Pages

Monday, April 3, 2023

പാത്രിയാർക്കീസ് വിഭാഗം ആഹ്ലാദത്തിലാണ്.

 

പാത്രിയാർക്കീസ് വിഭാഗം

ആഹ്ലാദത്തിലാണ്.



മലങ്കര സഭയുടെ  ഭാഗമായ പാത്രിയാർക്കീസ് വിഭാഗം ഇപ്പോൾ സന്തോഷത്തിലാണ്. ജീവിതത്തിൽ സന്തോഷവും  സങ്കടവും  മാറി മാറി വരും. രണ്ടും അംഗീകരിക്കാൻ  എല്ലാവരും തയാറാകണം. വലിയ സങ്കടത്തിനു മുൻപുള്ള സന്തോഷമാണ്  ഇത് എന്ന ബോധ്യം നമുക്ക് വേണം.

ബഹുമാനപെട്ട  തോമസ്  പോൾ റമ്പച്ചാൻ  നൽകിയ  കേസ് മുനിസിഫ് കോടതി  തള്ളി.ഇതോടെ  പാത്രിയാർക്കീസ് വിഭാഗം ആഘോഷം തുടങ്ങി.അവർ കോതമംഗലം  ടൗണിൽ  പ്രകടനവും. നടത്തി. പ്രകടനത്തിലെ  മുദ്രാവാക്യം പഴയതാണങ്കിലും  വീര്യം ഉണ്ടായിരുന്നു.   പള്ളിയിൽ ചെന്നാൽ "കയ്യും വെട്ടും കാലും വെട്ടും." ഇത് പാത്രിയാർക്കീസ് വിഭാഗത്തിന്റെ  സ്ഥിരം  മുദ്രാവാക്യമാണ്. " അമ്മയെ മറന്നാലും  അന്ത്യോക്യയെ മറക്കില്ല  എന്ന മുദ്രാവാക്യം ഇപ്പോൾ വലുതായി  കേൾക്കുന്നില്ല.

അമ്മയെ മറക്കാതെ നമുക്ക് അന്ത്യോക്യയെ സ്നേഹിക്കുന്നതല്ലേ ഉചിതം. ഒരു സത്യം  എല്ലാവരും അറിയണം പള്ളി 1934 അനുസ്സരിച്ചു ഭരിക്കപ്പെടണം എന്നു ബഹു സുപ്രീം കോടതി നേരത്തേ വിധിച്ചിട്ടുള്ളതാണ്.   പള്ളിക്കു മാത്രം 1934 ബാധകമല്ല എന്നു പറയാൻ കഴിയില്ല. അപ്പോൾ ശരിക്കും  ഉടമയാര്? അടിമയാര്? ചിന്തിക്കുക.

ഇവിടെ ജയം ആർക്കാണ്. കോതമംഗലം പള്ളി 1934 ഭരണഘടന അനുസ്സരിച്ചു ഭരിക്കപ്പെടണം എന്ന സുപ്രീം കോടതി വിധി മുനിസിഫ് കോടതിയും അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നു. സന്തോഷം  വന്നതിന് ശേഷം സങ്കടം വരും  തൃക്കുന്നത്തും  പിറവത്തും  മുളന്തുരുത്തിയിലും  സംഭവിച്ചതുപോലെ  കോതമംഗലത്തും  സംഭവിക്കും.

ആഹ്ലാദപ്രകടനത്തെ പോലെ പ്രതിഷേധ പ്രകടനത്തിനും  നേതാക്കൾ  തയാറാകണം. കോടതി വിധി അനുകൂലമാകട്ടെ  പ്രതികൂലമാകട്ടെ  അത് സ്വീകരിക്കണം. എതിർ കക്ഷിയെ  തെറിവിളിച്ചാൽ അവർക്കൊന്നുമില്ല. മഹാഭൂരിപക്ഷം  തെറികൾ  കാണുന്നതുമില്ല  കേൾക്കുന്നതുമില്ല.

പ്രോഫ. ജോൺ കുരാക്കാർ

No comments: