Pages

Tuesday, December 10, 2019

പാത്രിയർക്കീസ് വിഭാഗം അക്രമങ്ങളിലൂടെ ഭീതിവിതച്ച്‌വിധി നടപ്പാക്കാതെ പള്ളികൾ കൈയ്യിൽ നിലനിർത്താൻ വിഫല ശ്രമം നടത്തുന്നു .



പാത്രിയർക്കീസ്  വിഭാഗം  അക്രമങ്ങളിലൂടെ ഭീതിവിതച്ച്വിധി നടപ്പാക്കാതെ പള്ളികൾ കൈയ്യിൽ നിലനിർത്താൻ വിഫല  ശ്രമം  നടത്തുന്നു .

ഒന്നാം നൂറ്റാണ്ടുമുതൽ കേരളത്തിൽ നിലനിന്നിരുന്ന  സഭയാണ് മലങ്കരസഭ .പതിനേഴാം നൂറ്റാണ്ടിലാണ്  അന്ത്യോക്യൻ സിറിയൻ സഭയുമായി മലങ്കര സഭ അടുപ്പം പുലർത്തുന്നത് .അന്നുണ്ടാക്കിയ അടുപ്പം ഇന്ന് സഭക്ക് ആപത്തായി തീർന്നിരിക്കുകയാണ് .അന്ത്യോക്യയുടെ മേൽക്കോയ്മ ആഗ്രഹിക്കുന്ന ,ആസ്വദിക്കുന്ന  ഒരു വിഭാഗം രൂപപ്പെട്ടുവന്നിട്ട് കുറേകാലമായി .100 വർഷത്തിലേറെയായി കേരളത്തിലെ പള്ളികളെല്ലാം അന്ത്യോക്യയിലെ പാത്രിയർക്കീസിന് വിട്ടുകൊടുക്കണമെന്ന പേരിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ ഒരു പറ്റം വിഘടനവാദികൾ സഭക്കുള്ളിൽ കുൽസിത പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട്. അന്ത്യോക്യൻ  ബന്ധം ചെറിയൊരു ശതമാനം വിശ്വാസികൾക്കിടയിൽ കാലക്രമേണ  ശക്തമായി  വളർത്തിയെടുക്കാൻ ഇവർക്ക് സാധിച്ചിട്ടുമുണ്ട് .ഇക്കൂട്ടർ എവിടെ ഒത്തു ചേർന്നാലും" അമ്മയെ മറന്നാലും സിറിയയിലുള്ള അന്ത്യോഖ്യയെ മറക്കില്ല" എന്ന്  ഉച്ചത്തിൽ തൊണ്ടകീറി വിളിക്കും .
എന്നാൽ നീണ്ട നിയമ പോരാട്ടങ്ങളിലൂടെയും സഹനങ്ങളിലൂടെയും മലങ്കര സഭ തങ്ങളുടെ ദേവാലയങ്ങളിൽ സമാന്തര ഭരണ സംവിധാനവും ഇതിനോടൊപ്പം വിഘടനവാദവും എന്നെന്നേക്കുമായി ഇല്ലാതാക്കി. നീണ്ട വർഷത്തെ നിയമ പോരാട്ടങ്ങൾക്കിടെ അനേകം വിശ്വാസികൾ ആക്രമിക്കപ്പെടുകയും , സഭക്കായി രക്തസാക്ഷികളാവുകയും ചെയ്തു. കൂടാതെ ഇക്കാലയളവിൽ വിഘടനവാദികളുടെ ഭീഷണിയിൽ അനേകായിരം വിശ്വാസികൾ തന്റെ ദേവാലയങ്ങളിൽ നിന്നും ആട്ടി ഇറക്കപ്പെട്ടു. അനേക ദേവാലയങ്ങൾ പൂട്ടപ്പെട്ട് കലപ്പഴക്കത്താൽ നശിക്കപ്പെട്ടു.എന്നാൽ വിശ്വാസികളുടെ കണ്ണീരിനും പ്രാർഥനക്കും ഫലമായി 2017 ജൂലൈ 3നു ഈ 100 വർഷത്തെ കേസുകൾക്ക് അന്തിമ പരിഹാരമായി മലങ്കര ഓർത്തഡോക്സ് സഭയുടെ 1662 പള്ളികളിലും  സമാന്തര ഭരണ സംവിധാനം ഉണ്ടാകരുതെന്നും ഇത്രയും പള്ളികൾ മലങ്കര ഓർത്തഡോക്സ് സഭയുടെ 1934 ഭരണഘടനയാൽ ഭരിക്കപ്പെടേണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. അതോടൊപ്പം മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മീയ മേലധ്യക്ഷൻ പരിശുദ്ധ കാതോലിബാവയാണെന്നും  സിറിയൻ തലവൻ  പരിശുദ്ധ പാത്രിയർക്കീസ് മലങ്കര ഓർത്തഡോക്സ് സഭയിലെ സ്ഥാനം അസ്തമയബിന്ദുവിൽ എത്തിയെന്നു കോടതി ഉത്തരവിൽ പരാമർശിച്ചു.കോടതി ഉത്തരവോടെ സഭയിലെ തർക്കങ്ങൾ അവസാനിച്ചു സഭ പ്രശനരഹിതമായി മുന്നോട്ടു പോകുമെന്ന ആശ്വാസത്തിൽ ഓരോ വിശ്വാസികളും സന്തുഷ്ടരായിരുന്നു.എന്നാൽ  പാത്രിയർക്കീസ് വിഭാഗം  കോടതി ഉത്തരവിനെ ശിഥിലമാക്കുവാൻ ശ്രമം ആരംഭിച്ചു . ആൾക്കൂട്ടം കൊണ്ടും തെരുവിൽ അക്രമം അഴിച്ചുവിട്ടും ഓർത്തഡോക്സ് വിശ്വാസികളെ ഭീതിയിലാഴ്ത്താൻ ശ്രമം.തുടങ്ങുകയും ചെയ്തു .സോഷ്യൽ മീഡിയകളിലൂടെ മലങ്കര സഭയുടെ പുരോഹിതരെയും വിശ്വാസികളെയും മേലധ്യക്ഷനെയും വ്യക്തിഹത്യ ചെയ്യാനും തുടങ്ങി .മലങ്കര സഭാമേലധ്യക്ഷന്റെ കോലം കത്തിക്കുക,ബാലികബാലൻമാരുടെ ശരീരത്തിൽ മുറിവുണ്ടാക്കി രക്തം കൊണ്ട്പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു . കോടതി വിധി വന്ന പള്ളികളിൽ  കൊള്ളനടത്തുക  ഒരു പതിവായി തീർന്നിരിക്കുന്നു പള്ളിയുടെ പരിശുദ്ധമായ മദ്ഹബഹയിൽ മുളകുപൊടി വിതറുകയും ചെയ്യുന്നു .ഓർത്തഡോൿസ് വിശ്വാസികളെ  ആസൂത്രിതമായി  ആക്രമിക്കുന്നത്  ഒരുപതിവായി തീർന്നിരിക്കുന്നു .ഇന്നലെ മാത്രം കോട്ടയത്ത് നാലിടങ്ങളിൽ മലങ്കര ഓർത്തഡോക്സ് സഭാവിശ്വാസികൾ ആക്രമണത്തിനിരയായി. പാത്രിയർക്കീസ് വിഭാഗത്തിൻറെ അക്രമത്തിനെതിരെ  മലങ്കര നസ്രാണികളുടെ  പ്രതിഷേധം ആളിപടരുകയാണ് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: