Pages

Sunday, July 14, 2019

മലങ്കര സഭാ തര്‍ക്കം- മന്ത്രിസഭാ ഉപസമിതി യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തി.

മലങ്കര സഭാ തര്ക്കം- മന്ത്രിസഭാ ഉപസമിതി യാക്കോബായ വിഭാഗവുമായി ചര്ച്ച നടത്തി.

ഓര്ത്തഡോക്സ് യാക്കോബായ സഭാ തര്ക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ പ്രതിനിധികളുമായി സര്ക്കാര്ചര്ച്ച നടത്തി. ഇപി ജയരാജന്റെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയാണ് ചര്ച്ച നടത്തിയത്. യുഹാന്നോൻ മാർ മിലിത്തിയോസ്,  ഡോ ഗീവർഗീസ് മാർ കൂറിലോസ് , ഡോ കുര്യാക്കോസ് മാർ തെയോഫിലോസ് തുടങ്ങിയവർ പങ്കെടുത്തു.   ചർച്ചകൾ തുടരുമെന്ന് മന്ത്രി പി ജയരാജൻ വ്യക്തമാക്കി. കോടതിവിധി അംഗീകരിച്ചുകൊണ്ട് വിധിയുടെ അന്തഃസത്ത നടപ്പാക്കാനാണ് ശ്രമം.ചർച്ചകൾ തുടരുമെന്നും ഓർത്തഡോക്സ് സഭാ വിഭാഗവുമായും ചർച്ച നടത്തുമെന്നും മന്ത്രി പി ജയരാജൻ പറഞ്ഞു.  കോടതി അലക്ഷ്യ നടപടി ഉണ്ടായാൽ വീണ്ടും സുപ്രീംകോടതിയെ  സമീപിക്കുമെന്നും ഓര്ത്തഡോക്സ് പ്രതിനിധി നിലപാടെടുത്തു. എന്നാൽ ഒരു വട്ടം കൂടി യാക്കോബായ വിഭാഗത്തെ കണ്ട ശേഷം തീരുമാനം അറിയിക്കാമെന്നാണ് ഉപസമിതി അധ്യക്ഷൻ അറിയിച്ചതെന്നും ഓര്ത്തഡോക്സ് വിഭാഗം വ്യക്തമാക്കി.
തർക്കം തീർക്കാൻ ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചർച്ച നടത്താനാണ് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നത്. ചർച്ചയ്ക്കില്ലെന്ന് ഓർത്തഡോക്സ് സഭ നിലപാടെടുത്തതോടെ സമവായനീക്കം പൊളിയുകയായിരുന്നു. എന്നാൽ ഉപസമിതി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താമെന്ന് ഒടുവിൽ ഓർത്തഡോക്സ് സഭ സമ്മതിക്കുകയായിരുന്നു. കൂടിക്കാഴ്ചക്ക് തയ്യാറായെങ്കിലും സഭാ തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ തന്നെയാണ് ഓർത്തഡോക്സ് സഭ.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: