WORLD FATHERS DAY -3rdSUNDAY OF JUNE
ലോകപിതൃദിനം
അമ്മയും അച്ഛനും തുല്യസാന്ദ്രതയോടെ
നമ്മുടെ ജീവിതത്തില്‍, അവിഭാജ്യ ഘടകങ്ങളായി പ്രവര്‍ത്തിക്കുകയും നമ്മുടെ മനസ്സില്‍,
ചിരപ്രതിഷ്ഠ നേടി, വിരാജിയ്ക്കുകയും ചെയ്യുന്ന ഈശ്വരതുല്യരായ രണ്ടു വ്യക്തികള്‍! അവര്‍ നമുക്കുവേണ്ടി ചെയ്യുന്ന ത്യാഗങ്ങളുടെയും നന്മകളുടെയും സ്രോതസ്സ് നോക്കിയാല്‍, നാം ആശ്ചര്യപ്പെട്ടു പോകും. നമുക്ക് ഒരിക്കലും സമാനമായി ചെയ്തു വീട്ടുവാനാവാത്ത കടം!
വളര്‍ന്നു വലുതായി കഴിയുമ്പോള്‍ ഈ വസ്തുത സ്വാഭാവികമായും
എല്ലാവരും മറന്നു പോകുന്നു. അതെല്ലാം
അവരുടെ കടമയാണെന്നു പറഞ്ഞു എഴുതിത്തള്ളുന്നു. എത്ര പറഞ്ഞാലും ഈ കടവും കടപ്പാടും
നിലനില്‍ക്കുക തന്നെ ചെയ്യും.
അതിനു ഭംഗം വന്നാല്‍ അവരുടെ മക്കളില്‍ നിന്നും അവര്‍ക്കും അതെ അനുഭവമേ ലഭിക്കുകയുള്ളു എന്നത്, 'കര്‍മ്മ ഫലാ'നുസരണം, നാളെ വാസ്തവമായി ഭവിക്കും.
അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്വങ്ങള്‍ മൊത്തത്തില്‍ ഒന്നാണെന്ന് കരുതാമെങ്കിലും രണ്ടു പേരുടെയും പ്രവര്‍ത്തന രീതികള്‍ മേഖലകള്‍ വ്യത്യസ്തങ്ങളാണ്. അനാദികാലം മുതല്‍ക്കേ, ഭക്ഷണത്തിന് അമ്മയും ശിക്ഷണത്തിന് അച്ഛനും എന്ന് വിധികല്പിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഈ രണ്ടു ജോലികളും
വിധി വൈപരീത്യത്താല്‍ ഒരാളുടെ
ചുമലില്‍ തന്നെ വന്നെന്നും വരാം!
'ലോക മാതൃ ദിനം' പോലെ സുപ്രധാനമാണ് 'ലോക പിതൃ ദിനവും'.

പിതൃദിനത്തിന്റെ ആശയം ഉടലെടുത്തത്. 1909 ൽ മാതൃദിനാഘോഷം അരങ്ങേറിയ
വേദിയിൽ തന്നെ. വാഷിങ്ടണിലെ സ്പേക്കേസിൽ മാതൃദിനാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ സോനാറാ സ്മാർട് ഡോഡിന്റെ മുന്നിൽ തെളിഞ്ഞത് അമ്മയുടെ മുഖമല്ല, പകരം അച്ഛന്റെ മുഖം. അമ്മയുടെ അഭാവം അറിയിക്കാതെ അമ്മയായും അച്ഛനായും, തന്നെയും മറ്റ് അഞ്ച് സഹോദരങ്ങളെയും നെഞ്ചോട് ചേർത്തു വളർത്തിയ അച്ഛൻ വില്യം സ്മാർട്ടിന്റെ മുഖം... സ്നേഹസമ്പന്നനും ധീരനും നിസ്വാർത്ഥനും ത്യാഗശാലിയുമായ തന്റെ പിതാവ് വില്യം സ്മാർട്ടിനു വേണ്ടി സോനാറ ഒരു ദിനം സ്വപ്നം കണ്ടു. അതിനായ് അവർ ഏറെ പണിപ്പെട്ടു. ഒടുവിൽ 1916 ജൂൺ 19 ന് സോനാറയുടെ പിതൃസ്നേഹത്തിനുള്ള
സമ്മാനമായി ആദ്യ പിതൃദിനം ആചരിക്കപ്പെട്ടു. ഔപചാരികമായി ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആചരിക്കുമെന്ന് അമേരിക്ക ഘോഷിച്ചതോടെ നാടൊട്ടുക്ക് ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായ് ആചരിക്കപ്പെട്ടു തുടങ്ങി...
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment