TRIBUTE PAID TO INNOCENT, LEGENDARY MALAYALAM ACTOR.
Legendary Malyalam actor Innocent passed away on March 26, 2023, 23.Popular Malayalam actor Innocent who brought to life several memorable characters in movies, breathed his last on Sunday, March 26. The veteran actor was aged 75.It
was only recently that the actor was admitted to a private hospital in Kochi as
he complained of uneasiness due to a throat infection. The veteran actor had
been undergoing treatment since March 16 and the news of his passing has indeed
shocked every movie buff and celebrity in Malayalam cinema.
Apart
from being an actor, Innocent was also a former MP from Chalakudy LS
constituency and he was also the former president of the Association of
Malayalam Movie Artists (AMMA).
Popularly
known for his comedic roles, actor Innocent proved that he was a master at
handling comedy, and the actor had also evoked emotions among the audiences
with his terrific roles in several drama movies.
പ്രമുഖ
ചലചിത്രനടന്‍
ഇന്നസെന്റ്
(75) അന്തരിച്ചു.
അസുഖത്തെ
തുടര്‍ന്ന്
കൊച്ചിയിലെ
സ്വകാര്യ
ആശുപത്രിയില്‍
ചികില്‍സയിലായിരുന്നു.
ഹാസ്യ,
സ്വഭാവ
വേഷങ്ങളില്‍
മൂന്നുപതിറ്റാണ്ടിലേറെ
നിറഞ്ഞുനിന്ന
താരമാണ്
വിടവാങ്ങിയത്.
18
വര്‍ഷം
താരസംഘടന
‘അമ്മ’യുടെ പ്രസിഡന്റായിരുന്നു.
അറുന്നൂറിലേറെ
ചിത്രങ്ങളിൽ
അഭിനയിച്ചു.
ആദ്യചിത്രം
നൃത്തശാല.
2014 മുതല്‍
2019 വരെ
ചാലക്കുടിയില്‍
നിന്നുള്ള
ലോക്സഭാംഗമായിരുന്നു
വൈവിധ്യമാര്‍ന്ന
കഥാപാത്രങ്ങളെ
തന്മയത്വത്തോടെ
മികവുറ്റതാക്കിയ
നടന്‍
എന്നതിനപ്പുറം
അതിജീവനപ്പോരാളി
കൂടിയായിരുന്നു
ഇന്നസെന്റ്.
അര്‍ബുദരോഗമുക്തിക്ക്
പിന്നാലെ
അര്‍ബുദ
അവബോധരംഗത്തും
ശ്രദ്ധേയനായി.
അര്‍ബുദ
അതിജീവനത്തെക്കുറിച്ച്
പുസ്തകമെഴുതി, ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’.
പ്രധാന
സിനിമകള്‍:
കാബൂളിവാല,
കിലുക്കം,
ഗജകേസരിയോഗം,
റാംജിറാവു
സ്പീക്കിങ്,
മാന്നാര്‍ മത്തായി സ്പീക്കിങ്, വിയറ്റ്നാം
കോളനി,
മിഥുനം,മഴവില്‍
കാവടി,
പത്താംനിലയിലെ
തീവണ്ടി, കോട്ടയം കുഞ്ഞച്ചന്‍, അഴകിയരാവണന്‍,
മണിച്ചിത്രത്താഴ്,
സര്‍വകലാശാല,വെള്ളാനകളുെട
നാട് , പൊന്‍മുട്ടയിടുന്ന
താറാവ്,
വടക്കുനോക്കിയന്ത്രം,
അയാള്‍
കഥയെഴുതുകയാണ്,
ഡോ.പശുപതി,
നമ്പര്‍
20 മദ്രാസ്
മെയില്‍,
പൂക്കാലം
വരവായ്,
തുടങ്ങിയവ.മലയാള
സിനിമ
ലോകത്ത് തന്റേതായ വേറിട്ട വഴി വെട്ടിത്തെളിച്ച്
ഇടം കണ്ടെത്തിയ
മഹാനടനെയാണ്
നഷ്ടമാകുന്നത്.
മലയാളികളുടെ
മനസ്സിൽ
മായാത്ത
ഓർമ്മകൾ
സമ്മാനിച്ച
നടന്നായിരുന്നു
ഇന്നസെന്റ്.
ചിരിച്ചും
ചിരിപ്പിച്ചും
ചിന്തിപ്പിച്ചും
അർത്ഥപൂർണ്ണമായി
ജീവിച്ച
മലയാളികളുടെ
പ്രിയപ്പെട്ട
താരമായിരുന്നു
അദ്ദേഹം.ഇനിയൊരു
പകരക്കാരനെ
കണ്ടെത്താൻ
കഴിയാത്ത ഒരു മഹാപ്രതിഭയാണ് അദ്ദേഹം.
ആദരാഞ്ജലികളോടെ.
പ്രോഫ.
ജോൺ കുരാക്കാർ
From
Mumbai
No comments:
Post a Comment