Pages

Wednesday, March 22, 2023

മരിക്കാത്ത വിപ്ലവസൂര്യൻ സ. എകെജി യുടെ ഓർമ്മ ദിനം. MARCH -22.

                           മരിക്കാത്ത വിപ്ലവസൂര്യൻ

. എകെജി യുടെ ഓർമ്മ ദിനം.

MARCH  -22.



പാവങ്ങളുടെ പടത്തലവൻ എകെജി എന്ന എകെ ഗോപാലൻ ഓർമയായിട്ട് ഇന്ന് 45 വർഷം തികയുന്നു. എന്നും സാധാരണകർക്കൊപ്പം നിന്ന നേതാവാണ് എകെജി. കർഷക സമരങ്ങളിൽ അദ്ദേഹം തൻ്റെ ശക്തമായ സാന്നിധ്യം ഉറപ്പു വരുത്തിയിരുന്നു. ജീവിച്ചിരിക്കെത്തന്നെ ഇതിഹാസനേതാവായി മാറിയ ദേശീയ ജനനായകനാണ് എകെജി.അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് പൊതുരംഗത്ത് സജീവമായി. കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ എത്തി. തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ  എത്തി.

ജനസമരങ്ങൾ അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കി.

തുടർച്ചയായി അഞ്ച് തവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട എകെജി 1964 കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഐഎമ്മിനൊപ്പം ആയിരുന്നു. അടിയന്തരാവസ്ഥയെ ശക്തമായി എതിർത്തതിന്റെ പേരിൽ എകെജിയെ ജയിലിലടച്ചു. സഹകരണ പ്രസ്ഥാനങ്ങൾക്ക് എകെജി നേതൃത്വം നൽകി. 1940 തുടങ്ങിയ ഇന്ത്യൻ കോഫി ഹൗസ് എകെജിയുടെ ആശയമാണ്. സമരം തന്നെ ജീവിതമാക്കി മാറ്റുകയും ജീവിതം തൊഴിലാളിവർഗ്ഗത്തിന് സമർപ്പിക്കുകയും ചെയ്ത എകെജി 1977 മാർച്ച് 22 ന് ലോകത്തോട് വിട പറഞ്ഞു.

പ്രോഫ. ജോൺ  കുരാക്കാർ.


No comments: