ഇ.എം.എസ് വികസനമാതൃകയ്ക്ക് അടിത്തറയിട്ട
മാര്‍ക്സിസ്റ്റ് സൈദ്ധാന്തികൻ
MARCH
19
.എം.എസ് നമ്പൂതിരിപ്പാട്
ഓര്‍മയായിട്ട്
ഇന്ന്
കാല്‍
നൂറ്റാണ്ട്
തികയുന്നു.
ഐക്യകേരളത്തിന്‍റെ
ആദ്യ മുഖ്യമന്ത്രിയായ
ഇ.എം.എസ് തന്നെയാണ്
കേരളമോഡലെന്ന്
പ്രകീര്‍ത്തിക്കപ്പെട്ട
വികസനമാതൃകയ്ക്ക്
അടിത്തറയിട്ടത്.
മാര്‍ക്സിസ്റ്റ്
സൈദ്ധാന്തികനായ
ഇ.എം.എസ് ആയിരുന്നു
സന്നിഗ്ധഘട്ടങ്ങളില്‍
സി.പി.എമ്മിന്
പ്രത്യയശാസ്ത്ര
വ്യക്തത
നല്‍കിയതും.
1998
മാര്‍ച്ച്
19.. ഇ.എം.എസ് കാലയവനികയ്ക്ക്
പിന്നില്‍
മറഞ്ഞ
ദിവസം.
കേരളത്തില്‍
കമ്യൂണിസ്റ്റ്
പാര്‍ട്ടി
രൂപീകരിച്ചതില്‍
മുഖ്യ
പങ്കുവഹിച്ചയാള്‍,
ഐക്യകേരളത്തിന്‍റെ
ആദ്യ മുഖ്യമന്ത്രി,
ബാലറ്റ്
പേപ്പറിലൂടെ
അധികാരത്തിലെത്തിയ
കമ്യൂണിസ്റ്റ്
നേതാവ്,
മാര്‍ക്സിസ്റ്റ്
സൈദ്ധാന്തികന്‍
എന്നീ നിലകളിൽ ശോഭിച്ച വ്യക്തിയായിരുന്നു ഇ. എം. എസ്.
ഇന്ന്
മഹാനായ
ഇ.എം.എസ് ന്റെ വാർഷിക
ദിനമാണ്.
ഒരു തിരിഞ്ഞു
നോട്ടം.'നിയുക്ത
മുഖ്യമന്ത്രി
ഇ.എം.എസ്.നമ്പൂതിരിപ്പാടിനെ
പട്ടംതാണുപിള്ള
സന്ദർശിച്ചു.സാധാരണ
വീട്ടിൽ
വരുന്നവർക്ക്
കാപ്പികൊടുക്കുന്ന
പതിവ്
ഇ.എം.എസ്സിനില്ല.
പാർട്ടി
അലവൻസ്
അതിഥി
സത്ക്കാരത്തിനല്ല.
അതിനാൽ,
പട്ടംതാണുപ്പിള്ളക്ക്
കാപ്പി
കൊടുത്തില്ല.
ബന്ധുക്കൾ
വരുമ്പോൾ
ഭക്ഷണസമയമാണെങ്കിൽ,
'ഭക്ഷണം
ആവാം' എന്നു
പറയും.
മിക്കവാറും
അവർ ഭക്ഷണം
കഴിച്ചാവും
വരിക. ഇവിടുത്തെ
പതിവ്
തെറ്റിക്കേണ്ടല്ലോ.പട്ടം
എത്തിയപ്പോൾ
ഉമ്മറത്തു
കിടന്ന
ചെറിയ
'ചൂരൽക്കസാല'യിലേക്ക്
ആനയിച്ചു.
പട്ടം
ഒന്നു
നോക്കി.
അതുമേടിച്ചിട്ട്
പത്തുകൊല്ലമെങ്കിലും
കഴിഞ്ഞിട്ടുണ്ടാവും.
ചൂരൽ എഴുന്നു
നിൽക്കുന്നു.
സൂക്ഷിച്ചില്ലെങ്കിൽ
കൈമുറിയും.
വെളുത്ത്
തുടുത്ത
തന്റെ
ദേഹത്ത്,
ചോര പൊടിയും.
എന്നാലും
ഇരുന്നു.
പിറ്റേദിവസം
മുഖ്യമന്ത്രിയായി
സത്യപ്രതിജ്ഞ
ചെയ്യാൻ
പോകുന്ന
ആളാണ്
മുമ്പിൽ.
കയ്യില്ലാത്ത,
സാന്റോ
ബനിയൻ.
നീലയിൽ
വെള്ളവരയുള്ള
കൈലിമുണ്ട്.
അവിടവിടെ
കീറിയിട്ടുണ്ട്.ഇ.എം.എസ്സ്
വിക്കുള്ളതിനാൽ
സംഭാഷണം
പരിമിതിപ്പെടുത്തി.
മൂന്നുമുറിയുള്ള
വാടകവീട്ടിൽ
തിക്കും
തിരക്കുമൊന്നുമില്ല.
ഒരു മകൾ മുറ്റത്ത്
കളിക്കുന്നുണ്ട്.
മൂന്നുവയസ്സായിട്ടില്ല.
മണ്ണുവാരിക്കളിക്കുന്നു.
"
അപ്പോൾ
മറ്റുരണ്ടു
കുട്ടികൾ..?
"
ഇ.എം.എസ്സ്
പറഞ്ഞു
: അനിയൻ
ഇവിടെയെവിടെയോ
(ഇ.എം ശ്രീധരൻ)
ഉണ്ട്.
ഇത് രാധ. മാലതി
വെല്ലൂരാണ്
. മെഡിക്കൽ
കോളേജിൽ.
"
പരിചയപ്പെടുത്തൽ
കഴിഞ്ഞു.
ആര്യ അന്തർജ്ജനത്തെ
ഒന്നു
പരിചയപ്പെടാമായിരുന്നു.
ഒരു പാട് സഹിച്ച
സ്ത്രീയല്ലേ..,
ഉണ്ടായില്ല.
പട്ടം
വിചാരിച്ചു.
ഏതായാലും
വന്നകാര്യം
പറയാം.
"അതേ..., ഇ .എം.എസ്സേ..,
ഈ രാജ്യം
പൊന്നുതമ്പുരാന്റെ
വകയായിരുന്നു.
അതിനാൽ
സത്യപ്രതിജ്ഞക്കു
മുൻപ്
കവടിയാർ
കൊട്ടാരത്തിൽ
ചെന്ന്
പൊന്നുതമ്പുരാനെ
കണ്ട്,
അനുഗ്രഹം
വാങ്ങിക്കുന്നത്
നന്നാണ്.
നിങ്ങൾ
ബ്രിട്ടീഷ്
മലബാറുകാരാണല്ലോ.
അതിനാൽ
ഇമ്മാതിരി
പതിവ്
നിങ്ങൾക്ക്
അപരിചിതമാണ്.
"
ഇ.എം.എസ്സിന്
ദേഷ്യം
വല്ലാതെവന്നു.
അപ്പോൾ
വിക്ക്
കൂടും.
അല്പം
ഉറക്കെപ്പറഞ്ഞു:
“
ഇല്ല്യ.
അത് നടക്കില്ല്യ.
ഞങ്ങൾ,
മന്ത്രിമാരായി
സത്യപ്രതിജ്ഞ
ചെയ്യേണ്ടവർ
പോകുന്നത് ആലപ്പുഴ വലിയ ചുടുകാട്ടിലേക്കാണ്.
അവിടെയാണ്,
'മഹാരാജാവിന്റെ
കല്പനപ്രകാരം
വെടിവെച്ചിട്ട
ധീരസഖാക്കൾ
അന്ത്യവിശ്രമം
കൊള്ളുന്നത്.'
ഇന്നത്തെ മുഖ്യമന്ത്രിയുമായി ആരും താരതമ്യം ചെയ്യരുത് .
പ്രൊഫ . ജോൺ കുരാക്കാർ
No comments:
Post a Comment