ശ്രി .പിണറായി വിജയൻ അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്കൊടുത്ത ആ ഉപദേശം ഇപ്പോള് മുഖ്യമന്ത്രി ശ്രീ പിണറായി സ്വീകരിക്കണം .
രാജ്യംകണ്ട ഏറ്റവുംവലിയ അന്താരാഷ്ട്രസ്വര്‍ണക്കടത്തുകേസിലെ വിവരങ്ങള്‍ ഉദ്യോഗസ്ഥരും കേരളസര്‍ക്കാരും മുഖ്യമന്ത്രിയുടെഓഫീസും കടന്ന് സി.പി.എമ്മിലേക്കും
ബി.ജെ.പിയിലേക്കുംകൂടി തിരിഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍
ജൂലൈനാലിന് പിടികൂടപ്പെട്ട 15കോടിയോളംരൂപ വിലവരുന്ന സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട്
അന്വേഷണംപുരോഗമിക്കുമ്പോള്‍
തട്ടിപ്പില്‍ സി.പി.എമ്മിന്റെയും
ബി.ജെ.പിയുടെയും പങ്കാളിത്തം
സൂചിപ്പിക്കുന്നതാണ്.
സ്വപ്‌നയുമായി അടുപ്പമുള്ളതും കള്ളക്കടത്തിലെ തിരുവനന്തപുരത്തെ ഇടനിലക്കാരനുമായ അറസ്റ്റിലായ സരിത്കുമാറിന്റെ സുഹൃത്താണ് സന്ദീപെന്നാണ് കേസന്വേഷിക്കുന്ന കസ്റ്റംസ്അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഐ.ടി വകുപ്പുസെക്രട്ടറിയും
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറിയുമായ ഐ.എ.എസ്
ഉദ്യോഗസ്ന്‍ എം. ശിവശങ്കറുടെ കേസിലെ പങ്കാളിത്തം മുന്‍കൂട്ടികണ്ട് അദ്ദേഹത്തെ പുറത്താക്കി തടിയൂരാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അനുനിമിഷം പുറത്തുവരുന്നവിവരങ്ങള്‍ അദ്ദേഹത്തെയും ആ പാര്‍ട്ടിയെയും
അമ്പരിപ്പിക്കുന്നുണ്ടാകണം.
സന്ദീപിന്റെ ഭാര്യ ഉഷയെ ഇന്നലെ അവരുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കള്ളക്കടത്തുമായി സന്ദീപിനും ഉഷക്കും നേരത്തെതന്നെ ബന്ധമുണ്ടെന്നാണ് ഇതുവരെയുള്ളവിവരം. മുമ്പ് പലതവണയായി സന്ദീപ് സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് സൗമ്യ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി.
കേരള ജനത സോളാർ കേസുമായിട്ടാണ് ഈ സ്വർണ്ണകടത്തിനെ താരതമ്യം ചെയ്യുന്നത്. ശ്രി .പിണറായി വിജയൻ അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്കൊടുത്ത ആ ഉപദേശം ഇപ്പോള് മുഖ്യമന്ത്രി ശ്രീ പിണറായി സ്വീകരിക്കണം .മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി ഉളുപ്പുണ്ടെങ്കില്‍ സ്വന്തംപദവി രാജിവെക്കണം. കേസില്‍ മുഖ്യമന്ത്രിയുടെഓഫീസിന്റെ പങ്കാണ് കമ്മീഷന്‍ അന്വേഷിക്കാന്‍പോകുന്നത്്. അദ്ദേഹം സ്വയം രാജിവെച്ചൊഴിയുന്നില്ലെങ്കില്‍
കോണ്‍ഗ്രസ്‌നേതൃത്വം ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടണം.’ ആറുവര്‍ഷം മുമ്പ് 2014 നനവംബര്‍
എട്ടിന്, കോഴിക്കോട്ട് എന്‍.ജി.ഒ യൂണിയന്റെ
ആഭിമുഖ്യത്തിലുള്ള ശുചിത്വകേരളം പരിപാടി ഉദ്ഘാടനംചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോടാണ് സി.പി.എം
സംസ്ഥാനസെക്രട്ടറിയും
ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായിവിജയന്‍ ഇങ്ങനെ ആവശ്യപ്പെട്ടത്.
സംസ്ഥാനസര്‍ക്കാരിനെതിരെ കേരളത്തെ ഇളക്കിമറിച്ച രക്തരൂക്ഷിതപ്രതിഷേധത്തിരയാണ്
സി.പി.എം അക്കാലത്ത്
ഉയര്‍ത്തിവിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ബന്ധപ്പെടുത്തി ആക്ഷേപിക്കുന്നരീതിയാണ് സി.പി.എം
സ്വീകരിച്ചത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവരുടെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യംപോലും തടയുന്ന സ്ഥിതിയുണ്ടായി. സി.പി.എം
പ്രവര്‍ത്തകരും നേതാക്കളും സംസ്ഥാനത്താകെയും തലസ്ഥാനത്തും തമ്പടിച്ച് രാപ്പകല്‍ ഉപരോധംനടത്തി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി. ധര്‍മിഷ്ഠനും പരിണതപ്രജ്ഞനും ജനകീയനുമായ ഉമ്മന്‍ചാണ്ടിക്കെതിരെ കേട്ടാലറക്കുന്ന ആരോപണം പ്രതിപക്ഷം പൊതുസമൂഹത്തിനുമുന്നില്‍ ഉന്നയിച്ചു. പക്ഷേ അതിനെയെല്ലാം ഉമ്മന്‍ചാണ്ടി നേരിട്ടത് തന്റെ കൈകള്‍ശുദ്ധമാണെന്നും നിയമംനിയമത്തിന്റെ വഴിക്കുപോകട്ടെയെന്നും പറഞ്ഞായിരുന്നു.
ഏതാണ്ട് രണ്ടുവര്‍ഷക്കാലം കേരളീയസമൂഹത്തില്‍ ഈകേസും ആരോപണവും അന്വേഷണവുംകൊണ്ടാണ് സി.പി.എമ്മും
ഇടതുമുന്നണിയും അണികളും അടുത്ത കേരളഭരണംസ്വപ്‌നംകണ്ടത്. ആ മസ്തിഷ്‌കപ്രക്ഷാളനത്തിന്റെ
സന്തതിയാണ് ഇന്നത്തെ പിണറായിവിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിസര്‍ക്കാര്‍. വര്‍ഷങ്ങള്‍കഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലൊരു ചെറുകറപോലും ഏല്‍പിക്കാനാകാതെ പറഞ്ഞതെല്ലാം സി.പി.എമ്മിനും
പിണറായിവിജയനും സ്വയംവിഴുങ്ങേണ്ടിവന്നു. വിധിവൈപരീത്യമെന്നുപറയട്ടെ,
ആ അധാര്‍മികതക്കും ചെയ്തികള്‍ക്കും ജനദ്രോഹത്തിനുമെല്ലാം കണക്കുതീര്‍ത്തുകൊണ്ട് ഇന്നത്തെ പ്രതിപക്ഷത്തിന് മുന്നിലേക്ക് ഇന്നിതാ മറ്റൊരുകേസെത്തിയിരിക്കുന്നു.
അന്നത്തെ അതേപിണറായിവിജയന്റെ മുഖ്യമന്ത്രിയുടെഓഫീസുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് പകല്‍പോലെ വെളിച്ചത്തായിരിക്കുന്നു.
15 കോടിയോളംരൂപയുടെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ടാണ്
പിണറായിവിജയനും അദ്ദേഹത്തിന്റെഓഫീസും ഇപ്പോള്‍ കുരുക്കിലായിരിക്കുന്നത്. സോളാര്‍ കേസിലേതുപോലെയല്ല ഇവിടുത്തെ സംഭവവികാസങ്ങള്‍. സകലതെളിവുകളോടെയുമാണ് കസ്റ്റ്ംസ്‌വിഭാഗം സ്വര്‍ണം കസ്റ്റഡിയിലെടുത്തിട്ടുള്ളതും പ്രതികളിലൊരാളെ അറസ്റ്റ്‌ചെയ്തിട്ടുള്ളതും.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയുടെ
ഓഫീസിലെ പേഴ്‌സണല്‍സ്റ്റാഫിലെ രണ്ട് ജീവനക്കാര്‍ക്കാണ് നടപടിനേരിടേണ്ടിവന്നെങ്കില്‍
ഇവിടെ സംഭവിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറിതന്നെയാണ് ആരോപണവിധേയനെന്നതാണ്. കേരളത്തിൽ
ഉണ്ടായിക്കൊണ്ടിരിക്കുന്ന അഴിമതികളൊക്കെ
മലയാളികൾക്ക് നാണക്കേട് ഉണ്ടായേക്കിയിരിക്കുകയാണ്
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment