Pages

Friday, March 4, 2022

റഷ്യൻ സേനയുക്രെയ്‌നിൽ ആണവ നിലയം ആക്രമിച്ചു പിടിച്ചു.അവിടെ സമാധാനശ്രമം തുടരണം

 

റഷ്യൻ സേനയുക്രെയ്നിൽ ആണവ നിലയം ആക്രമിച്ചു പിടിച്ചു.അവിടെ സമാധാനശ്രമം തുടരണം

റഷ്യ-യുക്രൈൻ  യുദ്ധം  രണ്ടാം വാരത്തിലേക്ക്കടന്നതോടെ ഉക്രയ്നിൽ സ്ഥിതിഗതികൾ രൂക്ഷം. ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ തെക്കൻ തുറമുഖ നഗരമായ ഖെർസൺ റഷ്യൻ പിടിയിലായി. സംസ്ഥാന ഭരണകേന്ദ്രം റഷ്യ കൈയടക്കിയതായി മേധാവി ഹെന്നഡി ലഹുത കുറിച്ചു .

മരിയൂപോളിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ നൂറുകണക്കിന്ആളുകൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്‌. തുടർ സ്ഫോടനങ്ങൾ ഉണ്ടാകുന്നതിനാൽ പരിക്കേറ്റവർക്ക്യഥാസമയം ചികിത്സ നൽകാനാകുന്നില്ലെന്ന്മേയർ പറഞ്ഞു. റഷ്യൻ സൈന്യം നഗരം വളഞ്ഞിരിക്കുകയാണ്‌.കീവ്നിലവിൽ സർക്കാർ നിയന്ത്രണത്തിൽത്തന്നെയെങ്കിലും സ്ഥിതിഗതികൾ രൂക്ഷം. നാല്സ്ഫോടനവും റിപ്പോർട്ട്ചെയ്യപ്പെട്ടിട്ടുണ്ട്‌. 15,000 അധികം ആളുകൾ ഇപ്പോഴും ബങ്കറുകളിൽത്തന്നെയാണ്‌. ഖർകിവിൽ കഴിഞ്ഞ രാത്രിയുണ്ടായ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. 112 പേർക്ക്പരിക്കേറ്റു. നിരവധി റഷ്യൻ വിമാനങ്ങൾ തകർത്തതായി ഉക്രയ് അവകാശപ്പെട്ടു.

ഉക്രയ്നിലെ ആക്രമണം നടക്കുന്ന പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ സുരക്ഷിത ഇടനാഴി ഒരുക്കാൻ റഷ്യയും ഉക്രയ്നും തമ്മിൽ ധാരണ. ബെലാറസിൽ വ്യാഴാഴ്ച നടന്ന ഉക്രയ്–- റഷ്യ രണ്ടാം ഘട്ട സമാധാന ചർച്ചയിലാണ് ഇരുരാജ്യങ്ങളും താൽക്കാലിക കരാറിൽ ഒപ്പുവച്ചത്. സുരക്ഷിത ഇടനാഴി സ്ഥാപിക്കുന്ന പ്രദേശങ്ങളിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കും. ഇവിടങ്ങളിൽ മരുന്നും ഭക്ഷണവും എത്തിക്കും. മൂന്നാംവട്ട ചർച്ച അടുത്തയാഴ്ച നടത്താനും തീരുമാനിച്ചു.അതിനിടെ റഷ്യന്പ്രസിഡന്റ് വ്ലാദിമിര്പുടിൻ തന്നോട് നേരിട്ട് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ഉക്രയ് പ്രസിഡന്റ്വ്ലോദിമിർ സെലൻസ്കി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യുദ്ധം  എട്ടുദിവസം പിന്നിട്ടപ്പോൾ ഉക്രയ്നിൽനിന്ന്സ്വയരക്ഷയ്ക്കായി പലായനം ചെയ്തത്പത്തുലക്ഷത്തിലധികം പേർ. നാടും വീടും ഉപേക്ഷിച്ച്ഉക്രയ് ജനതയുടെ രണ്ടുശതമാനം പേർ നാടുവിട്ടതായാണ്യുഎൻ മനുഷ്യാവകാശ ഹൈകമീഷണർ വ്യാഴാഴ്ച റിപ്പോർട്ട്ചെയ്തത്‌. ലോകബാങ്ക്കണക്കു പ്രകാരം 2020 അവസാനം രാജ്യത്ത്‌ 4.4 കോടി ജനങ്ങളാണ്ഉണ്ടായിരുന്നത്‌. കൂട്ടപ്പലായനം ഇനിയും തുടരുമെന്നും 40 ലക്ഷം പേരെങ്കിലും മറ്റ്രാജ്യങ്ങളിൽ അഭയം തേടുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതൽ ഉക്രയ് ജനത അഭയം തേടിയത്അയൽരാജ്യമായ പോളണ്ടിലാണ്‌–- 5,05,000. ഹംഗറിയിലേക്ക്‌ 1.16 ലക്ഷം പേർ പോയി. മൊൾഡോവ, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കും വൻ അഭയാർഥിപ്രവാഹം. കിടപ്പുരോഗികളും ശാരീരിക പരിമിതികളുള്ളവരും ഉൾപ്പെടെയാണ്ജീവനും കൈയിൽപ്പിടിച്ച്അപരിചിത നാടുകളിലേക്ക്പോകുന്നത്‌. കീവിൽ സ്ഥിതിഗതി രൂക്ഷമായതോടെ കെയർഹോമുകളിൽനിന്ന്ആളുകളെ ഒഴിപ്പിക്കുന്നു. ബുധനാഴ്ച വയോധികരും വിവിധയിനം പരിമിതികൾ നേരിടുന്നവരുമായ ഇരുനൂറോളം പേരാണ്ട്രെയിൻമാർഗം ഹംഗറിയിലേക്ക്പോയത്‌. ഒഡേസ്സയിലെ ജൂത അനാഥാലയങ്ങളിൽനിന്നുള്ള 100 കുട്ടികൾ രണ്ടു ബസിലായി ബർലിനിലേക്ക്പോവുകയാണ്‌. ദിവസങ്ങൾമാത്രം പ്രായമുള്ളവർമുതൽ ഇക്കൂട്ടത്തിലുണ്ട്‌. മതിയായ രേഖകൾ ഇല്ലാത്തതിനാലാണ്ഇവരെ ബസിൽ അയച്ചതെന്ന്അധികൃതർ പറഞ്ഞു.

സൈനികനീക്കത്തിന്ആധാരമായി റഷ്യ ഉന്നയിച്ച വിഷയങ്ങളിൽ കഴമ്പുണ്ട്എന്ന വിശ്വാസമാണ്പല രാജ്യങ്ങളെയും അവരെ അപലപിക്കുന്നതിൽനിന്ന്തടഞ്ഞത്‌. സോവിയറ്റ്യൂണിയന്റെ തകർച്ചയ്ക്കുമുമ്പ്അമേരിക്ക നൽകിയ ഉറപ്പുകൾ ലംഘിച്ചാണ്പിന്നീട്മേഖലയിൽ നാറ്റോ വ്യാപനം ഉണ്ടായത്‌. അതിന്റെ തുടർച്ചയിൽ ഒടുവിലത്തേതാണ്ഉക്രയ്നെയും നാറ്റോയുടെ ഭാഗമാക്കാനുള്ള നീക്കം.ഉക്രയ്നിലെ രക്തച്ചൊരിച്ചിലിന്നാറ്റോയും ഉത്തരവാദിയെന്ന്ഉക്രയ് ഉപ പ്രധാനമന്ത്രി ഓൽഹ സ്റ്റെഫാനിഷിന കുറ്റപ്പെടുത്തി. കുട്ടികളടക്കം സാധാരണ ജനങ്ങൾ കൊല്ലപ്പെടുമെന്ന്അറിഞ്ഞിട്ടും നിഷ്ക്രിയരായിരിക്കുന്നത്കുറ്റകരമാണ്‌.ജനിച്ച്ദിവസങ്ങൾക്കകം മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെയും അവരുടെ അച്ഛനമ്മമാരുടെയുമടക്കം രക്തത്തിന്നാറ്റോ ഉത്തരവാദിയാണ്‌. റഷ്യൻ വ്യോമാക്രമണം ഉണ്ടാകുമെന്ന്ഉറപ്പായിട്ടും ഉക്രയ്നുമേൽ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിക്കാനും നാറ്റോ തയ്യാറായില്ല –- ഓൽഹ പറഞ്ഞു.ഉക്രയ്നിലെസൈനിക അതിക്രമങ്ങൾഉടൻ അവസാനിപ്പിക്കണമെന്ന്തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാൻ ആവശ്യപ്പെട്ടു.ഇരു രാജ്യവും ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്ഇസ്രയേൽ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റ്ആവശ്യപ്പെട്ടു. ചർച്ചയ്ക്ക്മാധ്യസ്ഥ്യം വഹിക്കാൻ തയ്യാറാണെന്ന്ബെന്നറ്റ്നേരത്തേ അറിയിച്ചിരുന്നു. മധ്യസ്ഥനാകാൻ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓബാനും സന്നദ്ധത അറിയിച്ചു.

റഷ്യൻ സേന ആണവ നിലയം ആക്രമിച്ചു പിടിച്ചു , ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു​.യുക്രെയിനിലെ ഖാർക്കീവിൽ റഷ്യൻ ആക്രമണത്തിൽ കർണാടക സ്വദേശിയായ വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെ തലസ്ഥാനമായ കീവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റു.ഡൽഹിയിലെ ഛത്തർപൂർ സ്വദേശിയായ ഹർജോത് സിംഗാണ് നെഞ്ചിലും കാലിലും വെടിയേറ്റ് കീവിലെ ആശുപത്രിയിൽ കഴിയുന്നത്. . ടി. വിദഗ്ദ്ധനായ ഹർജോത് യുക്രെിനിൽ ഉന്നത പഠനം നടത്തുകയാണ്.ഫെബ്രുവരി 27 ഞായറാഴ് രാത്രി ലിവിവിലേക്ക് രക്ഷപ്പെടാനായി കീവിലെ മെട്രോ സ്റ്റേഷനിലേക്ക് പോയതായിരുന്നു ഹർജോത്. അവിടെ ട്രെയിനിൽ കയറാൻ സമ്മതിച്ചില്ല. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം ടാക്സി പിടിച്ച് പോകുമ്പോൾ ഒരു സംഘം .കെ -47 തോക്കുകൾ ഉപയോഗിച്ച് കാറിന് നേരെ വെടിവയ്ക്കുകയായിരുന്നെന്ന് ആശുപത്രി കിടക്കയിൽ നിന്ന് ഹർജോത് ഒരു ചാനലിനോട് പറഞ്ഞു. തോളിലും നെഞ്ചിലും കാൽ മുട്ടിലും വെടിയേറ്റ് ബോധമില്ലാതെ മണിക്കൂറുകൾ റോഡിൽ കിടന്നു. ആംബുലൻസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. കണ്ണുതുറന്നപ്പോഴാണ് ആശുപത്രിയലാണെന്ന് മനസിലായത്. ശസ്ത്രക്രിയയിൽ മൂന്ന് വെടിയുണ്ടകൾ പുറത്തെടുത്തു. ഇന്ത്യൻ എംബസി അടുത്താണ്. പക്ഷേ അവർ തനിക്ക് നാട്ടിലേക്ക് പോകാൻ ഒരു സഹായവും ചെയ്തിട്ടില്ല. തന്നെപ്പോലെ ഒരുപാടു പേർ ഇവിടെ കുടുങ്ങിക്കിടപ്പുണ്ടെന്നും ഹർജോത് പറഞ്ഞു. കുടുങ്ങി കിടക്കുന്ന  ഇന്ത്യക്കാരെ  രക്ഷിച്ചു  നാട്ടിലെത്തിക്കാൻ  തീവ്രശ്രമം  നടത്തണം .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

1 comment:

Tia said...

It is encouraging to hear that there are efforts underway for a ceasefire and humanitarian corridors.