പെസഹ പഴയ നിയമത്തിലും
പുതിയ നിയമത്തിലും
ഇന്ന് 2023 ഏപ്രിൽ 5,പെസഹ ബുധൻ.ഇന്ന് സന്ധ്യ മുതൽ നാളെ പെസഹാ വ്യാഴം സന്ധ്യ വരെ ലോകം എമ്പാടും ഉള്ള ക്രൈസ്തവർ പെസഹാ ആചരിക്കുന്നു.ഇസ്രായേൽ ജാതി യഹോവയുടെ സംഹാര ദൂതൻ്റെ കൈയിൽ നിന്ന് രക്ഷ പ്രാപിച്ച് മിസ്രേമ്യരുടെ അടിമത്വം വിടർത്തി മോശയുടെ നേതൃത്വത്തിൽ കാനാൻ ദേശത്തേക്ക് യാത്രയായതിൻ്റെ ഓർമ്മയായിട്ടാണ് പഴയ നിയമത്തിൽ പെസഹാ ആചരിച്ചു വന്നത്.പുറപ്പാട് - 12 അധ്യായത്തിൽ വിശദമായി പഴയ നിയമ പെസഹായെ കുറിച്ച് പ്രതിപാദിക്കുന്നൂ.പെസഹായ്‌ക്ക് ഊനമില്ലാത്ത കുഞ്ഞാടിനെ അറുത്ത് തീയിൽ ചുട്ടതായആ മാംസവും, പുളിപ്പില്ലാത്ത അപ്പവും, കൈപ്പുചീരയോടുകൂടെ ഭക്ഷിക്കണം. അര കെട്ടിയും കാലിന് ചെരുപ്പ് ഇട്ടും കൈയിൽ വടി പിടിച്ചും തിടുക്കത്തിൽ അത് തിന്നേണം എന്നും അത് യഹോവയുടെ പെസഹാ ആകുന്നു എന്നും പഴയ നിയമം സാക്ഷിക്കുന്നു.പുതിയ നിയമത്തിൽ നമ്മുടെ കർത്താവായ യേശു ക്രിസ്തു അന്ത്യ അത്താഴത്തിൻ്റെ വേളയിൽ സ്ഥാപിച്ച പുതിയ ഉടമ്പടി മനുഷ്യ കുലത്തിൻ്റെ രക്ഷയ്ക്ക് വേണ്ടിയുള്ള പുതിയ പെസഹാ ആകുന്നു.അതു തന്നെ ലോകമെമ്പാടും ഉള്ള ക്രൈസ്തവർ ഇപ്പൊൾ ആചരിച്ചു വരുന്നു.കർത്താവിൻ്റെ രക്ഷാ കരമായ കഷ്ടാനുഭവവും ഉയിർപ്പും ചേർന്ന വലിയ സുവിശേഷത്തിൽ കൂടി, അറുക്കപ്പെട്ട കുഞ്ഞാട് ആയി നമ്മുടെ പൊന്ന് തമ്പുരാൻ ആഘോഷിക്കപ്പെടുന്നു.പഴയ നിയമത്തിൽ ഇസ്രയേൽ ജാതിയുടെ അടിമത്വത്തിൽ നിന്നുള്ള മോചനം ആയി പെസഹ ആഘോഷിച്ചു എങ്കിൽ ഇന്ന് കർത്താവായ യേശു മിശിഹാ പെസഹ യ്ക്കു അറുക്കപ്പെട്ട കുഞ്ഞാടിന് പകരം, കാൽവരിയിൽ സ്വയം ബലിയായി തീർന്ന് നമ്മെ തിന്മയുടെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചതിൻ്റെ അനുസ്മരണം ആയി പെസഹാ പെരുന്നാൾ കൊണ്ടാടുന്നു.പ്രോഫ. ജോൺ കുരാക്കാർ
No comments:
Post a Comment