ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരാണോ?
ഇന്ത്യയിൽ
സെന്റ്.
തോമസ് ക്രിസ്ത്യാനികൾ തന്നെ
പത്തിലധികം വിഭാഗങ്ങളുണ്ട്. കൂടാതെ നവീകരണ വിഭാഗക്കാർ നൂറിലധികം സഭകൾ തന്നെയുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇവരിൽ പലർക്കും ആരാധനാലയങ്ങളുമുണ്ട്. ഇന്ത്യയിലെ
ക്രൈസ്തവരുടെ ചരിതം ക്രിസ്താബ്ദം 52മുതൽ തുടങ്ങുന്നതാണ്. അത് കേരളത്തിൽ
നിന്നാണ്
തുടങ്ങുന്നത്.16-ആം നൂറ്റാണ്ടിലാണ്
വിദേശ
മിഷണറിമാർ ഇന്ത്യയിൽ വന്നുതുടങ്ങിയത്. ഇന്ത്യയിലെ
ആദിമ നസ്രാണികൾ മറ്റ് മതങ്ങളുമായി വളരെ അടുപ്പത്തിലും സൗഹാർദ്ദത്തിലുമായിരുന്നു.
യേശു ക്രിസ്തുവിന്റെ
പന്ത്രണ്ട് സ്ലീഹാമാരിൽ ഉൾപ്പെട്ട
തോമ ശ്ലീഹയാണ് സെന്റ് തോമസ് ക്രിസ്ത്യാനിളുടെ സ്ഥാപകൻ.ഇംഗ്ലീഷ്കാരുടെ വരവോടെ നവീകരണ സഭയുണ്ടായി. തുടർന്ന്
നൂറീലധികം ഉപ സഭകളുമുണ്ടായി. അവ ലോകം മുഴുവൻ പ്രവർത്തിക്കുന്നു.. സുവിശേഷം ഘോഷിക്കന്നു. ഇന്ന്
സവർണ്ണ
ക്രൈസ്തവരും അവർണ്ണ ക്രൈസ്തവരും എന്നീ രണ്ട് വിഭാഗങ്ങൾക്കൂടിയുണ്ട് എന്നത് ഒരു സത്യമാണ്.
അവർണ്ണ ക്രൈസ്തവർ ഇന്ന്
ഇന്ത്യൻ
സംസ്ഥാനങ്ങളിൽ
പലതിലും
സുരക്ഷിതർ അല്ല.ഇന്ത്യയിലെ മുഴുവൻ
ക്രിസ്ത്യാനികളും
സുരക്ഷിതർ
ആണെന്ന
കർദ്ദിനാൽ
തിരുമേനിയുടെ
പ്രസ്താവനയോട്
ഞാൻ യോജിക്കുന്നില്ല.
2020
ലും 21 ലും ക്രിസ്തുമസിന്
മുന്നോടിയായി
104 അക്രമണങ്ങൾ
നടന്നു.
2022 ൽ
598 അക്രമണങ്ങൾ
നടന്നു.
2022 ൽ
88 പുരോഹിതരും
പാസ്റ്റർ
മാരും
ആക്രമിക്കപ്പെട്ടു. 88 പള്ളികൾ തകർക്കപ്പെട്ടു. അതൊന്നും
കാണാതെയും കേൾക്കാതെയും പോകാനാവില്ല. നിരവധി ആളുകൾ
കൊല്ലപ്പെട്ടിട്ടുണ്ട്.പലതിലും
അന്വേഷണം പോലും നടന്നിട്ടില്ല. ഇനിയും
ഇങ്ങനെയുള്ള
ആക്രമണം
ആവർത്തിക്കരുത്
എന്നാണ്
ആഗ്രഹം.
മതം മാറ്റം
ഒരിക്കലും
ഞാൻ ആഗ്രഹിക്കുന്നില്ല പ്രോത്സാഹിപ്പിക്കുന്നതുമില്ല.
പ്രധാന
മന്ത്രി മോദിജി ക്രിസ്ത്യൻ ദൈവാലയം
സന്ദർശിച്ചത്
അഭിമാത്തോടെയാണ് കാണുന്നത്.
ഇനിയുമൊരുപക്ഷെ
ഇന്ത്യ
എമ്പാടും
ഉള്ള ക്രിസ്തുമത
വിശ്വാസികൾ
സുരക്ഷിതർ
ആയേക്കാം
എന്ന്
പ്രത്യാശിക്കുന്നു.ഇന്ത്യയിൽ
ഏറ്റവുമധികം
നീതിനിഷേധത്തിനു
ഇരയായി
തീർന്ന
ഒരേയൊരു
ജനത അവർണ്ണ
ക്രൈസ്തവർ
മാത്രമാണെന്ന് ഞാൻ കരുതുന്നു.
ദലിതർ
ആയിരിക്കുമ്പോൾ
തന്നെ
ദളിതർക്കായി
ഭരണഘടന
നിർവ്വചിച്ചിട്ടുള്ള
യാതൊരു
അവകാശവും
അവർക്ക്
ലഭിക്കുന്നില്ല.
കേന്ദ്ര
സർക്കാരിന്റെ
നയം മാറ്റണം.
പ്രോഫ.
ജോൺ കുരാക്കാർ
No comments:
Post a Comment