Pages

Thursday, April 6, 2023

കടലക്കറിയിൽ വിഷം ചേർത്ത് മകൻ അച്ഛനെ കൊലപെടുത്തി. ഈ വാർത്ത വായിച്ച കേരളം നടുങ്ങി.

 

കടലക്കറിയിൽ വിഷം ചേർത്ത് മകൻ അച്ഛനെ കൊലപെടുത്തി.

വാർത്ത വായിച്ച കേരളം നടുങ്ങി.



എങ്ങനെ ഒരു മകന് അച്ഛനോട് ക്രൂരത ചെയ്യുവാൻ തോന്നി എന്നാണ്  സമൂഹത്തിന്റെ ചോദ്യം.

അവന്റെ അമ്മ മരിച്ചപ്പോൾ അച്ഛൻ പുനർവിവാഹം കഴിച്ചു.

അതാണ്  അയാൾ ചെയ്ത കുറ്റം.പുരുഷന്മാരിൽ നല്ലൊരു ഭാഗം ജീവിക്കാൻ മറന്നു പോയവർ ആണ്.

അവർ തന്റെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി ഹോമിക്കുന്നു.മകന് രണ്ടാനമ്മയോട് പോലും പകയില്ല.അവന്റെ ഏക ലക്ഷ്യം അച്ഛനെ വകവരുത്തുക എന്നതായിരുന്നു.

ഗൃഹനാഥന്റെ മരണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.അച്ഛനോടുള്ള പകയാണ് കൊലപാതകത്തിൽ കാരണമെന്ന് മകൻ പറഞ്ഞു.രണ്ടാണ്മയയോട് തനിക്ക് സ്നേഹമോ വിദ്വേഷമോ ഉണ്ടായിരുന്നില്ല.തന്റെഅമ്മ ആത്മത്യ ചെയ്യാൻ കാരണം അച്ഛൻ ആണെന്നും അമ്മയെ വേണ്ട വിധത്തിൽ സംരക്ഷിച്ചില്ലെന്നും മകൻ പോലീസിൽ മൊഴിനൽകി.ആയൂർവേദ ഡോക്ടറായ മകൻ കടലക്കറിയിൽ വിഷം കലർത്തി ശശീന്ദ്രനെ കൊലപ്പെടുത്തിയത്.

ഏറെനാളത്തെ ആസൂത്രണത്തിന് ഒടുവിലാണ് ഇതിനായുള്ള രാസക്കൂട്ട് തയ്യാറാക്കിയതെന്നും അവൻ പോലീസിനോട് പറഞ്ഞു. അച്ഛനെ കൊലപ്പെടുത്തി ആത്മത്യ ചെയ്യാമെന്നായിരുന്നു ഉദ്ദേശം.സ്വത്ത് ആവിശ്യപ്പെട്ട് അച്ഛനുമായി തർക്കമുണ്ടായിരുന്നു.

കൊലപാതകത്തിൽ ശിക്ഷ ഏറ്റെടുക്കാൻ തയ്യാറന്നെനും ചോദ്യം ചെയ്യലിന് ഒടുവിൽ മകൻ പറഞ്ഞു.ഓൺലൈൽ വഴി വരുത്തിയ വസ്തുക്കൾ ഉപയോഗിച്ചാണ്  വിഷം തയ്യാറാക്കിയത്.ഞായറഴ്ച്ച വീട്ടിലിന്നും ഭക്ഷണം കഴിച്ചശേഷമാണ് ശശീന്ദ്രൻ രക്തം ഛർദിച്ചുമരിച്ചത്.ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്ന് ആദ്യം സംശയമെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംശയം അഴകാനാഥനിലേക് തിരിഞ്ഞത്.തൃശൂർ വന്നൂരിലാണ്

ശശീന്ദ്രനും കുടുംബവും  താമസിച്ചിരുന്നത്. മാതാപിതാക്കളെ  ജീവന് തുല്യം  സ്നേഹിക്കുയും സംരക്ഷിക്കുകയും ചെയ്യുന്ന മക്കളുള്ള അച്ഛനമ്മമാർ  ഭാഗ്യവാന്മാരാണ്.

പ്രോഫ. ജോൺ കുരാക്കാർ

മുംബൈ

No comments: