Pages

Monday, March 20, 2023

WORLD FORESTRY DAY ലോക വനദിനം. MARCH 21

 

WORLD FORESTRY DAY

       ലോക വനദിനം.

MARCH 21

On 21st March, World Forestry Day or International Day of Forests is celebrated every year to raise public awareness about the values, significance, and contributions of the forests to balance the life cycle on the earth. Forest are essential for ecosystem and a help in survival.

EVERY YEAR, March 21 is observed as World Forestry Day along with World Down Syndrome Day.  This day aims at creating awareness around the importance of forests for the survival of living beings. It also raises awareness about the importance of forests and trees for the survival of humanity and the planet.

With new developments and advancements, forests are cut down to develop industrial areas which results in an imbalance in the ecosystem. World Forestry Day aims at educating people about the importance of forests as an oxygen source for survival.

ഇന്ന് ലോക വനദിനം ; ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ വനത്തിനുള്ള പങ്ക് എന്നതാണ് വനദിനത്തിലെ സന്ദേശം

ജീവജാലങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ വനത്തിനുള്ള പങ്ക് എന്നതാണ് വനദിനത്തിലെ സന്ദേശം. വനവും വനസമ്പത്തും സംരക്ഷിച്ച് പ്രകൃതിയിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഓരോ വനദിനവും. ( world forest day )

ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ ഉറവിടമാണ് കാടുകൾ. ഏകദേശം 160 കോടി ജനങ്ങൾ ഭക്ഷണം, താമസം, ഊർജ്ജം, മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയിക്കുന്നുവെങ്കിലും ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന വനനശീകരണത്തിന്റെ തോത് ആശങ്കപ്പെടുത്തുന്നതാണ്. ഒരു വർഷം ശരാശരി ഒരു കോടി ഹെക്ടർ വനമേഖലയാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 1990 ന് ശേഷം മാത്രം 42 കോടി ഹെക്ടർ വനം നഷ്ടപ്പെട്ടതായാണ് കണക്ക്. പൂർണമായും നഷ്ടപ്പെട്ടതോ നശിപ്പിക്കപ്പെട്ടതോ ആയ വന ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനം എന്നത്തെക്കാളുമേറെ പ്രാധാന്യമർഹിക്കുന്നതായി മാറിയിരിക്കുന്ന അവസരത്തിലാണ് ഒരുവനദിനം കൂടി കടന്നുപോകുന്നത്.

ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ ലോകം മുഴുവനും ദിനം ആചരിക്കുന്നു. വൃക്ഷത്തൈ നട്ടും മരങ്ങൾ പരിപാലിച്ചും സെമിനാറുകളും ക്ലാസ്സുകളും സംഘടിപ്പിച്ചും വനസംരക്ഷണം ഉറപ്പുവരുത്തുന്നു. ജീവന്റെ നിലനിൽപ്പിന് ആധാരമായ ശുദ്ധവായു, വെള്ളം, വനവിഭവങ്ങൾ എന്നിവ കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൌരന്റേയും കടമയും ഉത്തരവാദിത്വവുമാണ് എന്ന് ഓർമിപ്പിക്കുകയാണ് വനദിനം.

പ്രോഫ. ജോൺ  കുരാക്കാർ

No comments: