Pages

Saturday, July 13, 2019

ജലസംരക്ഷണവും മഴവെള്ള സംഭരണവും പുനരുപയോഗവും


ജലസംരക്ഷണവും മഴവെള്ള സംഭരണവും പുനരുപയോഗവും

ഓരോ വ്യക്തിയും  ജലം പാഴായി പോകാതെ  സൂക്ഷിക്കണം .ഉപയോഗം വിവേകത്തോടെ നടത്തണം.കിണറുകൾ, കുളങ്ങൾ, തണ്ണീർ തടങ്ങൾ എന്നിവ  പരിരക്ഷിക്കണം .പുനരുപയോഗം സാധ്യമാക്കണം  കാലാവസ്ഥ വ്യതിയാനവും മഴക്കുറവും പ്രതിസന്ധിയിലാക്കുന്ന നാടിനെ രക്ഷിക്കാൻ ജലസംരക്ഷണവും, ജലത്തിന്റെ പുനരുപയോഗവും നിർബന്ധമാക്കി നിയമനിർമാണം നടത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പറഞ്ഞു .ജലക്ഷാമം ഒരു വലിയ പ്രശ്‌നമായി ലോകത്ത് ലോകത്ത് മാറികൊണ്ടിരിക്കയാണ് .
ഭാരതത്തിൽ ചെന്നൈയ്ക്കു പുറമേ ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്  തുടങ്ങിയ നഗരങ്ങളിലും രണ്ടു വർഷത്തിനുള്ളിൽ ഭൂഗർഭജലം ഇല്ലാതാകുമെന്ന് നിതി ആയോഗിന്റെ കണക്ക്. 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ 40% പ്രദേശങ്ങളിൽ വെള്ളം ഇല്ലാതാകും. ബുദ്ധിപൂർവം ഉപയോഗിച്ചാൽ ജലം കിട്ടാക്കനിയാകില്ല.ജീവന്റെ നിലനിൽപു തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലമാണ്  വരാനിരിക്കുന്നത് .കണക്കില്ലാതെ ജലം ഉപയോഗിക്കുന്ന നഗരങ്ങളും വ്യവസായങ്ങളും പുനരുപയോഗത്തിലൂടെ കൂടുതൽ ജലം കണ്ടെത്തണം. നഗരങ്ങൾ ഉപയോഗിച്ച ശേഷം പുറന്തള്ളുന്ന മലിനജലം  ശുദ്ധീകരിച്ച് പുനരുപയോഗിക്കാൻ  കഴിയണം .ഇന്ന്  ശുചിമുറികളിലെയും മറ്റും മലിനജലം പലയിടത്തും ജലാശയങ്ങളിലേക്കും മറ്റും കലർന്ന് മൊത്തം ജലത്തെ  മലിനമാക്കുന്നു. ഈ സ്ഥിതി മാറണമെങ്കിൽ ശുചിമുറിമാലിന്യം പൈപ്പുകളിലൂടെ ശുദ്ധീകരണ ടാങ്കുകളിലേക്കു മാത്രം പോകണം.
 പുതിയ ശുചിമുറികൾ നിർമിക്കുമ്പോ‍ൾ ജലസ്രോതസ്സുകളിലേക്കു വിസർജ്യം കലരുന്നില്ലെന്ന് ഉറപ്പാക്കണം.ദൂരെനിന്നു വെള്ളം കൊണ്ടുവരുന്നതുപോലെ ഓരോ വീട്ടിലെയും മാലിന്യം തിരികെ പൊതു ശുദ്ധീകരണടാങ്കിലേക്ക് പൈപ്പുവഴി കൊണ്ടുപോകണം. ശുദ്ധീകരിച്ച ശേഷം പുഴകളിലേക്കോ ജലാശയങ്ങളിലേക്കോ ഇതു തുറന്നുവിടാം.വീടുകളിൽനിന്നു ശേഖരിച്ചു മാലിന്യം വളമാക്കി മാറ്റുന്നത് തൊഴിലും വ്യവസായവുമാകണം.

മഴ വെള്ളം കുടിവെള്ളമാക്കി മാറ്റാനും ,ഭൂഗർഭ ജലമാക്കാനും നമുക്ക് കഴിയണം ‘നമ്മുടെ വീട്ടിലെ മഴവെള്ളം നമ്മുടെ ഭൂമിയില്‍ താഴ്ത്തും  എന്ന്   പ്രതിജ്ഞയെടുക്കാൻ എല്ലാവർക്കും കഴിയണം .ജലമില്ലെങ്കില്‍ നാമില്ല. പഞ്ചഭുതങ്ങളായ ജലം, അഗ്‌നി, വായു, ഭുമി, ആകാശം എന്നിവയില്‍ ഏറ്റവും പ്രാധാന്യം ജലത്തിന് തന്നെയാണ്. ജലമുള്ള സ്ഥലത്ത് മാത്രമേ ഏതൊരു ജീവജാലത്തിനും നിലനില്‍പ്പുള്ളൂ. അതുകൊണ്ടാണല്ലോ സൗരയൂഥത്തിലെ ജലമുള്ള ഏക ഗ്രഹമായ ഭൂമിയില്‍ മാത്രം ജീവന്റെ തുടിപ്പുള്ളത്.
മതിലുകള്‍ക്കപ്പുറം പുഴകള്‍ വറ്റാറായി,വരിക ഭഗീരഥ വീണ്ടുംഎന്ന മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ ജലസംരക്ഷണത്തിനുള്ള നിലവിളിയായി നാം കാണണം .മഴവെള്ള സംഭരണത്തിന്നിരവധി വ്യത്യസ്ത മാര്‍ഗങ്ങലുണ്ട് .നീര്‍ത്തട തത്ത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു മഴവെള്ള സംഭരണത്തിന് മാത്രമേ കേരളത്തിലെ ജല ദൗര്‍ലഭ്യത പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ചരിഞ്ഞ പലക പോലെ കിടക്കുന്ന കേരളത്തില്‍ പെയ്യുന്ന മഴ വഴി ഉണ്ടാകുന്ന ജലം ശരാശരി എട്ട് മണിക്കൂര്‍ കൊണ്ട് സമുദ്രത്തില്‍ എത്തുന്നു. ഈ എട്ട് മണിക്കൂര്‍ നമുക്ക് 16 മണിക്കൂര്‍ ആക്കിത്തീര്‍ക്കാന്‍ പറ്റിയാല്‍, ഭൂഗര്‍ഭജലത്തെയും ഉപരിതല സ്രോതസ്സുകളെയും പുനരുജ്ജീവിപ്പിക്കാന്‍ പറ്റും.
കിണര്‍ റീചാര്‍ജിംഗ് പരീക്ഷിച്ചാല്‍ 2 വര്‍ഷത്തിനുള്ളില്‍ കിണറിലെ ജലത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാം. നാലാം കൊല്ലത്തില്‍ എത്തുമ്പോള്‍ കിണര്‍ ഏത് കടുത്ത വേനലിലും വാറ്റത്ത രീതിയിലാകും. മഴവെള്ളം ശേഖരിക്കുന്നതിനായി  മേല്‍ക്കൂരയുടെ അഗ്രഭാഗങ്ങളില്‍ പാത്തികള്‍ ഘടിപ്പിക്കുക. തകരം, പിവിസി, എന്നിങ്ങനെയുള്ളവയുടെ പാത്തി ഉപയോഗിക്കാം. പത്തികളില്‍ നിന്ന് പിവിസി പൈപ്പിലൂടെ വെള്ളമൊഴുക്കി ടാങ്കിൽ ശേഖരിക്കാം  ടാങ്ക്  നിറഞ്ഞതിനുശേഷമുള്ള ജലം  മഴക്കുഴികളിൽ സംഭരിക്കാം. മഴക്കുഴികളിലെ വെള്ളം മണ്ണിലൂടെ അരിച്ചിറങ്ങി കിണറിലെ ജലവിതാനം ഉയര്‍ത്തും.കൂടാതെ ഓരോ പറമ്പിലും വീഴുന്ന മുഴുവന്‍ വെള്ളവും അവിടെ തന്നെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്. ടയിലുകൾ പാകിയ  മുറ്റങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം .ഇത്തരക്കാർ മുറ്റങ്ങളുടെ വശങ്ങളില്‍ ചാലുകള്‍ കീറിയോ മറ്റോ വെള്ളം ഭുമിയിലിറങ്ങാനുള്ള  അവസരം ഉണ്ടാക്കിയേ പറ്റൂ . ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാമൂഹ്യരാഷ്ട്രീയ സംഘടകളും അതാതു  റെസിഡൻഷ്യൽ അസോസിയേഷനുകളും തയാറാകണം

പ്രൊഫ്. ജോൺ കുരാക്കാർ


No comments: