ഇടയന്മാർക്ക് വഴി തെറ്റിയാൽ
അവരെ ചുറ്റിപറ്റിയുള്ള വിശ്വാസികൾ എന്തു ചെയ്യും?
പരമോന്നത കോടതിയുടെ പൊരുൾ മനസിലാക്കിഅഭിവന്ദ്യ പിതാക്കന്മാർ 2017 - ജൂലൈ മാസം ദേവലോകത്തു പോയിരുന്നെങ്കിൽ, ഇതിനോടകം സഭ തിരിച്ചറിയാനാവാതെ ഒന്നാകുമായിരുന്നു.ക്രൈസ്തവ സമുദായത്തിനു മൊത്തത്തിൽ നാണക്കേടാണ് ഈ കലഹം.ഭാരതത്തിന്റെ പരമോന്നത കോടതിയുടെ വിധിവന്നപ്പോൾ, പരിശുദ്ധ പാത്രിയർക്കീസിനെക്കാണാൻ കാതോലിക്കേറ്റ് ഡെലിഗേഷൻ പോയിരുന്നു; പരിശുദ്ധ കാതോലിക്കാ ബാവ അത് കുറച്ചിലായി കണ്ടില്ല, തടഞ്ഞുതു മില്ല. എവിടെയാണ് കൃത്യമായ കുഴപ്പം?കോടതി വിധിയിലൂടെ കൈവന്ന സമാധാന അന്തരീക്ഷം
തകര്‍ക്കരുതെന്നു കുറിയാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സര്‍ക്കാരിന്‍റെ നിയമ നിര്‍മ്മാണ നീക്കത്തിനെതിരെ തിരുവനന്തപുരം പാളയം സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ നടത്തിയ ഉപവാസ പ്രാര്‍ത്ഥന ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസ്താവിച്ചു.വൈദേശിക അധിനിവേശത്തില്‍ നിന്നും മോചനം നേടുവാന്‍ കൈയ്യും മെയ്യും മറന്നു പോരാടിയ ധീര പിതാക്കമാരുടെ പ്രാര്‍ത്ഥന നമ്മോടൊപ്പം ഉണ്ട് അദ്ദേഹം പറഞ്ഞു.
ഭരണഘടനഅനുസരിച്ച് ഇടവകകള്‍ ഭരിക്കപ്പെടണം എന്ന കോടതി തീരുമാനം നിലനില്‍ക്കെ അത് അംഗീകരിക്കാത്തവര്‍ക്ക് ആരാധനാസ്വാതന്ത്ര്യം അനുവദിക്കണം എന്ന് പറഞ്ഞാൽ അത് നടക്കുമോ?പുതിയ വ്യവഹാര ചരിത്രത്തിനു തുടക്കം കുറിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് പ്രമേയം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.സമാന്തര ഭരണം അനുവദിക്കാന്‍ സാദ്ധ്യമല്ലായെന്ന കോടതി വിധിയാണ് നിയമനിര്‍മ്മാണത്തിലൂടെ മറികടക്കുവാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയിലെ സാധാരണക്കാരുടെ അവസാനത്തെ ആശ്രയമാണ് കോടതികൾ. അങ്ങനെയുള്ള കോടതികളുടെ വിധികൾ അട്ടിമറിക്കപ്പെടുന്നത് ഒരു ജനാധിപത്യ രാജ്യത്തിനും ഭൂഷണമല്ല.ശബരിമലയിലോ മരട് ഫ്ലാറ്റിലോ സർക്കാർ ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവന്നിരുന്നെങ്കിൽ ഇവർ പറയുന്നത് നമുക്ക് മനസ്സിലാക്കാമായിരുന്നു. 65 പള്ളികളിൽ
വിധി
നടപ്പിലാക്കി തരാൻ
സർക്കാരിന് കഴിഞ്ഞു. വിശ്വാസികളെ
ഇനിയും
തമ്മിലടിപ്പിക്കരുത്. വിധി അനുസരിക്കുക
മാത്രമാണ്
കരണീയം
എന്ന്
വിധിയെ പരിഹസിക്കുന്നവരോടു
പറയുക.
പ്രൊഫ്.ജോൺ കുരാക്കാർ
No comments:
Post a Comment