Pages

Saturday, November 21, 2020

ഇന്ത്യൻ നീതിന്യായപീഠത്തെ തകർക്കാൻ അന്ത്യോക്യൻ മേൽക്കോയ്മക്ക് കഴിയുമോ?

 

ഇന്ത്യൻ നീതിന്യായപീഠത്തെ  തകർക്കാൻ അന്ത്യോക്യൻ  മേൽക്കോയ്മക്ക്  കഴിയുമോ?

പതിറ്റാണ്ടുകളായി യാക്കോബായ വിഭാഗം കൈയ്യടക്കി വച്ചിരിക്കുന്ന പള്ളികൾ  ഒന്നൊന്നായി  കോടതി വിധിപ്രകാരം  ഓർത്തഡോൿസ് സഭക്ക്  ലഭിച്ചു കൊണ്ടിരിക്കുകയാണ് . കോടതി വിധി  ഉടനെ  നടപ്പാക്കേണ്ട  പത്തനംതിട്ട വള്ളിക്കോട്-കോട്ടയം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി തകർത്തുകൊണ്ടിരിക്കുകയാണ് . കോടതിയുത്തരവിലൂടെ പൂർണമായും ദേവാലയം ഓർത്തഡോക്സ് സഭക്ക് വന്നു ചേരേണ്ടതാണ് .... തൽസ്ഥിതി വീക്ഷിക്കാൻ സ്ഥലം തഹസിൽദാർ എത്തുമെന്നറിഞ്ഞ ഉടനെത്തന്നെ നശീകരണം ആരംഭിച്ചു . കാലഹരണപ്പെട്ട മുഗൾ രാജതന്ത്രമാണ് പ്രധാനമായും പ്രതിരൊധതിന് ഉപയോഗിക്കുന്നത്(കിടങ്ങു കുഴിക്കൽ) ...  എന്തൊക്കെയായിരുന്നാലും പള്ളി ഓർത്തഡോക്സ് സഭക്ക് കൈമാറേണ്ടിവരുമെന്നിരിക്കെ താൻ കുഴിച്ച കിടങ്ങിൽ താൻ തന്നെ ചാടുമെന്നാണ്  ഇപ്പോൾ യാക്കോബായക്കാർക്ക് ."ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; യാക്കോബായ വിഭാഗം  തകര്ന്നു തരിപ്പണമായിക്കൊണ്ടിരിക്കുകയാണ് . എതിർ വിഭാഗത്തെ തെറിവിളിക്കുകയും  പരിഹസിക്കുകയുമാണ്  ഇപ്പോൾ അവരുടെ പതിവ് പരിപാടി .പള്ളി ഭാഗീകമായി  തകർത്തവരെ  സർക്കാർ വെറുതെ വിടരുത് . നിയമത്തിൻറെ  മുന്നിൽ തീർച്ചയായും  കൊണ്ടുവരണം . അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കണം . സ്വന്തം  പള്ളി ആരെങ്കിലും  ഇടിച്ചു നിരത്തുമോ ? യാക്കോബായ ക്കാരുടെ പള്ളിയായി അവർക്കു തോന്നിയിട്ടില്ല . സംഭവത്തിൽ നിന്ന് തന്നെ വ്യക്തം  പള്ളി അവരുടേതല്ല . സ്വന്തം കുഞ്ഞിനെ കൊല്ലാൻ ആരെങ്കിലും ശ്രമിക്കുമോ ?

പള്ളികൾ പൊളിക്കുന്ന സിറിയൻ  ഭീകരതയെ  കുറിച്ച്കേട്ടിട്ടുണ്ട് . അതാണ് തുല്യമായ  രീതിയാണ് ഇപ്പോൾ കേരളത്തിൽ .മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ട  പള്ളി അത് മുഴുവനായി തന്നെ പൊളിച്ചു കളയാൻ ഉള്ള  സിറിയൻ തീവ്രവാദികളുടെ ശ്രമം  പോലീസിന്റെ സമയോചിതമായ ഇടപെടീൽ മൂലം നടന്നില്ല. ഇന്നലെ രാത്രിയിൽ തന്നെ നാലു ജെ സി ബി ഉപയോഗിച്ചു പള്ളി പൊളിച്ചു കളയാൻ തന്നെ ആയിരുന്നു ശ്രമം.മലങ്കര സഭയിൽ പെട്ട ആരെങ്കിലും അല്ലെങ്കിൽ പോലീസോ മറ്റ് അധികാരികൾ ആരെങ്കിലും അവിടെ ചെല്ലുന്നതായി അറിയിച്ചിരുന്നില്ല. എന്നാൽ കോടതി വിധി എതിരായി എന്ന് കണ്ടപ്പോൾ

ബോധപൂർവം സംഘർഷം ഉണ്ടാക്കുക ,അങ്ങനെ നിയമ വ്യവസ്ഥ അട്ടിമറിക്കുക എന്ന ലക്ഷ്യം പാളി പോയപ്പോൾ കാണിച്ചു കൂട്ടിയ വൈകൃതങ്ങൾ ആണ് ഇവിടെ കാണുന്നത്. അല്ലെങ്കിലും സ്വന്തം ആരാധന സ്ഥലം പവിത്ര ഭൂമി എന്ന് കരുതുന്ന ഇടം ഇങ്ങനെ  ആരെങ്കിലും നശിപ്പിക്കുമോ ?ബഹു :കോടതിയെയും രാജ്യത്തെ നിയമവ്യവസ്ഥയെ യും വാരിക്കുഴി യിൽ ഇട്ട് മൂടാം എന്ന  വ്യാമോഹം ആണ് വി. കോട്ടയത്ത് അരങ്ങേറുന്നത്. പള്ളി നശിപ്പിച്ചതിൽ കേരളത്തിൽ പ്രതിഷേധം ശക്തം.ദൈവത്തിന്റെ ആലയം ജെസിബി ഉപയോഗിച്ച് ഇടിച്ചു കളയുന്നതിനെതിരെ യാക്കോബായ വിശ്വാസികൾ തന്നെ വിവിധ നാടുകളിൽ നിന്ന് രംഗത്തു വന്നിരിക്കുകയാണ് .

മലങ്കര  സഭ  ഒന്നായിരുന്നു  എന്നും ഓർത്തഡോക്സ്   സഭയുടെ  ഒരു  വിളിപ്പേര്  മാത്രമാണ്  യാക്കോബായ  എന്നും  യാക്കോബായ വിഭാഗത്തിന്  ഇപ്പോഴും അറിയില്ലേ ? സമാന്തര ഭരണം ഒരിക്കലും നടക്കില്ല .40വർഷത്തെ  നിയമപോരാട്ടം  വഴി  ലഭിച്ച  പള്ളികളിലേക്ക്  നിയമനുസൃതം  ഓർത്തോഡോസ്കാർ പ്രവേശിക്കുമ്പോൾ അതിനെ  'പള്ളിപ്പിടുത്തം'  എന്ന്  വ്യാഖ്യാനിക്കുന്നത്  ശരിയല്ല .സ്വന്തം  പള്ളികളിൽ  നിന്നാട്ടിയിറക്കപ്പെട്ട്, ശവമടക്ക് ഉൾപ്പടെ  നിഷേധിക്കപ്പെട്ട  കാഴ്ചകളെ  ക്യാമറ  കണ്ണിൽ  കിട്ടാത്തത്  കൊണ്ടു  അതൊന്നും  സത്യമല്ല  എന്ന്  വിചാരിയ്ക്കരുത് . കോടതികളിൽ  ഇതൊക്കെ  കൃത്യമായ തെളിവുകളാണ്. ഓർത്തോഡോസ്കാരിൽ പലരും പുതിയ പള്ളി വച്ച് പോയെങ്കിലും  ഇത് അവരുടെ പള്ളി തന്നെയല്ലേ?    യാക്കോബായ നേതൃത്വം  അവരുടെ അണികളെ പറഞ്ഞ്  പറ്റിക്കുകയായിരുന്നില്ലേ  ഇത്രയും കാലം .

രണ്ട് തലമുറകളിൽ  വിശ്വാസികളിൽ  പരസ്പരം  വൈര്യം  കുത്തിവെച്ചു  കുത്തിവെച്ചു  ഇന്ന്  സത്യവിശ്വാസമെന്നാൽ  പള്ളി  പൊളിക്കലും, കോടതി  വിധികളെ  അപഹസിക്കുകയും, ജഡ്ജിമാരെ  തെറി  വിളിക്കുകയും ചെയ്യന്ന  രീതിയിൽ എത്തിയില്ലേ ?വില  കൊടുത്തു  നേടുന്ന  സ്ഥാനം മാനങ്ങളും, വില കൊടുത്തു  വാങ്ങുന്ന  മേല്പട്ട  സ്ഥാനവും, വിൽക്കുന്ന  കൂദാശാകളുമല്ലേ  യാക്കോബായ വിഭാഗത്തെ തകർത്തു തരിപ്പണമാക്കിയത് .യാക്കോബായ വിഭാഗത്തിൽ  എന്തിന്   തീവ്രവാദി, കലാപ സമൂഹത്തെ   സൃഷ്ടിച്ച്ഇപ്പോഴും  സംരക്ഷിക്കുന്നു . പാവം വിശ്വാസികളുടെ എത്ര കോടി രൂപ  രാഷ്ട്രീക്കാരും  വക്കീലമാരും കൊണ്ടുപോയി . കോടതിയിൽ കാണിച്ച സഭയുടെ നീക്കിയിരിപ്പു  എത്ര രൂപയാണ് ?യഥാർത്ഥ വിശ്വാസവും കാത്തു  സൂക്ഷിക്കണ്ടവർക്ക്   സഭ  ഐക്യത്തിൽ  വരുന്നതിനു ഒരു  തടസ്സവുമില്ല .ഇന്ത്യൻ നീതിന്യായപീഠത്തെ  തകർക്കാൻ ഒരിക്കലും  അന്ത്യോക്യൻ  മേൽക്കോയ്മക്ക്  കഴിയുകയില്ല .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: