Pages

Thursday, June 4, 2020

ഗർഭിണിയായ ആനയെ കൊന്നവനെ കണ്ടെത്താൻ കഴിയണം.


ഗർഭിണിയായ ആനയെ കൊന്നവനെ  കണ്ടെത്താൻ  കഴിയണം.
വന്യജീവികൾ എന്തുകൊണ്ട്  കാടുവിട്ട് നാട്ടിലിറങ്ങുന്നു ?.മനുഷ്യൻ  എന്തുകൊണ്ട്  വനം കയ്യേറുന്നു? വിശന്നെത്തിയ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് കൈതച്ചക്കക്കുള്ളില്‍ നല്‍കിയത് പടക്കം; സ്ഫോടനത്തില്‍ വായും നാവും തകര്‍ന്നു; ഒടുവില്‍ പുഴയിലിറങ്ങി പുഴുവരിച്ച് ചത്തു;  മലപ്പുറത്ത് കാട്ടാനയ്ക്കു പൈനാപ്പിളിൽ പടക്കം വച്ചു കൊടുത്തു.വിശന്നു വലഞ്ഞ ആ പിടിയാന സന്തോഷത്തോടെ കഴിച്ചു. വായിൽ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരിക്കേറ്റു. വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയി. അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ ആ പിടിയാന പക്ഷെ ആരെയും ഉപദ്രവിച്ചില്ല. ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളിൽ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയിൽ ഇറങ്ങി വായ വെള്ളത്തിൽ താഴ്ത്തി നിന്നു. വേദനയ്ക്ക് കുറവ് വരാനോ അല്ലെങ്കിൽ ഈച്ചകളിൽ നിന്നും രക്ഷപെടാനോ ആയിരിക്കാം വെള്ളത്തിലിറങ്ങിയത്. .ആന ശല്യം സഹിക്കാനാവാതെ  ഏതെങ്കിലും  ക്രൂരനായ കർഷകൻ ചെയ്ത കടുംകൈ ആവാം. എന്തായാലും വനത്തിനുള്ളിൽ വെച്ചല്ല കൃഷിയിടത്തിൽ വെച്ചാണ് കർഷകൻ വധശ്രമം നടത്തിയത്. ? വന്യജീവികൾക്ക്  ആവശ്യത്തിനുള്ള തീറ്റ വനത്തിൽ കിട്ടുന്നില്ല .മനുഷ്യന്റെ  വനം കയ്യേറ്റമാണ്  വന്യജീവികളെ  കാടുവിടാൻ പ്രേരിപ്പിക്കുന്നത് . കാട്ടാനകൾ കൃഷിയിടത്തിൽ വിളയാട്ടി കൃഷി നഷ്ടം വരുത്തുന്നത്  ഒരു സ്ഥിരം സംഭവമാണ് .കാടിറങ്ങി നാട്ടിൽ  വരുന്ന  വന്യമൃഗങ്ങളെ  കൊല്ലാൻ ആരാണ്  ആർക്കാണ്  അധികാരം കൊടുത്തിട്ടുള്ളത്. കാടിന്റെ  ഓരത്തു കൃഷി ചെയ്യുന്നവർ വന്യമൃഗങ്ങൾ വന്നാൽ അതിനെ  തിരിച്ചു കാടുകേറ്റാനുള്ള  മാർഗം കണ്ടെത്തണം . ഈ  ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല.എന്ന  സത്യം ആദ്യം മനസ്സിലാക്കണം .
  പാവം  മൃഗത്തെ കൊന്നവനെ അനുകൂലിക്കാൻ  ആരും തുനിയരുത് . മൃഗങ്ങളെ സ്നേഹിക്കേണ്ടതും പരിപാലിക്കേണ്ടതും മനുഷ്യരായ നമ്മുടെ ഉത്തരവാദിത്വം തന്നെയാണ് ആനകൾക്ക് തിന്നുവാനുള്ള മുളയും, ഈറ്റയും മറ്റും വെട്ടിമാറ്റി കാശുണ്ടാക്കാൻ വനത്തിൽ തേക്കും, കാറ്റാടിയും, യൂക്കാലിറ്റിപ്സും നട്ടത് ആരാണ്? എന്തുകൊണ്ടാണ് ആനകൾക്ക് വനത്തിനകത്ത് തീറ്റയൊരുക്കാൻ വനം വകുപ്പിന്  കഴിയുന്നില്ല .വനത്തിൽ പലതരത്തിലുള്ള പ്ലാവുകൾ  പിടിപ്പിക്കണം .മനുഷ്യന്റെ സുരക്ഷയും  വളരെ  പ്രധാനമാണ് .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: