ഉത്തരം
ലഭിക്കേണ്ട
ചില
പള്ളി കാര്യങ്ങൾ
യാക്കോബായ വിഭാഗം കൊച്ചി മെത്രാച്ചന്റെ കരട് ബില്ലിനെ കുറിച്ചുള്ള ഒരു പ്രസ്താവന കാണാനിടയായി. കുറെ കാര്യങ്ങൾ ഉത്തരം കിട്ടാതെ കിടക്കുന്നു.സഭയിൽ സമാധാനം ഉണ്ടാക്കുമെന്ന് പറയുന്ന കരടു ബില്ല് കൊച്ചി തിരുമേനി കണ്ടിട്ടുണ്ടോ? ബില്ലിന്റെ ഉള്ളടക്കം തിരുമേനിക്ക് അറിയാമോ?
നിയമ പരിഷ്കരണ കമ്മീഷന്റെ ശുപാർശ ആണ് ഉദ്ദേശിച്ചത് എങ്കിൽ, അതിൽ സർക്കാർ എന്തൊക്കെ മാറ്റം വരുത്തി എന്നു തിരുമേനിക്ക് അറിയാമോ?പരമോന്നത കോടതിയുടെ അന്തിമ വിധി വന്നു... ക്ലാരിഫിക്കേഷനും ക്യുറേറ്റീവും തള്ളി, 25000 രൂപാ പിഴയും കിട്ടിയപ്പോഴാണോ "ചർച്ചയും സമവായവും "എന്ന ആശയം തിരുമേനിക്ക് ഉണ്ടായത്.
അന്ത്യോക്യൻ പാത്രിയർക്കീസിനാൽ അല്ലേ. 1912 ലെ കാതോലിക്കേറ്റ് സ്ഥാപിച്ചത്.1934 ഭരണഘടന അംഗീകരിച്ചു കൊണ്ടല്ലേ 1958 ലെ സഭാ യോജിപ്പും, 1964 ലെ കാതോലിക്കാ വാഴ്ചയും ഇവിടെ നടന്നത്.കർത്താവിന്റെ എല്ലാ ശിഷ്യന്മാർക്കും പട്ടത്വം ഉണ്ട് എന്ന സത്യം തിരുമേനിക്ക് അറിയില്ലേ?ഒരു തർക്കം വരുമ്പോൾ
പരിഷകൃത സമൂഹം കോടതികളിൽ കേസ് കൊടുക്കുകയും കോടതി വിധികൾ അനുസരിക്കുകയല്ലേ ചെയ്യുന്നത്.നിങ്ങൾ കൊടുത്ത കേസിന്റെ വിധിയല്ലേ ഇപ്പോഴുള്ളത്. അത് അംഗീകരിക്കയല്ലേ ഉചിതം.1912 ൽ സ്വതന്ത്ര സഭയായി കാതോലിക്കേറ്റ് സ്ഥാപിച്ചത് പിരിഞ്ഞു പോകലാണോ? സഭയുടെ വളർച്ചയുടെ ഒരു ഘട്ടം അല്ലേ.?തിരുമേനിയെ മാമോദിസ മുക്കിയത് ഓർത്തഡോൿസ് സഭയിലെ വൈദീകൻ അല്ലേ?
തിരുമേനിയുടെ മാമോദിസസയിൽ ഉപയോഗിച്ച മൂറോൻ മലങ്കരയുടെ കാതോലിക്ക കൂദാശ ചെയ്തതല്ലേ? നാം ഒന്നായി പോകേണ്ടവർ അല്ലേ തിരുമേനി. ആരാധനയിലോ വേഷത്തിലോ എന്തെങ്കിലും വ്യത്യാസം ഉണ്ടോ തിരുമേനി?. 1958 ൽ യോജിച്ചു പോയതല്ലേ? ആരാണ് നിങ്ങളെ അകറ്റിയത്? അന്ന് നിങ്ങൾക്ക് മെത്രാന്മാർ ഉണ്ടായിരുന്നോ തിരുമേനി? വൈദീക സെമിനാരിയിൽ പഠിച്ച എത്ര വൈദികർ ഉണ്ട് തിരുമേനി.?തിരുമേനി ഉൾപ്പടെ, ശ്രേഷ്ഠ ബാവാ ഉൾപ്പടെ അര ഡസനോളം തിരിമേനിമാർ മലങ്കര സഭയുടെ കാതോലിക്കയേയും 34 ഭരണഘടനയെയും അംഗീകരിക്കുന്നു എന്ന് 1997 ൽ കോടതിയിൽ സത്യവാഗ്മൂലം കൊടുത്തത് എന്തിനായിരുന്നു തിരുമേനി?
യാക്കോബായ എന്നത് മലങ്കര സഭയുടെ വിളിപേരല്ലേ തിരുമേനി? 2002 ൽ പരുമല അസോസിയേഷൻ കൂടാൻ തീരുമാനിച്ചതും, അവസാന നിമിഷം ബഹിഷ്കരിച്ചു പുതിയ പേരിൽ സൊസൈറ്റി ഉണ്ടാക്കിയതും എന്തിനായിരുന്നു തിരുമേനി? ഇതിന്റെ പിന്നിൽ വെറും അധികാര മോഹവും ആർത്തിയും ആയിരുന്നില്ലേ തിരുമേനി.?ഒന്നിച്ചു പോകാൻ ആഗ്രഹമുണ്ടെങ്കിൽ പരിശുദ്ധ കാതോലിക്കാബാവയെ കാണുകയാണ് വേണ്ടത്.നിങ്ങൾ ശവപ്പെട്ടി എഴുന്നള്ളിച്ചതും ദുർഭൂതം എന്നൊക്കെ വിളിച്ച് പരിശുദ്ധ തിരുമേനിയെ ആക്ഷേപിച്ചതും കോലം കത്തിച്ചതും പരിശുദ്ധ ബാവ മറന്നുകാണും.കുഞ്ഞുങ്ങളുടെ വിരൽമുറിച്ചു രക്തം കൊണ്ട് പ്ലാകാർഡ് എഴുതീച്ചതും. ഓർക്കില്ല.65 പള്ളികളിൽ വിധി നടപ്പിലായി.
നമ്മുടെ ഒരു വിഘടിത വിഭാഗംഗുണ്ടായിസത്തിലൂടെ കയ്യേറി കൈവശപ്പെടുത്തിയ പള്ളികൾ നിയമ വിധേയമായി മാതൃ സഭ തിരിച്ചെടുക്കുന്നു. അതല്ലേ സത്യംഅനാഥാലയത്തിലെ അമ്മച്ചിയെ പേടകത്തിൽ വച്ചിരുന്ന അതേ കാലയളവിൽ അമേരിക്കക്കാരന്റെ പാത്രിയാർക്കീസ് വിശ്വാസി സഹോദരന്റെ ശവം ഓർത്തഡോൿസ് വികാരിയുടെ സാന്നിധ്യത്തിൽ മാന്യമായി കൂദാശ ചൊല്ലി സെമിത്തേരിയിൽ സംസ്കരിച്ചില്ലേ.. അതേ മാതൃകയിൽ അമ്മച്ചിയെ അടക്കാതിരുന്നത് ആരുടെ കുതന്ത്രം ആയിരുന്നു തിരുമേനീ?സമാധാനം ആണ് ലക്ഷ്യമെങ്കിൽ, കോടതി വിധി അനുസരിക്കുക. മറ്റൊരു മാർഗവും ലക്ഷ്യം കാണില്ല.. ഏകധിപത്യ ഭരണത്തിൽ നിയമങ്ങൾ ധാരാളം ഉണ്ടാകും. അതൊക്കെയും നിയമപരമായി ചോദ്യം ചെയ്യപ്പെടും. തന്മൂലം ഇനിയൊരു 50 വർഷം കൂടി വ്യവഹാരത്തിലേക്കു നിങ്ങൾ സ്വയം ചെന്ന് കയറുന്നു. കൂട്ടത്തിൽ മാതൃസഭയെയും തള്ളിയിടുന്നു. ഓടുന്നവനും ഓടിക്കുന്നവനും ഒരുപോലെ ക്ഷീണിക്കുന്നു. ഇടയിൽ നിൽക്കുന്നവർ കണ്ടു രസിക്കും..മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല. സഹതാപം മാത്രം.
പ്രൊഫ്.
ജോൺ കുരാക്കാർ
No comments:
Post a Comment