Pages

Friday, June 14, 2019

WORLD BLOOD DONOR DAY- JUNE-14 ഇന്ന്‌ ലോക രക്തദാനദിനം


WORLD BLOOD DONOR DAY- JUNE-14
ഇന്ന്ലോക രക്തദാനദിനം
Every year on 14 June, countries around the world celebrate World Blood Donor Day . The event, established in 2004, serves to raise awareness of the need for safe blood and blood products, and to thank blood donors for their voluntary, life-saving gifts of blood.World Blood Donor Day is observed on 14 June to mark Every year on the birth anniversary of Karl Landsteiner. He  was  a  great scientist  who  won  the  Nobel prize for  his  great  discovery  of  the ABO  blood group  system.

The theme for Blood Donor Day 2019 is "Blood donation and universal access to safe blood transfusion" to achieve universal health coverage. The slogan for the campaign is "Safe blood for all" to raise awareness about the universal need for safe blood in the delivery of health care. The host country for World Blood Donor day 2019 is Rwanda. the global event will be held in Kigali, Rwanda on 14 June, 2019.The theme of World Blood Donor Day 2018 is “Blood connect us all” and the event is hosted by Greece. This day is celebrated to thank the blood donors, to acknowledge them and encourage blood donation and new donors. The slogan of this day is 'Be there for someone else, Share Life, Give Blood', which refers to the care given to others while donating blood.

This event was first initiated and established to be celebrated on 14 June, 2004 by the "World Health Organisation, the International Federation of Red Cross and Red Crescent Societies” with an aim to raise public awareness about the need for safe blood donation voluntarily and unpaid by the healthy person.

ഒരു മനുഷ്യന് തന്റെ സമൂഹത്തോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമാണ് രക്തദാനം.രക്തദാനം മഹത്കർമ്മമാണ്‌. ജീവൻ രക്ഷിക്കാൻ മനുഷ്യൻ ചെയ്യുന്ന ഏറ്റവും മഹത്തരമായ ദാനം. ലോക മാനവരാശി ഈ മഹത്വം തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ ഇന്ന്‌ രക്തദാനദിനം ആചരിക്കാൻ തീരുമാനിച്ചത്‌. ഈ വർഷത്തെ മുദ്രാവാക്യമായി ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചിരിക്കുന്നത് രക്തം എല്ലാവരേയും ബന്ധിപ്പിക്കുന്നു എന്നതാണ്. തീർച്ചയായും രക്തദാനം എന്ന മഹാദാനത്തിലൂടെ നമ്മൾ പരിചയമില്ലാത്തവ‍രോ അകലങ്ങളിലുള്ളവരോ ആയ ഏതോ ഒരാൾക്ക് ജീവൻ നിലനിർത്താനുള്ള അവസാനത്തെ പിടിവള്ളിയാവുകയാണ്. നമ്മളോരോരുത്തരം എന്തുകൊണ്ട് രക്തദാനം ചെയ്യണം എന്നതിന് ലോകാരോഗ്യ സംഘടന പറയുന്ന കാര്യങ്ങളിവയാണ്.

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ഈ ദിനാചരണം ആരംഭിക്കുന്നത്‌ 2004 മുതലാണ്‌. രക്തഗ്രൂപ്പുകൾ വികസിച്ചെടുക്കുന്നതിൽ നിസ്തുല സംഭാവന നൽകിയ ആസ്ട്രിയയിലെ സസ്യശാസ്ത്രജ്ഞനും നോബൽസമ്മാന ജേതാവുമായ കാൾ ലാൻഡ്സ്റ്റയിനറുടെ ഓർമ്മയ്ക്കായാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന്‌ ലോകരക്തദാന ദിനമായി ആചരിക്കുന്നത്‌.

രക്തദാനം ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നുണ്ട്‌. ജീവന്‌ ഭീഷണി നേരിടുന്ന രോഗങ്ങൾ തുടങ്ങി പ്രസവം, ശിശുസംരക്ഷണം അടക്കമുള്ള വിഷയങ്ങളിൽ രക്തത്തിന്റെ ആവശ്യകത ഉണ്ടാകാറുണ്ട്‌. പല രാജ്യങ്ങളിലും ആവശ്യമായ രക്തം നൽകാനോ സുരക്ഷിതമായ രക്തദാനം നടത്താനോ ഉള്ള സംവിധാനങ്ങളില്ല. രാജ്യങ്ങളുടെ പിന്നാക്കാവസ്ഥയും ആരോഗ്യസംരക്ഷണങ്ങളിൽ നിലനിൽക്കുന്ന അവബോധമില്ലായ്മയും ഇതിന്‌ കാരണമാകുന്നുണ്ട്‌. എന്നാൽ രക്തദാന ദിനാചരണം ആരംഭിച്ചതോടെ അന്താരാഷ്ട്രതലത്തിൽ തന്നെ രക്തദാനാവബോധം ജനങ്ങളിൽ ഉടലെടുക്കാൻ തുടങ്ങി. ഇന്ന്‌ ലോകമൊട്ടാകെ 112.5 ദശലക്ഷം രക്തദാതാക്കളുണ്ട്‌. 57 രാജ്യങ്ങൾ അവരുടെ ജനങ്ങൾക്കാവശ്യമായ മുഴുവൻ രക്തവും സന്നദ്ധസംഘടനകളും രക്തദാതാക്കളും വഴിയാണ്‌ ശേഖരിക്കുന്നത്‌. ജനസംഖ്യയുടെ ഒരു ശതമാനം രക്തദാനം നടത്തിയാൽതന്നെ അത്‌ രാജ്യത്തെ ചുരുങ്ങിയ രക്താവശ്യങ്ങൾക്ക്‌ സഹായകരമാണ്‌.

ഓരോ വർഷവും രക്തദാനദിനത്തിൽ പ്രത്യേക സന്ദേശങ്ങളാണ്‌ സ്വീകരിക്കാറ്‌. “നിങ്ങൾക്കെന്ത്‌ ചെയ്യാനാകും? രക്തം ദാനം ചെയ്യുക, ഇപ്പോഴും എപ്പോഴുംഎന്നതാണ്‌ ലക്ഷ്യവാചകം. ഇന്ത്യയിൽ രക്തദാനത്തിന്‌ വളരെയധികം പ്രാധാന്യമുണ്ട്‌. ജനസംഖ്യയിൽ നല്ലൊരു ശതമാനവും മാരകമായ രോഗത്തിന്‌ പലപ്പോഴും അടിപ്പെടുന്നുണ്ട്‌. ചികിത്സ എന്നത്‌ എൺപതുശതമാനം ജനങ്ങൾക്കും അപ്രാപ്യമാണെന്നത്‌ മറ്റൊരു പ്രശ്നം. ലഭ്യമാകുന്ന ചികിത്സ പലർക്കും താങ്ങാനാവാത്തത്ര ചിലവേറിയതുമാണ്‌. രക്തം ആവശ്യമാകുന്ന ഘട്ടങ്ങളിൽ സന്നദ്ധസംഘടനകളും വ്യക്തികളും അവ നൽകാൻ തയ്യാറാകുന്നത്‌ ഈ അവസ്ഥയിൽ ഏറെ സഹായകരമാണ്‌. അപകടമരണങ്ങൾ പലതും നടക്കുന്നത്‌ സമയോചിതമായി ആവശ്യമായ രക്തം ലഭിക്കാതെ പോകുന്നതുകൊണ്ടാണ്‌. സർക്കാരിന്റെ നേതൃത്വത്തിൽ രക്തബാങ്കുകൾ ആശുപത്രികളോട്‌ ചേർന്ന്‌ ഇല്ല എന്നത്‌ ഗൗരവമായി കാണേണ്ടതുണ്ട്‌. ആരോഗ്യരംഗത്തെ സർക്കാരിന്റെ ശുഷ്കാന്തിയില്ലായ്മയും അവഗണനയും മനുഷ്യജീവൻ നഷ്ടമാകുന്നതിന്‌ കാരണമാകുന്നു എന്നത്‌ വസ്തുതയാണ്‌.

കേരളത്തിലാണ്‌ ഏറ്റവും കൂടുതൽ സന്നദ്ധസംഘടനകൾ രക്തദാനത്തിനായി പ്രവർത്തിക്കുന്നത്‌. മാത്രമല്ല, സൗജന്യ രക്തദാനം പല സന്ദർഭങ്ങളിൽ ഇവിടെ നടക്കുന്നുമുണ്ട്‌. രക്തദാനദിനത്തിൽ മാത്രമായി അത്‌ ഒതുങ്ങുന്നില്ല. സുരക്ഷിതമായ രക്തശേഖരണം ഉറപ്പുവരുത്തുക അത്യന്താപേക്ഷിതമാണ്‌. അതുകൊണ്ടുതന്നെ അതിനാവശ്യമായ ബ്ലഡ്ബാങ്കുകൾ പൂർണമായും സുതാര്യതയോടെ പ്രവർത്തിക്കുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. രക്തദാനം പോലെതന്നെ പ്രധാനമാണ്‌ അവ സുരക്ഷിതമായി ശേഖരിക്കൽ. ഇതിനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കേണ്ടതുണ്ട്‌. സർക്കാരും ആരോഗ്യവകുപ്പും സന്നദ്ധസംഘടനകളും വ്യക്തികളും രക്തദാനത്തിലും ശേഖരണത്തിലും ശുഷ്കാന്തി കാണിക്കുന്നപക്ഷം അതേറ്റവും മഹത്തായ ദാനമായി മാറും, ജീവൻ തിരിച്ചുപിടിക്കാൻ നടത്തുന്ന ഏറ്റവും വലിയ ശ്രമം. ഈ രക്തദാനത്തിൽ ഇതിനായി പരിശ്രമിക്കുമെന്ന പ്രതിജ്ഞയെടുക്കാം.





പ്രൊഫ്. ജോൺ കുരാക്കാർ

No comments: