
ചൈനയിൽ
നിർമ്മിച്ച
പാത്രങ്ങളിൽ
നിറച്ച
മഞ്ഞ പേപ്പർ
പൂക്കൾ
എന്നിവയെല്ലാം
അവിടെ
കാണാം.
ഇതിനിടയിൽ
ഇറക്കുമതി
ചെയ്ത
ബോഡി വാഷിൻ്റെ
ഒരു കുപ്പിയുമുണ്ട്.
ഒരാൾക്ക്
മാത്രം
ഒറ്റയ്ക്ക്
താമസിക്കാൻ
12 മുറികളുള്ള
ഒരു വീടിൻ്റെ
ആവശ്യമെന്തായിരുന്നു?
സ്വാഭാവികമായി
ഈ ചോദ്യം
ഉയർന്നപ്പോൾ
അതിനുത്തരവും
അന്നമ്മ
ജേക്കബിൻ്റെ
പക്കലുണ്ടായിരുന്നു.
"ഇവിടെ
എല്ലാവരും
നിർമ്മിക്കുന്നത്
വലിയ വീടുകൾ
തന്നെയാണ്."
ശേഷം അവർ പുഞ്ചിരിച്ചുകൊണ്ട്
പറഞ്ഞു
"അത്
സ്റ്റാറ്റസിൻ്റെ
പ്രശ്നം
കൂടിയാണ്."
അന്നമ്മ
ജേക്കബിൻ്റെ
വീട്ടുമുറ്റത്തെ
ഫാമിൽ
മരച്ചീനി,
വാഴ, ഇഞ്ചി,
ചേന, ചക്ക എന്നിവയൊക്കെ
കൃഷി ചെയ്യുന്നുണ്ട്.
ഈ ഫാമിൽ
അവൾ ധാരാളം
സമയം ചെലവഴിക്കുന്നുമുണ്ട്.
ബാക്കിയുള്ള
സമയത്ത്
അവർ പ്രാർത്ഥിക്കുകയും
പത്രങ്ങൾ
വായിക്കുകയും
ചെയ്യും.
വീടിനു
പുറത്ത്
ഒരു നായ്ക്കൂട്
കാണാം.
അതിനുള്ളിൽ
ഡയാന എന്ന പേരിൽ
ഒരു നായയെയും.
ചില ദിവസങ്ങളിൽ
എനിക്ക്
സംസാരിക്കാൻ
ഡയാന മാത്രമേ
ഉണ്ടാകാറുള്ളൂ.
എന്നെ
മനസ്സിലാക്കുന്ന
ഒരേ ഒരാൾ മാത്രമാണ്"-
അന്നമ്മ
ജേക്കബ്
പറയുന്നു.
ആരോഗ്യം
മോശമായ
പ്രായം
കൂടിയാണിത്.
കൃഷിയിടത്തിൽ
ജോലി ചെയ്താൽ
പെട്ടെന്ന്
തന്നെ
ക്ഷീണതയാകും.
അതുകൊണ്ടുതന്നെ
തനിക്ക്
ജോലി ചെയ്യാൻ
ബുദ്ധിമുട്ടുണ്ടെന്ന്
അന്നമ്മ
ജേക്കബ്
പറയുന്നുണ്ട്.
പുറത്തുനിന്ന്
തൊഴിലാളികളെ
വിളിക്കാമെന്നു
വച്ചാൽ
അവരുടെ
വേതനം
ഒരു വലിയ പ്രതിസന്ധി
തന്നെയാണ്.
ദിവസക്കൂലിക്കാരനായ
ഒരാൾക്ക്
ആയിരം
രൂപ കൂലിയായി
നൽകേണ്ടതുണ്ടെന്നും
അന്നമ്മ
ജേക്കബ്
ചൂണ്ടിക്കാട്ടുന്നുണ്ട്.
അന്നമ്മ
ജേക്കബിൻ്റെ
വീടിനു
കുറച്ചകലെ
ഹൃദ്രോഗവും
പ്രമേഹവും
ബാധിച്ച
ഒരാളുണ്ട്.
ചാക്കോ
മാമ്മൻ.
തൻ്റെ
ചെറിയ
കൃഷിയിടത്തിൽ
ദിവസവും
നാല് മണിക്കൂർ
ജോലി ചെയ്യുന്നുണ്ട്.
വാഴക്കൃഷിയാണ്
ചെയ്യുന്നത്.
64 കാരനായ
ചാക്കോ
മാമ്മൻ
ഒമാനിൽ
മൂന്ന്
പതിറ്റാണ്ടോളം
സെയിൽസ്മാനായി
പ്രവർത്തിച്ചിരുന്നു.
നാട്ടിലെത്തി
ആറ് വർഷത്തിന്
ശേഷം തനിക്ക്
ജോലി ചെയ്യാൻ
വേണ്ടത്ര
ആളുകളെ
കിട്ടാത്തതിനാൽ
ആരംഭിച്ച
ഒരു ചെറിയ
ബിസിനസ്
സംരംഭം
അടച്ചുപുട്ടുകയായിരുന്നു.
ഇപ്പോൾ
ബുദ്ധിമുട്ടി
തൻ്റെ
ഫാമിൽ
നിന്ന്
ദിവസവും
10 കിലോയോളം
വാഴപ്പഴം
വിൽപ്പന
നടത്തുന്നുണ്ട്. ഒരു തൊഴിലാളിയെ കൂടി വയ്ക്കുന്നത്
താങ്ങാൻ
കഴിയില്ലെന്നാണ്
അദ്ദേഹം
പറയുന്നതെന്നും
ബിബിസി
റിപ്പോർട്ടിൽ
വ്യക്തമാക്കുന്നു.
വാർദ്ധക്യം
പിടികൂടിയ
ഒരു സമൂഹത്തിൽ
തൊഴിൽ
ശരിയായി
നടക്കണമെന്നില്ല.
മറ്റ്
സംസ്ഥാനങ്ങളിൽ
നിന്നുള്ള
തൊഴിലാളികളുടെ
കാര്യത്തിലും
ചില പ്രശ്നങ്ങൾ
ഉയർന്നുവരാം.
പുറത്തുനിന്നെത്തുന്ന
തൊഴിലാളികൾ
വിശ്വസനീയരാണോ
എന്ന കാര്യത്തിലാണ്
സംശയം.
അതുകൊണ്ടുതന്നെ
ഇതര സംസ്ഥാന
തൊഴിലാളികളെ
നിയമിക്കുന്നതിനോട്
തനിക്ക്
താൽപര്യമില്ലെന്ന്
അന്നമ്മ
ജേക്കബ്
വ്യക്തമാക്കുന്നുണ്ട്.
"ഞാൻ
ഒറ്റയ്ക്കാണ്
താമസിക്കുന്നത്,
ഇക്കാലത്ത്
ആരെയും
വിശ്വസിക്കാൻ
കഴിയില്ല"-
അവർ ചൂണ്ടിക്കാട്ടുന്നു.
പ്രായമായ
ആളുകളും
അടച്ചുറപ്പുള്ള
വീടുകളുമുള്ള
കുമ്പനാട്
കുറ്റകൃത്യങ്ങൾ
വളരെ കുറവാണെന്നുള്ളതാണ്
രസകരമായ
വസ്തുതയും
റിപ്പോർട്ടിൽ
ചൂണ്ടിക്കാട്ടുന്നുണ്ട്.
ആളുകൾ
അധികം
പണവും
വിലപിടിപ്പുള്ള
വസ്തുക്കളും
വീട്ടിൽ
സൂക്ഷിക്കാത്തതിനാൽ
മോഷണം
അപൂർവമാണെന്നാണ്
പൊലീസ്
പറയുന്നത്.
ഇവിടെ
അവസാനമായി
ഒരു കൊലപാതകം
നടന്നത്
എന്നാണെന്ന്
ഓർത്തെടുത്ത്
പറയേണ്ടി
വരും.
കുമ്പനാട്ട്
ഒറ്റയ്ക്ക്
താമസിക്കുന്ന
പ്രായമായ
താമസക്കാരെ
പൊലീസ്
സന്ദർശിക്കാറുണ്ട്
"ഇവിടം
അധികം
പ്രശ്നങ്ങളൊന്നുമില്ലാത്ത
പ്രദേശമാണ്.
തട്ടിപ്പുകൾ
സംബന്ധിച്ച്
മാത്രമാണ്
ഞങ്ങൾക്ക്
പരാതികൾ
ലഭിക്കുന്നത്.
പ്രായമായവർ
അവരുടെ
ബന്ധുക്കളിൽ
നിന്നോ
വീട്ടിൽ
ജോലിക്ക്
നിൽക്കുന്നവരിൽ
നിന്നോക്കെ
തട്ടിപ്പുകൾക്ക്
ഇരയാകുന്ന
സംഭവങ്ങളുണ്ട്.
വ്യാജ
ഒപ്പിട്ട്
ബാങ്കുകളിൽ
നിന്ന്
പണം പിൻവലിച്ച
സംഭവങ്ങളുമുണ്ട്,"-
പൊലീസ്
ഇൻസ്പെക്ടർ
സജീഷ്
കുമാർ
വി ചൂണ്ടിക്കാട്ടുന്നു.
ഒരു വർഷം മുമ്പ്
ഇവിടുത്തെ
താമസക്കാരനായ
ഒരു വൃദ്ധയുടെ
ബന്ധു
അവരുടെ
ഒപ്പ്
വ്യാജമായി
നിർമ്മിച്ച്
ഒരു കോടി
രൂപ തട്ടിയെടുത്തു.
സാമ്പത്തിക
നിക്ഷേപങ്ങളിൽ
വലിയ ലാഭമുണ്ടാകുമെന്ന്
പ്രചരിപ്പിച്ച്
തട്ടിപ്പുനടത്തിയ
ഒരു സ്വകാര്യ
ധനകാര്യ
സ്ഥാപനത്തിൻ്റെ
നാല് പ്രൊമോട്ടർമാരെ
കഴിഞ്ഞ
വർഷം പൊലീസ്
അറസ്റ്റ്
ചെയ്തു.
ഈ സ്ഥാപനത്തിനെതിരെ
ഏകദേശം
500 ഓളം
നിക്ഷേപകരാണ്
പൊലീസിനെ
സമീപിച്ചത്.
ഇത് ഈ പ്രദേശത്തെ
സംബന്ധിച്ചിടത്തോളം
ഇതായിരുന്നു
ഏറ്റവും
വലിയ കുറ്റകൃത്യമെന്നും
സജീവ്
കുമാർ
പറയുന്നു.
ഇതൊന്നുമല്ലെങ്കിൽ
ഞങ്ങൾ
പ്രധാനമായും
കൈകാര്യം
ചെയ്യുന്നത്
താമസക്കാർ
തമ്മിലുള്ള
ചെറിയ
പ്രശ്നങ്ങളാണെന്നും
അദ്ദേഹം
ചൂണ്ടിക്കാട്ടുന്നുണ്ട്. ഉച്ചത്തിൽ ശബ്ദമുണ്ടാക്കുക, വീടിന്
പുറത്ത്
ചപ്പുചവറുകൾ
വലിച്ചെറിയുക,
ആരുടെയെങ്കിലും
പുരയിടത്തിൽ
നിൽക്കുന്ന
മരത്തിൻ്റെ
കൊമ്പ്
അയൽവാസിയുടെ
കൃഷിയിടത്തിൽ
ബുദ്ധിമുട്ടുണ്ടാക്കുക
എന്നിങ്ങനെയുള്ള
കാര്യങ്ങളാണ്
അധികവും.
കുറ്റകൃത്യങ്ങളുടെ
കുറവ്
പൊലീസിനെ
മറ്റു
ചില പ്രവർത്തനങ്ങളിലേക്ക്
തിരിച്ചു
വിടുന്നുണ്ടെന്നുള്ളതും
റിപ്പോർട്ടിൽ
കാണാം.
അവിവാഹിതരും
രോഗികളുമായ
160 പേരെ
പൊലീസിൻ്റെ
നേതൃത്വത്തിൽ
വീടുകളിലെത്തി
പതിവായി
പരിശോധിക്കുന്നുണ്ട്.
അവരുടെ
വീടുകളിൽ
മൊബൈൽ
അലാറങ്ങൾ
നൽകിയിട്ടുണ്ട്,
അതുപയോഗിച്ച്
അവർക്ക്
അടിയന്തര
ഘട്ടങ്ങളിൽ
അയൽക്കാരെ
വിവരം
അറിയിക്കാനാകും.
2020-ൽ
ഒരു സംഭവമുണ്ടായി.
ഡോർബെൽ
അടിച്ചിട്ടും
തുറക്കാത്ത
ഒരു വീടിൻ്റെ
വാതിൽ
ഞങ്ങൾക്ക്
തകർത്ത്
അകത്തുകടക്കേണ്ടി
വന്നു.
ആ വീട്ടിലെ
താമസക്കാരിയായ
ഒരു വൃദ്ധ
ബോധമറ്റ
നിലയിൽ
തറയിൽ
കിടക്കുന്നതാണ്
തങ്ങൾക്ക്
കാണാൻ
കഴിഞ്ഞതെന്നും
സജീവ്
കുമാർ
പറയുന്നു.
"ഞങ്ങൾ
അവരെ ആശുപത്രിയിൽ
എത്തിച്ചു.
കൃത്യമായ
ചികിത്സ
ലഭിച്ചതിനാൽ
അവർ സുഖം പ്രാപിച്ചു.
ഇത്തരത്തിൽ
അശരണരായി
ആരും നോക്കാനില്ലാത്തവരെ
വൃദ്ധസദനങ്ങളിലേക്ക്
മാറ്റുന്നതും
ഇപ്പോൾ
ഞങ്ങളുടെ
ജോലിയാണ്.
അവരെ പരിശോധിക്കുകയും
ഡോക്ടർമാരുടെ
അടുത്തേക്ക്
കൊണ്ടുപോകുകയും
ചെയ്യുന്നതും
പൊലീസാണ്,"
സജീവ്
കുമാർ
ബിബിസിയോട്
വ്യക്തമാക്കുന്നു.
അതേസമയം
കുമ്പാനാട്ടെ
പ്രശ്നം
വാർദ്ധക്യം
മാത്രമാണെന്ന് കുമ്പനാട് വയോജന കേന്ദ്രം
നടത്തുന്ന
ഫാദർ തോമസ്
ജോൺ ബിബിസിയോട്
ചൂണ്ടിക്കാണിക്കുന്നു.
തുറസ്സായ
സ്ഥലങ്ങളും
വിശാലമായ
വാതിലുകളും
ഇടനാഴികളുമുള്ള
മൂന്ന്
വീൽചെയർ
കടക്കാൻ
പാകത്തിനുള്ള
നിരവധി
വൃദ്ധസദനങ്ങൾ
കുമ്പനാട്ടുണ്ട്.
അലക്സാണ്ടർ
മാർത്തോമ
മെമ്മോറിയൽ
ജെറിയാട്രിക്
സെൻ്റർ
150 കിടക്കകളുള്ള
ആശുപത്രിയുൾപ്പെടെയുള്ള
അഞ്ച്
നില കെട്ടിടമാണ്.
85 നും
101 നും
ഇടയിൽ
പ്രായമുള്ള
100-ലധികം
നാട്ടുകാരെ
ഇവിടെ
പരിപാലിക്കുന്നുണ്ട്.
മിക്കവാറും
എല്ലാവരും
കിടപ്പിലായവരാണ്,
അവരുടെ
കുടുംബങ്ങൾ
അവരുടെ
പരിചരണത്തിനായി
പ്രതിമാസം
50,000 രൂപ
സ്ഥാപനത്തിന്
നൽകുന്നുണ്ട്.
ഇടയ്ക്ക്
നാട്ടിലേക്ക്
വരുന്ന
കുട്ടികൾക്ക്
അവിടെ
കഴിയുന്ന
അവരുടെ
ബന്ധുക്കൾക്കൊപ്പം
താമസിക്കാനുള്ള
സൗകര്യമുണ്ട്.
16 വയസ്സുവരെയുള്ള
കുട്ടികൾക്കാണ്
ആ സൗകര്യം
ഏർപ്പെടുത്തിയിരിക്കുന്നത്.
“മിക്ക
കുട്ടികളും
വിദേശത്താണ്
താമസിക്കുന്നത്,
വളരെ പ്രായമായ
മാതാപിതാക്കളെ
വൃദ്ധസദനങ്ങളിലേക്ക്
മാറ്റുകയല്ലാതെ
മറ്റൊരു
മാർഗവുമില്ല,”
ഫാദർ ജോൺ പറഞ്ഞു.
75
വർഷം പഴക്കമുള്ള
ധർമഗിരി
വൃദ്ധസദനത്തിൽ
60 വയസ്സിനു
മുകളിൽ
പ്രായമുള്ള
60 പേരാണ്
താമസിക്കുന്നത്.
കഴിഞ്ഞ
വർഷം 31 പേർക്കാണ്
പുതുതായി
പ്രവേശനം
നൽകിയത്.
സ്ത്രീകൾക്കും
പുരുഷന്മാർക്കും
പ്രത്യേകം
കെട്ടിടങ്ങളുണ്ട്.
വെയിറ്റിംഗ്
ലിസ്റ്റിൽ
ഒത്തിരിപ്പേരുണ്ട്.
60 മുതിർന്നവരെ
ഉൾക്കൊള്ളാൻ
കഴിയുന്ന
30 മുറികളുള്ള
പുതിയ
കെട്ടിടം
പണിപ്പുരയിലാണ്.
തങ്ങളോടൊപ്പം
താമസിക്കുന്ന
സ്ത്രീകളിൽ
ഭൂരിഭാഗവും
തട്ടിപ്പിന്
ഇരകളാണെന്നും
അവരിൽ
ചിലർ വീട്ടുകാരാൽ
ഉപേക്ഷിക്കപ്പെട്ടവരാണെന്നും
ഹോം നടത്തിപ്പുകാരനായ
ഫാദർ കെ.എസ്.മാത്യൂസ്
ബിബിസിയോട്
വ്യക്തമാക്കുന്നുണ്ട്.
രോഗബാധിതരായ
വയോജനങ്ങൾ,
വൃദ്ധസദനങ്ങൾ,
തൊഴിലാളി
ക്ഷാമം,
യുവാക്കളുടെ
കുടിയേറ്റം,
ജനസംഖ്യയിലെ
കുറവ്-
ഇതെല്ലാം
ഒരു പ്രേത
നഗരത്തിൻ്റെ
സൃഷ്ടിക്ക്
കാരണമാകാം.
കുമ്പനാട്
മാത്രമല്ല
തിരുവല്ല,
പത്തനംതിട്ട,
റാന്നി,
മല്ലപ്പള്ളി,
എന്നിവടങ്ങളിലെ
എല്ലാ
ഗ്രാമങ്ങളും,
കോട്ടയം,
തൃശൂർ
ജില്ലകളിലെ
പല ഗ്രാമങ്ങളും
ഇത്തരത്തിൽ
പ്രേത
നഗരമാകും.
വാർദ്ധിച്ചുകൊണ്ടിരിക്കുന്ന
കുടിയേറ്റം
ചില പ്രദേശങ്ങളെ
പ്രായമായവർ
താമസിക്കുന്ന
പ്രേത
നഗരങ്ങളാക്കി
മാറ്റിയിരിക്കുന്നു.
അത്തരത്തിലൊരു
പട്ടണമാണ്
കേരളത്തിലെ
കുമ്പനാട്
“”
മദ്ധ്യതിരുവിതാംകൂറിൽ
പണ്ടുമുതലേ
പണക്കാരുടെ
നാടെന്ന്
അറിയപ്പെടുന്ന
ഒരു സ്ഥലമാണ്
കുമ്പനാട്,
പതിറ്റാണ്ടുകൾക്ക്
മുമ്പ്
തന്നെ
അവിടെയുള്ള
ധാരാളം
പേർ യു എസിലും,
യൂറോപ്യൻ
നാടുകളിലും
ജോലിക്ക്
പോയവരുണ്ട്
ഈ പ്രശ്നം
നാം ആരോട്
പറയാൻ..
മക്കൾ
മാതാപിതാക്കളെ
ഭാർഗവി
നിലയങ്ങൾ
ഏൽപ്പിച്ചിട്ടു
പോകുന്നു...
നല്ല പ്രായത്തിൽ
പോയാൽ
മാത്രമേ
അവർക്കു
പുറം രാജ്യങ്ങളിൽ
ഡിമാന്റ്റുള്ളൂ..
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment