Pages

Friday, November 20, 2020

WORLD CHILDREN’S DAY- NOVEMBER 20, ലോക ശിശുദിനം.

 

WORLD CHILDREN’S DAY- NOVEMBER 20, ലോക ശിശുദിനം.

Today, 2 November 20,2020, World Children’s Day. It was first celebrated in 1954 as Universal Children’s Day to promote international togetherness and awareness among children worldwide, and for improving children's welfare.In 1959, the United Nations General Assembly adopted the Declaration of the Rights of the Child on November 20. In 1989, the UN General assembly adopted the Convention on the Rights of the Child on this date.Mothers and fathers, teachers, nurses and doctors, government leaders and civil society activists, religious and community elders and media professionals, as well as young people and children themselves, can play an important part in making World Children's Day relevant for their societies, communities and nations.World Children's Day offers each of us an inspirational entry-point to advocate, promote and celebrate children's rights, translating into dialogues and actions that will build a better world for children.This year, the COVID-19 crisis has resulted in a child rights crisis.

എല്ലാ വര്ഷവും നവംബര് 20 ാം തീയതിയാണ് ആഗോളതലത്തില് ശിശുദിനം ആഘോഷിക്കപ്പെടുന്നത്.എന്നാല് അംഗരാഷ്ട്രങ്ങള്ക്ക് ഇഷ്ടമുള്ള ദിവസം ദേശിയ  ശിശുദിനമായി ആചരിക്കാന് അനുമതി നല്കിയതിനാല് പല രാജ്യങ്ങളിലും വിവിധ തീയതികളിലാണ് ശിശുദിനം ആഘോഷിക്കപ്പെടുന്നത്. ഭാരതം

നവംബര് 14ന്   പണ്ഡിറ്റ് ജവഹര് ലാല് നെഹ്രുവിന്റെ ജന്മദിനമാണ് ഇന്ത്യയില് ശിശുദിനമായി ആഘോഷിക്കുന്നത്.ലോകത്തെ മുഴുവന് കുട്ടികളുടെ ക്ഷേമത്തെ ഉദ്ധരിക്കുന്നതിനുള്ള പ്രയോജനപ്രദമായ നടപടികള് കൊണ്ടുവരുവാന് എന്നതിന് പുറമെ കുട്ടികളുടെ ഇടയില് സഹകരണമനോഭാവവും സഹവര്ത്തിത്വം വളര്ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ശിശുദിനം സ്ഥാപിച്ചെടുത്തത്.

കുട്ടികൾക്കായി നിരവധി അവകാശങ്ങളാണ് ഉള്ളത്. എന്നാൽ അവകാശങ്ങൾ ഒന്നും തന്നെ സംരക്ഷിക്കപ്പെടുന്നില്ല. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 21.5 കോടി കുട്ടികളാണ് ബാലവേല ചെയ്യുന്നത്. യൂനിസെഫ് റിപ്പോർട്ട് അനുസരിച്ച 110 കോടി കുട്ടികൾ പട്ടിണിയിലാണ്.പലകാരണങ്ങളാലും ജനിച്ച ഉടൻ മരിക്കുന്ന കുട്ടികൾ പത്ത് ലക്ഷത്തിൽ അധികം വരും. പ്രതിവർഷം 14.2 ദശലക്ഷം കുട്ടികൾ ശൈശവ വിവാഹത്തിന് ഇരകളാകുന്നു. 20 ലക്ഷം കുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നു. ഇന്ത്യയിലാണ് ഏറ്റവും അധികം കുട്ടികൾ ബാലവേല ചെയ്യുന്നത്. കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പരിശ്രമിച്ച് സമാധാനത്തിനുള്ള നോബേൽ സമ്മാനം പങ്കിട്ട മലാല യൂസഫ് സായിയേയും കൈലാഷ് സത്യാർത്ഥിയും മാതൃകയായി നമ്മുടെ മുന്നിലുണ്ട് .. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞ് അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ ലോക രാജ്യങ്ങൾ കൈകോർക്കേണ്ടതുണ്ട്.

 

പ്രൊഫ്. ജോൺ കുരാക്കാർ

.

 

 

 

 

 

No comments: