Pages

Monday, April 3, 2023

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ (63) അന്തരിച്ചു

 

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ (63) അന്തരിച്ചു 



കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2004- കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം കൊൽക്കത്ത, തെലങ്കാന, ഹൈദരാബാദ്, ചത്തീസ്ഗഢ് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്നു.

കൊല്ലം സ്വദേശിയാണ്. 2004 മുതൽ 2017 വരെ കേരളാ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന അദ്ദേഹം ഇവിടെ രണ്ടു തവണ ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിട്ടുണ്ട്. തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസുമായിരുന്നു.

പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും ഭരണകൂടം വീഴ്ചവരുത്തുമ്പോൾ നേരിട്ട് ഇടപെടുന്ന ന്യായാധിപനായിരുന്നു.

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായപ്പോൾ വസതിക്കു മുന്നിലെ കാന വൃത്തിയാക്കാൻ കൈക്കോട്ടുമായി മഴയിലിറങ്ങിയ ന്യായാധിപൻ; കുടിവെള്ള ടാങ്കറിൽ കക്കൂസ് മാലിന്യം കടത്തുന്നത് പിടികൂടിയ ന്യീതി ബോധം; വിരമിച്ചതുകൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന്.

കേരള ഹൈക്കോടതി ആക്ടിങ്ചീഫ് ജസ്റ്റിസായിരിക്കെ 2017 മാർച്ച് പതിനെട്ടിനാണ് ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. പിന്നീട് ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. 2019 ജനുവരി ഒന്നിന് തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി. 2019 ഏപ്രിൽ ഏഴിനാണ് കൊൽക്കത്ത ചീഫ് ജസ്റ്റിസായത്. രണ്ടുവർഷത്തെ കൊൽക്കത്തയിലെ ഔദ്യോഗിക ജീവിതശേഷം 2021 ഏപ്രിലിൽ വിരമിച്ചു.  1959 ഏപ്രിൽ 29ന്ജനിച്ച തോട്ടത്തിൽ ബി രാധാകൃഷ്ണൻ, കൊല്ലം സെന്റ് ജോസഫ്സ് കോൺവന്റ്സ്കൂൾ, ഗവ. ബോയ്സ് ഹൈസ്കൂൾ, പട്ടത്തെ ആര്യ സെൻട്രൽ സ്കൂൾ, ട്രിനിറ്റി ലൈസിയം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഉപരിപഠനശേഷം കോളാറിലെ കെജിഎഫ് ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. 1983 അഭിഭാഷകനായി എൻറോൾചെയ്തശേഷം തിരുവനന്തപുരത്താണ് പ്രാക്ടീസ് ആരംഭിച്ചത്. 1988 ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ഭാര്യ: മീരസെൻ. മക്കൾ: പാർവതിനായർ, കേശവരാജ്നായർ.

ആദരാഞ്ജലികളോടെ

പ്രോഫ. ജോൺ കുരാക്കാർ.

No comments: