Pages

Friday, July 12, 2019

PROF .JOHN KURAKAR VISITED GREEN GRAMA WORLD FRUIT FARM


PROF .JOHN KURAKAR  VISITED GREEN GRAMA WORLD  FRUIT  FARM
GREEN GRAMA World Fruit farm  is  one  of the India's largest world tropical fruit plants in one roof.


കൊട്ടാരക്കരയിലെ ഗ്രീൻ ഗ്രാമ  എന്ന  ലോകത്തിലെ തന്നെ അപൂർവമായ  തോട്ടം പ്രൊഫ്. ജോൺ കുരാക്കാർ 2019  ജൂലൈ 12  ന്  സന്ദർശിച്ചു .ഏതാണ്ട് 460 തരം പഴങ്ങള്വിളഞ്ഞു നില്ക്കുന്ന തോട്ടമാണിത് .കൊട്ടാരക്കര സ്വദേശിയായ ഡോ.ഹരിമുരളീധരനാണ്  ഗ്രീന്ഗ്രാമ എന്ന തോട്ടത്തിൻറെ  ഉടമ .ആറു വര്ഷങ്ങള്ക്ക് മുന്പ് മുരുഗപ്പ ചെട്ടിയാര്ഇന്സ്റ്റിറ്റ്യൂട്ടില്ശാസ്ത്രജ്ഞനായിരുന്ന ഡോക്ടര്ഹരി മുരളീധരന്‍ , വൃദ്ധയായ മാതാവിനെ പരിചരിക്കാമെന്ന ആഗ്രഹത്തോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. കൃഷിയോട് ചെറുപ്പം മുതല്ഉണ്ടായിരുന്ന പ്രണയം മാത്രമായിരുന്നു ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിൽ.

ബ്രസീലിയന്നട്ട്, അവോക്കാഡോ, കിവി, ജബോത്തിക്കാബ, ഇങ്ക നട്ട്, വെള്ള ഞാവല്‍, കദംബം, കേപ്പല്‍ , ജംഗിള്സോപ്പ്, തുടങ്ങി ഇവിടെയില്ലാത്ത പഴങ്ങള്തുച്ഛം. ദിവസവും നൂറുകണക്കിന് ആളുകളാണ് ഗ്രീന്ഗ്രാമയില്സന്ദര്ശകരായി എത്തുന്നത്. 37000 പേര്അംഗങ്ങളായ 'മണ്ണും മനസ്സും' എന്ന എഫ്.ബി. പേജിലൂടെയും കൃഷിയറിവുകള്ഹരി കൈമാറുന്നു.ഫലവൃക്ഷങ്ങളുടെ തൈകളുടെ വില്പ്പനയിലൂടെ ഹരി മികച്ച വരുമാനം കണ്ടെത്തുന്നു.ലോക വംശനാശ പട്ടികയില്ഉള്പ്പെട്ട കാട്ടുമാവ്  മാങ്ങ്ജി ഫെറപജാഗ്, ആമസോണ്ഗോത്ര ജനത പരിപാലിച്ച് വരുന്ന ഇന്കനട്ട് , കോള നിര്മാണത്തിന് ഉപയോഗിക്കുന്ന കോളനട്ട് എന്നിവയും തോട്ടത്തിലുണ്ട്.ഒട്ടുമിക്ക ലോകരാജ്യങ്ങളിലെയും പേരെടുത്ത ഫലവൃക്ഷങ്ങള്‍  ഹരിയുടെ  തോട്ടത്തിലുണ്ട് ഇത്  ഏദന്തോട്ടം പോലെ മനോഹരമാണ് .വിദേശരാജ്യങ്ങളിലെ കാലാവസ്ഥയ്ക്ക് മാത്രം യോജിച്ച ഫലവൃക്ഷങ്ങള്എങ്ങനെ കൊട്ടാരക്കരയുടെ മണ്ണില്വളര്ത്തുന്നു എന്നതില്പലര്ക്കും അത്ഭുതം. റൗണ്ട് സർക്യൂട്ട്  ഫിലിം  ഡിറക്ടർമാരായ.പ്രൊഫ്. ജോൺ കുരാക്കാർ  സാറിനോടൊപ്പം  ഫിലിം സംവിധായകൻ കെ. സുരേഷ് കുമാർ , ഡോക്ടർ ജേക്കബ് കുരാക്കാർ , നീലേശ്വരം സദാശിവൻ , ഡോക്ടർ ചന്ദ്രൻ ഡോക്ടർ മംഗലം ബാബു , സഹദേവൻ ചങ്ങപ്പാറകുഞ്ഞുകോശി  എന്നിവരും ഒപ്പം ഉണ്ടായിരുന്നു .



കെ. സുരേഷ്കുമാർ


No comments: