Pages

Monday, August 26, 2019

ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുന്നു’

ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുന്നു
ആമസോണ്മഴക്കാടുകളുടെ സംരക്ഷണത്തിന് 36 കോടിയുടെ സഹായവുമായി ഡി കാപ്രിയോ


ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുന്നു ; ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിന് 36 കോടിയുടെ സഹായവുമായി ഡി കാപ്രിയോ .ആമസോണ്‍ മഴക്കാടുകളെ അഗ്നിവിഴുങ്ങുമ്പോള്‍ വന സംരക്ഷണത്തിന് 36 കോടിയുടെ സഹായധനം (5 മില്യണ്‍ ഡോളര്‍) പ്രഖ്യാപിച്ച് ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോയുടെ സംഘടന. എര്‍ത്ത് അലൈന്‍സ് എന്ന സംഘടനയാണ് മഴക്കാടുകളുടെ സംരക്ഷണത്തിന് സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡി കാപ്രിയോ, സുഹൃത്തുക്കളായ ലോറന്‍സ് പവല്‍ ജോബ്‌സ്, ബ്രയാന്‍ ഷേത്ത് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് എര്‍ത്ത് അലൈന്‍സ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. 2013 നിപ്പുറം ഇതുവരെയുണ്ടായതില്‍ ഏറ്റവും ബൃഹത്തായ തീപ്പിടുത്തം ആമസോണ്‍ മഴക്കാടുകളെ ചുട്ടെരിക്കുകയാണ്.

ബ്രസീലില്‍ നിന്ന് കൊളംബിയയിലേക്ക് നീളുന്നതാണ് ആമസോണ്‍ മഴക്കാടുകള്‍. ഓരോ മിനിട്ടിലും 200 അടിയോളം വിസ്തൃതിയില്‍ മരങ്ങള്‍ കത്തുന്നുവെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഭൂമിയില്‍ ലഭ്യമാകുന്ന ഓക്‌സിജന്റെ 20 ശതമാനവും പ്രദാനം ചെയ്യുന്നത് ഇവിടമാണ്. ഭൂമിയുടെ ശ്വാസകോശമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വനങ്ങളാണ് കത്തിയെരിയുന്നത്. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതില്‍ വലിയ അളവ് സംഭാവന ചെയ്യുന്ന മഴക്കാടുകള്‍ ഇല്ലാതാകുന്നത് ലോകത്തിന്റെ തന്നെ ആശങ്കയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വനത്തിന്റെ സംരക്ഷണത്തിന് സഹായഹസ്തവുമായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുള്ള ഡി കാപ്രിയോ എത്തിയത്.

തീയണയ്ക്കാനും വനത്തെ സംരക്ഷിക്കാനും പ്രവര്‍ത്തിക്കുന്ന 5 പ്രാദേശിക സംഘടനകള്‍ക്ക് ഈ പണം വീതിച്ചുനല്‍കും. വനസംരക്ഷണത്തിനും കാട്ടതീയെ തുടര്‍ന്ന് ദുരിതത്തിലായ വിഭാഗങ്ങളുടെ പുനരധിവാസത്തിനുമായാണ് തുക ചെലവഴിക്കുക. വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഭൂമി അഭിമുഖീകരിക്കുമ്പോള്‍ ഉടന്‍ ഇടപെടല്‍ നടത്താന്‍ ലക്ഷ്യമിട്ട് കഴിഞ്ഞമാസമാണ് ലിയനാര്‍ഡോ ഡി കാപ്രിയോ - ഫൗണ്ടേഷന്‍ എര്‍ത്ത് അലൈന്‍സുമായി ചേര്‍ന്നത്. 1998 ലാണ് ഫൗണ്ടേഷന്‍ ആരംഭിച്ചത്. ഇതുവരെ 100 ദശലക്ഷം ഡോളറിന്റെ സഹായധനം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫൗണ്ടേഷന്‍ ചെലവഴിച്ചിട്ടുണ്ട്.


Prof. John Kurakar

No comments: