കാട് മൃഗങ്ങകൾക്കും നാട് മനുഷ്യനും.
കാട്ടിലെ
മൃഗങ്ങളും കാട്ടിനരികിലെ മനുഷ്യരും പപരസ്പരം കൊല്ലാതെ ജീവിക്കാൻ കഴിയാത്ത ഒരു സ്ഥിതിയാണ് ഇന്നുള്ളത്.
കടുവായും ആനയുമൊക്കെ
കാടിറങ്ങി വരുന്നു എന്ന പരാതിയിലാണ് നാട്ടുകാർ. നാട് കാട്ടിലേക്ക്
കയറി പോയതാണോ??
അതോ കാട് നാട്ടിലേക്ക്
ഇറങ്ങിയതാണോ?
മനുഷ്യൻ പറയുന്നത് വിശ്വസിക്കാനേ
ഇപ്പോൾ
കഴിയുകയുള്ളു.
വാസ സ്ഥലങ്ങൾ
മൃഗങ്ങൾക്കും
ഉണ്ട്.
അത് മനുഷ്യരുടേത്
പോലെ മതിലുകെട്ടി തീരിച്ചിട്ടില്ലെന്ന് മാത്രം.
മനുഷ്യരെ
പോലെ മൃഗങ്ങൾക്കും വെള്ളവും ഭക്ഷണവും ഇണച്ചേരലുമൊക്കെ വേണം. കാട്ടിലൂടെ
ഒഴുകുന്ന പുഴ വറ്റിവരണ്ടാൽ അവ എങ്ങനെ
ജീവിക്കും?
കഴിഞ്ഞ
നാളുകളെക്കാൾ
വലിയ ദുരിതങ്ങളാണ്
മനുഷ്യരും മൃഗങ്ങളും പക്ഷികളും സസ്യങ്ങളും ഇനി അനുഭവിക്കാൻ
പോകുന്നത്.
വനത്തിനുള്ളിൽ മനുഷ്യൻ കാട്ടികൂട്ടുന്ന പലതും പൊതുജനം അറിയുന്നില്ല.
അതൊന്നും
മൃഗങ്ങൾക്കു പറയാൻ കഴിയുന്നുമില്ല.
വിനോദത്തിനും
സ്വകാര്യ
ലാഭങ്ങൾക്കും
വേണ്ടി
ജനം കാടുകയറുമ്പോൾ
കാട്ടിലെ
ആവാസവ്യവസ്ഥ
വിട്ട്
വന്യമൃർഗങ്ങൾ
നാട്ടിലേക്കിറങ്ങുകയാണ്.
കാടിറങ്ങുന്ന
വന്യജീവികൾ
എല്ലാക്കാലത്തും
മനുഷ്യന്
വെല്ലുവിളിയാണ്.
അവന്റെ
ജീവനും
ജീവിതോപാധികളും
നശിപ്പിക്കുന്നവർ!
മനുഷ്യനും
വന്യജീവികളും
തമ്മിലുള്ള
സംഘർഷങ്ങളുമായി
ബന്ധപ്പെട്ട
ചർച്ചകളും
വാഗ്വാദങ്ങളും
ഉയർന്നുകേൾക്കുകയാണ്.
ജനവാസകേന്ദ്രത്തിലിറങ്ങിയ
കടുവയുടെ
ആക്രമണത്തിൽ
ഗുരുതരമായി
പരിക്കേറ്റ
കർഷകൻ
മരിച്ചു.
കേരളത്തിൽ പലയിടത്തും കാട്ടാനയും
കാട്ടുപോത്തും
നാട്ടിലിറങ്ങി
വിഹരിക്കുന്നതിന്
പിന്നാലെ
ഇപ്പോൾ
കരടികളും
സന്ദർശനത്തിന്
എത്തിത്തുടങ്ങി.
ഇതോടെ
പകലും
രാത്രിയും
ഒരുപോലെ
പുറത്തിറങ്ങാൻ
പേടിക്കുകയാണ്
നാട്ടുകാർ.
വനത്തിനുള്ളിലെ
ഇവരുടെ
ആവാസവ്യവസ്ഥയിൽ
കോട്ടം
സംഭവിച്ചതും
ആവശ്യത്തിന്
ഭക്ഷണവും
വെള്ളവും
കിട്ടാത്തതുമാണ്
ഇവ നാട്ടിലേക്കിറങ്ങാൻ
കാരണമെന്നാണ്
വനം വകുപ്പ്
പറയുന്നത്.
പ്രദേശത്ത്
നിരവധിപേരെ
കരടി ഓടിച്ചു.
കാട്ടിൽ
ഭക്ഷണം
കിട്ടിയില്ലെങ്കിലും
നാട്ടിൽ
പ്ലാവ്
നിറയെ
ചക്കകളുള്ളതാണ്
ഇവ നാട്ടിലേക്ക്
എത്താൻ
പ്രധാന
കാരണം.
കാട്ടാനകൾ
നാട്ടിലിറങ്ങി
വാഴ, പച്ചക്കറി,
കമുക്,
തെങ്ങ്
തുടങ്ങി
കൃഷികൾ
വ്യാപകമായി
നശിപ്പിച്ചതിലൂടെ
കർഷകർക്ക്
കനത്ത
നഷ്ടമാണ്
ഉണ്ടായി
കൊണ്ടിരിക്കുന്നത്.
കേരളത്തിൽ
സ്ഥിതി
ആകെ വഷളാണ്.
ഒരു വശത്ത് ചെറുകിട ജീവികൾ പാമ്പും
കുരങ്ങും
ഒക്കെ
വനത്തിന്റെ
അതിർത്തിയിൽ
പെരുകുന്നു.
ഇവിടെ
ഈ ചെറുകിട
ജീവികൾ
കാട്ടിൽനിന്നു
പുറത്തേക്കു
വരുന്നത്
അവയുടെ
ഭക്ഷണം
സുലഭമായി
റിസ്ക്
ഇല്ലാതെ
കിട്ടും
എന്നതുകൊണ്ടാണെന്ന
സത്യം
ആരും പറയില്ല.
കുറെ ജീവികൾ
നഗരപ്രാന്തങ്ങളിൽ
വരെ സുഖമായി
ജീവിക്കുന്നു.
കീരി ഉത്തമ
ഉദാഹരണമാണ്.
ചെറുകിട
ജീവികൾ
ഇങ്ങനെ വനത്തിനും കൃഷിഭൂമിക്കും ഇടയിൽ
ഒരു സോൺ കൈവശപ്പെടുത്തി
സുരക്ഷിതമായി
ജീവിക്കുമ്പോൾ ഉൾക്കാട്ടിൽ കടുവ പോലുള്ള
ജീവികൾ
പെരുകുന്നുണ്ട്.
അവയ്ക്ക്
അവിടെ
ആഹാരത്തിനു
മത്സരം
ഉണ്ടാകും.
ഏതു ഹിംസ്ര
ജീവിയുടെയും
ആഹാരത്തിനുള്ള അവസാന പണിയാണ് കാടിറങ്ങുക
എന്നത്.
ആനകളുടെ
എണ്ണം
കൂടി എന്ന വസ്തുത
അംഗീകരിക്കണം.
വിദേശത്തൊക്കെ
വനത്തിൽ
ശാസ്ത്രീയ
പഠനങ്ങൾ
നടത്തി
അവയിൽ
ഉൾക്കൊള്ളാൻ
കഴിയുന്നത്ര
മൃഗങ്ങളെ
മാത്രം
നിലനിർത്തുന്നു.
കൂടാതെ,
വന്യമൃഗങ്ങളെ ഫാമുകളിൽ കാഴ്ചയ്ക്ക് വളർത്തുക
ഈ നയമാണ് അവിടടെയുള്ളത്.
മദ്യക്കുപ്പികളുമായി
കാട് കയറുന്ന
മലയാളികളെ
ഇന്ന്
ധാരാളമായി കാണാം.മറ്റേത് മൃഗത്തേക്കാളും
ആനയ്ക്ക്
മാരകമായ
ആപത്താണ്
മദ്യപാനികൾ
ഉണ്ടാക്കുന്നത്.മദ്യക്കുപ്പികളുടെ
ചില്ല്.
ആനയുടെ
കാലിന്റെ
അടിവശം
ഒരു മണല്‍ചാക്കുപോലെയാണ്.
അതുകൊണ്ടാണ്
ആന പാറയിലും
ഒക്കെ
പൊത്തിപ്പിടിച്ച്
കയറുന്നത്.
വലിച്ചെറിയുന്ന
മദ്യക്കുപ്പിയുടെ
ചില്ലുകള്‍
പാറകളില്‍
തട്ടി
പൊട്ടി
തൊട്ടടുത്തുതന്നെ
കിടക്കും.
ബീര്‍
കുപ്പികളുടെ
അടിവശം
ഭാരം കൂടിയതായതുകൊണ്ട്
പൊട്ടിയഭാഗം
മുകളിലേക്ക്
നില്‍ക്കുന്ന
രീതിയിലാണ്
അതു കിടക്കുക.
ആന തന്റെ
വലിയഭാരത്തോടെ
കാലെടുത്ത്
അതിന്റെ
മീതെ വച്ചാല്‍
ചില്ല്
നേരെ കയറി ഉള്ളിലേക്ക്
ചെല്ലും.
ആനയ്ക്ക്
മൂന്നുകാലില്‍
നടക്കാനാകില്ല.
അതുകൊണ്ട്
രണ്ടു,മൂന്നുതവണ
ഞൊണ്ടിയതിനുശേഷം
അത് കാലൂന്നുമ്പോള്‍
ചില്ല്
നന്നായി
ഉള്ളില്‍ക്കയറും.
പിന്നെ
അതിന്
നടക്കാനാകില്ല.ഒരാഴ്ചകൊണ്ട്
വ്രണം
പഴുത്ത്
പുഴുക്കള്‍
മാംസം
തുളച്ച്
അകത്തേക്ക്
കയറും.ആനയുടെ
ചോരക്കുഴലില്‍പ്പോലും
പുഴുക്കള്‍
കയറും.
പിന്നെ
ആന ജീവിക്കില്ല.
ദിവസം
ശരാശരി
30 ലിറ്റര്‍
വെള്ളം
കുടിച്ച്
200കിലോ
ഭക്ഷണം
കഴിച്ച്
50കിലോമീറ്റര്‍
നടന്നു
ജീവിക്കേണ്ട
മൃഗമാണ്.
അത് അഞ്ചാറുദിവസംകൊണ്ട്
അസ്ഥികൂടമായി
മാറും.
പിന്നെ
വേദനിച്ചു
നരകിച്ചു
മരിക്കും
..
കാടിനുള്ളിൽ
പോകുന്നവർ
മദ്യകുപ്പികള്‍
, പ്ലാസ്റിക് ഇവയൊക്കെ ഉപേക്ഷിക്കണം.
ഓരോ ജീവനും
വിലപെട്ടതാണ്
എന്ന്
ഓർമ്മയിരിക്കട്ടെ.
പൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment