Pages

Tuesday, October 27, 2020

മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്റെ ജന്മശതാബ്‌ദി

 

മുന്രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ ജന്മശതാബ്ദി

ഇന്ന്  2020  ഒക്ടോബർ 27,മുന്രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ ജന്മശതാബ്ദി .. ദളിത്ജനവിഭാഗത്തില്നിന്ന്ആദ്യമായി രാഷ്ട്രപതി പദത്തിലെത്തി ചരിത്രം സൃഷ്ടിച്ച കെ.ആര്‍. നാരായണന്നയതന്ത്രം, രാഷ്ട്രീയം എന്നിവയടക്കം താന്ഇടപെട്ട മേഖലകളിലെല്ലാം മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു. വിവിധ രാജ്യങ്ങളില്ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായും ഡല്ഹി ജവഹര്ലാല്നെഹ്റു യൂണിവേഴ്സിറ്റി വൈസ്ചാന്സലറായും പ്രവര്ത്തിച്ചു. ഇന്ത്യയിലെ മികച്ച ഒരു നയതന്ത്രജ്ഞന്എന്നാണ്പ്രഥമപ്രധാനമന്ത്രി നെഹ്റു, കെ.ആര്‍. നാരായണനെ വിശേഷിപ്പിച്ചത്‌. പാലക്കാട്ജില്ലയിലെ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്നിന്നു മൂന്നു തവണ പാര്ലമെന്റിലെത്തി. രാജീവ്ഗാന്ധി മന്ത്രിസഭയില്അംഗമായിരുന്നു. 1992 ല്ഉപരാഷ്്രടപതിയായി. 1997 ജൂലൈ 25ന്ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി സ്ഥാനമേറ്റു. വിശ്രമ ജീവിതം നയിച്ചുവരവെ 2005 നവംബര്ഒന്പതിനായിരുന്നു അന്ത്യം.

കോട്ടയം ജില്ലയിലെ ഉഴവൂരിനടുത്ത്പെരുംതാനത്തു ജനിച്ച കെ.ആര്‍. നാരായണന്പ്രതികൂല സാഹചര്യങ്ങളെയും സാമൂഹികമായ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ്ഉയരങ്ങള്കീഴടക്കിയത്‌. ഓരോ മലയാളിക്കും എന്നും അഭിമാനവും ആവേശവും പകരുന്നതാണ് ജൈത്രയാത്ര. രാജ്യത്തിന് എക്കാലവും അഭിമാനം പകരുന്ന ഒരു മാർഗതാരത്തിന്റെ നൂറാം ജന്മവാർഷികദിനമാണിന്ന്. ഒരു ജീവിതത്തിന് എത്രത്തോളം അർഥപൂർണമാകാമെന്ന് അറിയിച്ച്, കോട്ടയം ജില്ലയിലെ ഉഴവൂർ എന്ന ഗ്രാമത്തിൽനിന്നു ലോകത്തോളം വളർന്ന അപൂർവ വ്യക്തിത്വമായ കെ.ആർ.നാരായണന്റെ ജന്മശതാബ്ദി പകരുന്ന സ്മൃതിസുഗന്ധം അമൂല്യമാണ്.

എങ്ങനെ വേണമെങ്കിലും വഴിമാറിപ്പോകാവുന്ന ഒരു ജീവിതത്തെയാണ് അസാധാരണ പ്രതിഭ കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും വ്യക്തിശോഭ കൊണ്ടും അദ്ദേഹം അനന്യവും മഹനീയവുമാക്കിയത്. സാമൂഹിക പിന്നാക്ക ചുറ്റുപാടുകളിൽനിന്നു രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തിയ കെ.ആർ.നാരായണന്റെ ജീവിതം അതുകൊണ്ടുതന്നെ നമുക്കു മുന്നിലുള്ള ഏറ്റവും വിശിഷ്ടമായ പാഠപുസ്തകങ്ങളിലൊന്നാകുന്നു. പ്രതികൂല സാഹചര്യങ്ങളിൽനിന്ന് അസാധാരണ യശസ്സിലേക്ക് ഉയർന്ന ജനകീയ രാഷ്ട്രനായകൻ എന്ന നിലയിൽ കെ.ആർ.നാരായണനെ ഇന്ത്യ എന്നെന്നും ഓർമിക്കുമെന്നതും തീർച്ച.

കർമതേജസ്സുള്ള ഒരു പൂർണജീവിതമെന്നാൽ എന്തെന്ന് അദ്ദേഹംചരിത്രത്തിൽ അടയാളപ്പെടുത്തി. ജീവിതത്തിന്റെ വൈവിധ്യവും കയ്യാളിയ ഉത്തരവാദിത്തങ്ങളും എക്കാലവും നമ്മെ വിസ്മയിപ്പിക്കും. പത്രപ്രവർത്തകൻ, അധ്യാപകൻ, വൈസ് ചാൻസലർ, സ്ഥാനപതി, പാർലമെന്റ് അംഗം, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നിങ്ങനെയുള്ള എല്ലാ തലങ്ങളിലും സ്വന്തം വ്യക്തിവിശേഷംകൊണ്ട് അദ്ദേഹം മുദ്ര ചാർത്തി. മലയാളിയായ ആദ്യ രാഷ്ട്രപതി എന്നതു കേരളത്തിന്റെ സ്വന്തം അഭിമാനവുമാണ്.

ഇന്ത്യയുടെ രാഷ്ട്രപതിസ്ഥാനത്തിനു പുതിയ മാനം നൽകിയെന്നതാണ് കെ.ആർ.നാരായണന്റെ ഏറ്റവും വലിയ മഹത്വം. അദ്ദേഹം രാജ്യത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനയും അതുതന്നെ. രാഷ്ട്രപതി എന്ന നിലയിൽ, ഭരണഘടനയുടെ അന്തഃസത്തയും രാഷ്ട്രീയ സദാചാരത്തിലധിഷ്ഠിതമായ കീഴ്വഴക്കങ്ങളുമാണ് അദ്ദേഹത്തെ നയിച്ചത്. തനിക്കു പൂർണബോധ്യമാകാതെ, ഇന്ത്യൻ പ്രസിഡന്റിന്റെ അനുമതി വേണ്ട ഒരു കാര്യത്തിനും കെ.ആർ. നാരായണന്റെ ഒപ്പു ലഭിക്കില്ലായിരുന്നു. പ്രസിഡന്റ് പദവിയുടെ അന്തസ്സു കാത്ത തീരുമാനം എന്ന നിലയിലാണ് കെ.ആർ.നാരായണന്റെ പിടിവാശിഇന്ന് ഓർമിക്കപ്പെടുന്നത്. ഒപ്പം തന്നെ, തന്റെ അധികാരത്തിന്റെ അവകാശങ്ങൾ അദ്ദേഹം അർഥവത്തായി വിനിയോഗിച്ചു; ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽനിന്ന് ജനാധിപത്യത്തിന്റെയും നീതിവ്യവസ്ഥയുടെയും സംസ്ഥാപനത്തിനായി ഒരു രാഷ്ട്രപതിക്ക് എത്രമാത്രം മുന്നേറാമെന്നു തെളിയിച്ചു. ജന്മശതാബ്ദിവേള. ഉയരങ്ങളിലെത്തുമ്പോഴും സൂക്ഷിക്കേണ്ട വിനയത്തെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും അദ്ദേഹം നമ്മെ ഓർമപ്പെടുത്തുന്നു. അധികാരപദവികളൊക്കെയും സാമൂഹികനീതിക്കും മാനവികതയ്ക്കുംവേണ്ടി നിലകൊള്ളണമെന്ന് ഓർമപ്പെടുത്തുന്നു.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: