DR. BIJU THOMAS-കോട്ടയം ബസേലിയസ് കോളേജിലെ പ്രിന്സിപ്പലായി ഡോ. ബിജു തോമസ് നിയമിതനായി.
കോട്ടയം ബസേലിയസ് കോളേജിലെ പ്രിന്സിപ്പലായി ഡോ. ബിജു തോമസ് നിയമിതനായി.
കോട്ടയം ബസേലിയസ് കോളേജിന്റെ പതിമൂന്നാമത് പ്രിന്സിപ്പലായി ബസേലിയസ് കോളേജിലെ കായികവിഭാഗം മേധാവിയും, എന്‍. സി. സി. ഓഫീസറുമായ ഡോ. ബിജു തോമസ് നിയമിതനായി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, പാമ്പാടി കെ. ജി. കോളേജ്, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലായി 25 വര്ഷക്കാലം അദ്ധ്യാപകനായിരുന്നു. സ്പോര്ട്സ് മാനേജ്മെന്റില്‍ എം. ബി. എയും, ഗ്വാളിയര്‍ ലക്ഷ്മിഭായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ നിന്ന് 2002-ല്‍ പി. എച്ച് ഡിയും കരസ്ഥമാക്കി. ഓള് കേരള കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചേഴ്സ് കോണ്‍ഫഡറേഷന്‍ പ്രസിഡന്റ്, എം. ജി. യൂണിവേഴ്സിറ്റി കായിക അദ്ധ്യാപക സംഘടന സെക്രട്ടറി, എം. ജി. യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ്
മെമ്പര്‍, യൂണിവേഴ്സിറ്റി സബ്ജക്ട് എക്സ്പേര്ട്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഒളിംപ്യനും ഏഷ്യന്‍ ഗയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവ് ജിന്സണ് ജോണ്സണ് ഉള്‍പ്പെടെ നിരവധി കായികപ്രതിഭകളെ സൃഷ്ടിക്കുന്നതിന് സാധിച്ചിട്ടുണ്ട്. ബസേലിയസ് കോളേജ് ഫുട്ബോള്‍ ടീം ഒട്ടനവധി ദേശീയ സംസ്ഥാനതലചാമ്പ്യന്ഷിപ്പുകളില് ജേതാക്കള്‍ ആയതും ഇക്കാലത്താണ്.കൂത്താട്ടുകുളം കുളപ്പുറത്ത് കെ. എം. തോമസിന്റെയും സാറാമ്മ തോമസിന്റയും മകനാണ്.അഡ്വ. ബിബി ജോണ്‍ ഭാര്യയും, സേറാ മറിയം ബിജു, തോമസ് യൂഹാന്‍ ബിജു എന്നിവര്‍ മക്കളുമാണ്. ഡോ. ബിജു തോമസിന് window of knowledge ൻറെ അനുമോദനങ്ങൾ
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment