Pages

Sunday, July 14, 2019

പേനക്ക് പകരം കത്തി ,പുസ്തകത്തിനു പകരം കഠാരി ,നോട്ട് ബുക്കിനു പകരം വടിവാൾ

പേനക്ക് പകരം കത്തി ,പുസ്തകത്തിനു പകരം കഠാരി ,നോട്ട് ബുക്കിനു പകരം  വടിവാൾ

യൂണിവേഴ്‌സിറ്റി കോളേജിൽ  കുട്ടിനേതാക്കൾ പുസ്തകത്തിനു പകരം കത്തി ,പേനക്ക് പകരം കഠാരി ,നോട്ട് ബുക്കിനു പകരം  വടിവാൾ  തുടങ്ങിയവയുമായിട്ടാണ്  പോകുന്നത് . മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ പിടിയിലായി .പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരില്‍ അഞ്ച് പ്രതികള്‍ ഉള്‍പ്പെടെ ആറുപേരാണ്  പിടിയിലായത് .. ഇന്നലെ വൈകിട്ടോടെയാണ് കേസിലെ പ്രതികളായ ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ പൊലീസ് പിടികൂടിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതികള്‍ക്കായി ഇന്നലെ അര്‍ദ്ധരാത്രി പൊലീസ് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും നടത്തിയ പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു.

ഇരുമ്പുദണ്ഡുകള്‍ ഉള്‍പ്പെടെയാണ് കണ്ടെത്തിയതെന്ന് ഡിസിപി ആദിത്യ പറഞ്ഞു.ഇന്നലെ വൈകിട്ട് ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്‌സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‌ലെറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും വീട്ടില്‍നിന്ന് കണ്ടെടുത്തു.

രാജഭരണകാലത്ത് സ്ഥാപിച്ച ഈ കലാലയം ഒരുകാലത്ത് മികവിന്റെ കേന്ദ്രമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുക എന്നത് അന്തസ്സിന്റെയും അഭിമാനത്തിന്റെയും ചിഹ്നമായി  ഒരുകാലത്ത് കണ്ടിരുന്നു . മികച്ച അദ്ധ്യാപകര്‍, ശാസ്ത്രജ്ഞന്മാര്‍, കലാകാരന്മാര്‍, രാഷ്ട്രീയ ചിന്തകര്‍ എന്നീ ഗണങ്ങളില്‍പ്പെട്ട നൂറുകണക്കിനാളുകളെ സംഭാവന ചെയ്ത ഈ കലാലയം ഇന്ന് ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുന്നത് സാമൂഹ്യവിരുദ്ധരെയും ഗുണ്ടകളെയുമാണോ എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു .

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ അല്ലാതെ മറ്റൊരു സംഘടനയ്ക്കും പ്രവേശനമില്ല. ആരെങ്കിലും സമീപത്തെങ്ങാനും കൊടിയോ ബാനറോ സ്ഥാപിച്ചാല്‍ പിന്നെ കലാപമായി. കൊടികെട്ടിയവനെ ഓടിച്ചിട്ട് തല്ലും.കോളേജിലെ ക്രിമിനല്‍ സംഘത്തിന്റെ വികൃത മുഖമാണ് വെള്ളിയാഴ്ച ജനങ്ങള്‍ കണ്ടത്. സിപിഎം കുടുംബത്തില്‍നിന്നും പഠിക്കാനെത്തിയ എസ്എഫ്‌ഐക്കാരന്‍ തന്നെയായ അഖിലിനെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നെഞ്ചത്ത് കത്തികുത്തിക്കേറ്റി. നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടാണ് കുത്തിയത്. വിദ്യാര്‍ത്ഥി കുത്തേറ്റ് രക്തം വാര്‍ന്നൊഴുകുമ്പോഴൂം ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. കോളേജ് അധികൃതരാകട്ടെ പോലീസിനെ അറിയിക്കാന്‍പോലും തുനിഞ്ഞില്ല. ഒടുവില്‍ കേട്ടറിഞ്ഞെത്തിയ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും സാക്ഷരതയെക്കുറിച്ചും പെരുമകൊള്ളുന്ന കേരളത്തെ ലജ്ജിപ്പിക്കുന്ന സംഭവമാണ് യൂണിവേഴ്സസിറ്റി കോളേജിൽ നടന്നത്

കലാലയ രാഷ്ട്രീയം കേരളത്തിൽ ഒട്ടേറെ കുടുംബങ്ങൾക്കു തോരാക്കണ്ണീരാണ് നൽകിയിട്ടുള്ളത്  കോളജിനകത്തെ അക്രമവും പുറത്തുനിന്നുള്ളവരുടെ ഇടപെടലും ഇനിയെങ്കിലും ഉണ്ടാകാതിരിക്കാൻ  ബന്ധപ്പെട്ടവർ  ശ്രമിക്കുമോ ?മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തെത്തുടർന്ന് ക്യാംപസിലെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത  നേതാക്കൾ എവിടെ ?പേനയ്ക്കുപകരം കത്തിയെടുക്കുന്ന വിദ്യാർഥിരാഷ്ട്രീയം ആ കോളജിൽ മാത്രമല്ല,



പ്രൊഫ്, ജോൺ കുരാക്കാർ

No comments: