ദൈവത്തെ കാണണമെങ്കിൽ മനുഷ്യരുടെ ഇടയിലേക്ക് മതാദ്ധ്യക്ഷമാർ ഇറങ്ങി വരണം.
ഇടവകയിലെ പാവപെട്ടവന്റെ
പ്രശ്നങ്ങൾ
മനസ്സിലാക്കാൻ ബിഷപ്പ്മാർ
ശ്രമിക്കണം.
ഇടവക ജനങ്ങളെ വിശ്വാസത്തിലെടുക്കണം.
ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം
കൊടുക്കണം.
ആത്മീകത്തോടൊപ്പം
ലോകത്ത്
മാറിമാറി വരുന്ന സാഹചര്യങ്ങൾ ഉൾക്കൊള്ളണം. ചാരിറ്റി പ്രവർത്തനങ്ങളൊപ്പം വർധിച്ചുവരുന്ന
തൊഴിലില്ലായ്മ കണ്ടില്ലെന്ന് നടിക്കരുത്.
നമ്മുടെ
പള്ളികൾ സഭയുടെ യുണിറ്റുകളാണ്.
യുണിറ്റുകൾ
ശക്തമാകണമെങ്കിൽ ഇടവക അംഗങ്ങൾ ആത്മീക
കാര്യങ്ങളിൽ
താല്പര്യമുള്ളവരും
സാമ്പത്തിക
കാര്യങ്ങളിൽ
സ്വയംപര്യാപ്തതാ ഉള്ളവരും ആയിരിക്കണം.
പള്ളികളിൽ
വൈദീകന്റെ നേതൃത്വത്തിൽ
PSC, UPSC Bank test എന്നിവയ്ക്കു
വേണ്ടിയുള്ള പരിശീലന പരിപാടി മിതമായ ചെലവിൽ സ്ഥിരമായി നടത്തണം. ടെസ്റ്റ്
പാസായി ജോലി ലഭിക്കുന്നവരെ യൂണിറ്റ്
അനുമോദിക്കണം.
കൂടാതെ സ്വയം തൊഴിൽ കണ്ടെത്താത്തുള്ള പരിശീലനം പള്ളിയുടെ
നേതൃത്വത്തിലോ ഭദ്രാസനത്തിന്റെ നേതൃത്വത്തിലോ
നടത്തണം.
ഓരോ യുണിറ്റും
അവരവർക്ക് കഴിയുന്ന ഒരു തൊഴിൽ പദ്ധതി നടപ്പിലാക്കണം.നഴ്സറി
സ്കൂൾ
മുതൽ കമ്മിറ്റി ആലോചിച്ച് എന്തുമാകാം.
ആരോഗ്യ
മേഖലയെ
കുറിച്ചും
ചിന്തിക്കണം.
കാർഷിക മേഖലയെ പുഷ്ടിപെടുത്താനും
സഭയ്ക്ക്
കഴിയും.ഓരോ യുണിറ്റിന്റെയും
നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മ
ഉണ്ടാകണം.
കർഷകരുടെ ന്യായമായ വിലനൽകി സഭകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽകോളേജ്
കാന്റീൻ,
ആശുപത്രി
കാന്റീൻ,
തുടങ്ങിയ
സ്ഥാപനങ്ങളിൽ
സ്ഥിരമായി
വില്പന
നടത്താനുള്ള സൗകര്യം ഉണ്ടാക്കണം. യുണിറ്റിന്റെ
ചുമതലയിൽ മായംചേർക്കാതെ
ഉണ്ടാക്കുന്ന
പലഹാരങ്ങൾ.
കറിമസാലകൾ തുടങ്ങിയവകൾ
വില്പന നടത്തുന്നതിന് ഭദ്രാസന
അടിസ്ഥാനത്തിൽ
സെയിൽസ്
കൌണ്ടർ
ആരംഭിക്കണം.
ഈ കാര്യങ്ങളിൽ മാതാ അമൃതനാന്ദമയിയുടെ സ്ഥാപനങ്ങൾ
മാതൃകയാണ്.
ടൂറിസ്റ്റ്
മേഖലകളിലേക്കുംസഭകൾ കടന്നു വരണം.ധാരാളം സാധ്യതയുള്ള ഒരു മേഖലയാണിത്.
പരിശുദ്ധ
കാതോലിക്കാ
ബാവായുടെ പ്രവർത്തനങ്ങൾ
അഭിനന്ദനം
അർഹിക്കുന്നവയാണ്.
സഭാ തലവൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യൻ പ്രസിഡന്റിനേയും
പ്രധാന
മന്ത്രിയെയും
മറ്റും
സന്ദർശിച്ചത് ഉചിതമായിരുന്നു. ഉത്തരേന്ത്യൻ
സംസ്ഥാനങ്ങളിൽ
ക്രിസ്ത്യാനികൾക്കെതിരായ
ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ
കേന്ദ്ര
സർക്കാർ
സ്വീകരിക്കണമെന്ന്
ആവശ്യപ്പെടുകയും
ചെയ്തു.
പാത്രിയാർക്കീസ്
വിഭാഗം പരമോന്നത കോടതിയുടെ അന്തിമ വിധി അംഗീകരിച്ച് മലങ്കര ഒന്നായി
പോകണം.
ഇനിയും
വിശ്വാസികളുടെ പണം നശിപ്പിക്കരുത്. വൈദികരും
മെത്രാന്മാരും രാഷ്ട്രീയത്തിൽ ഇടപെടുന്നത്
ശരിയല്ല.മെത്രാന്മാർ സമൂഹത്തിൽ വളരെ സ്വാധീനമുള്ളവരാണ്. വൈദീകരും
മിഷറിമാരും
രാജ്യസ്നേഹികളും രാജ്യ പുരോഗതി ആഗഹിക്കുന്നവരുമാണ്.രാഷ്ട്രീയ
അന്ധത
ബാധിച്ച
തിരിച്ചറിവില്ലാത്ത
ചില രാഷ്ട്രീയ നേതാക്കളാണ് ഭാരതത്തിന്റെ ശാപം.
ചില ബിഷപ്പ്മാർ
കോടതിയെ വെല്ലുവിളിക്കുന്നത് നിർത്തണം.
മെത്രാൻ
മാർ ദൈവത്തെ
കണ്ടെത്താൻ
ദൈവത്തെ
കണ്ടെത്താൻ മനുഷ്യരുടെ ഇടയിലേക്ക്
ഇറങ്ങി
ചെല്ലണം.നഗ്നരുടെയും
രോഗികളുടെയും
പീഡിതരുടെയും
പരദേശികളുടെയും
പാർശ്വ
വത്കരിക്കരിക്കപ്പെട്ടവരുടെയും
മുഖത്തേയ്ക്ക്
നോക്കണം.
മനുഷൃരാണ്
യഥാർത്ഥ
ദൈവാലയങ്ങൾ."തമ്മിൽ
തല്ലുന്ന
യേശുക്രിസ്തുവിന്റെ
അനുയായികളെ
യാണ് ഇന്ന് കാണാൻ കഴിക്കുന്നത്.ക്രിസ്തീയ
സമൂഹം
അപ്രസക്തവും
അപ്രധാനവുമായി
തീരുന്ന
കാഴ്ചയാണ് ഇന്ന് കാണുന്നത്.
വിവരവും
വിദ്യാഭ്യാസവുമുള്ള
യുവതീയുവാക്കൾ
കൂട്ടത്തോടെ
നാട് വിട്ടു
പോകുന്നു
. പല
പേരെടുത്ത
ക്രിസ്തീയ
കുടുംബങ്ങളും
നാമാവശേഷമാവുകയോ
കേവലം
വൃദ്ധസദനങ്ങൾ
ആവുകയോ
ചെയ്യുന്നു
.കാലത്തിന്റെ
ചുവരെഴുത്തുകൾ വായിച്ചെടുക്കുവാൻ ക്രിസ്തീയ സമൂഹത്തിനു കഴിയുന്നില്ല.ക്രിസ്തീയ
സഭകൾ യോജിച്ചു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
തീരദേശത്തെ
പാവപ്പെട്ട
മൽസ്യ
തൊഴിലാളികളുടെ
അതിജീവന
സമരം പൊളിച്ചപ്പോൾ പല സഭകളും മൗനം പാലിക്കുകയായിരുന്നു.
മലങ്കര
സഭയിൽ കലഹിക്കുന്ന
പത്രോസിന്റെ
സിംഹാസനത്തിന്റെ
മേനി പറഞ്ഞു
നടക്കുന്ന
പാത്രിയാർക്കീസ്
വിഭാഗം പത്രോസിന്റെ കൂട്ടുകാരായ
മീൻപിടിക്കാരെ
എന്തേ
കാണാതെ
പോയി ? ക്രിസ്ത്യാനികളിൽ ഒരു വിഭാഗം അൾത്താരാഭിമുഖ കുർബാനയാണോ
ജനാഭിമുഖ
കുർബാനയാണോ
വേണ്ടത്
എന്ന്
വഴക്കടിച്ചും
തമ്മിൽ
തല്ലിയും
ഉള്ള പള്ളി
പൂട്ടിച്ചും
കൊണ്ടിരിക്കുകയാണ്.
ക്രൈസ്തവ
സഭകൾ ഒരിക്കലും
യോജിക്കാത്ത
വണ്ണം
കാര്യങ്ങൾ
നീക്കുകയാണ്
ഇവിടുത്തെ
രാഷ്ട്രീയ
കഴുകന്മാർ.
ചില ക്രൈസ്തവ
കൂട്ടങ്ങൾ ആൾ ദൈവങ്ങളെ സൃഷ്ടിച്ചു
ജനങ്ങളുടെ
വിശ്വാസത്തെ
ചൂഷണം
ചെയ്തു
അവരെ കൊള്ളയടിക്കുന്നു
.
ക്രിസ്തീയ
സഭകൾ യോചിച്ചു പോകേണ്ട കാലമാണ്.ക്രൈസ്തവർ തല്ലി ഭിന്നിച്ചു
പോയാൽ
അവരുടെ സ്ഥിതി കൂടുതൽ ദയനീയമാകും.
പ്രോഫ.
ജോൺ കുരാക്കാർ
മുംബൈ
No comments:
Post a Comment