Pages

Thursday, June 13, 2019

നീതിന്യായ കോടതി ജനാധിപത്യത്തിൻറെ വഴികാട്ടിയാണ്



നീതിന്യായ കോടതി ജനാധിപത്യത്തിൻറെ  വഴികാട്ടിയാണ്

ലോകമെങ്ങുമുള്ള ജനാധിപത്യ രാജ്യങ്ങളിൽ  അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും  ഇന്ന് ഭീഷണിയിലാണ് .മാധ്യമപ്രവര്ത്തകര്പല വിധത്തിലുള്ള ഭീഷണികള്നേരിടുകയാണ് .അവർക്കു നേരെ

കേസുകള്മുതല്വധഭീഷണികള്വരെയുണ്ട്.. പലരും കൊല്ലപ്പെടുന്നു.തിരഞ്ഞെടുക്കപ്പെട്ട സർക്കാർതന്നെ ഭരണഘടന ലംഘിക്കുമ്പോൾ പരമോന്നത നീതിന്യായ കോടതി ജനാധിപത്യത്തിന്റെ മാർഗദീപമായെ പറ്റൂ .യു.പി.യിലെ യോഗി ആദിത്യനാഥ് സർക്കാരിനുള്ള  ഒരു താക്കീതാണ് സുപ്രീംകോടതിയുടെ ഓർമപ്പെടുത്തൽ.മാധ്യമവേട്ട രാജ്യത്ത് പുതിയ സംഭവമല്ല. അപ്രിയസത്യങ്ങൾക്കുനേരെ വാളോങ്ങാത്ത  ഭരണകൂടങ്ങളുമില്ല.

അനീതികൾക്കും അന്യായങ്ങൾക്കുനേരെ വിരൽചൂണ്ടുന്നതും വാസ്തവം  പറയുന്നതും അവകാശമായി ഉയർത്തിപ്പിടിക്കുക എന്നതാണ് മാധ്യമധർമം. അതാണ് ജനാധിപത്യത്തെ സുതാര്യമാക്കുന്നത്. നിതാന്തനോട്ടമില്ലെങ്കിൽ ഇരുട്ടിലാകുന്നത് ജനാധിപത്യം തന്നെയായിരിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അപകീർത്തികരമായ പരാമർശം സാമൂഹിക മാധ്യമത്തിൽ നടത്തിയെന്നാരോപിച്ച്  വിചാരണകൂടാതെ മാധ്യമപ്രവർത്തകനെ ജയിലിലടച്ച സംഭവം അതുകൊണ്ടുതന്നെ

ജനാധിപത്യത്തിനുനേരെയുള്ള വെല്ലുവിളിയാണ്. മാധ്യമപ്രവർത്തകനെ ഉടൻതന്നെ ജാമ്യത്തിൽ വിട്ടയക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീംകോടതി ഇടപെടൽ  ജനാധിപത്യത്തിന്റെ അന്തസ്സത്ത  കാത്തുസൂക്ഷിക്കുന്നതാണ്. നാം ജീവിക്കുന്നത്  ഭരണഘടനയുള്ള രാജ്യത്താണെന്നും  അതുറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിൻമേൽ കൈകടത്തുന്നത്നോക്കിയിരിക്കാനാവില്ലെന്നുമുള്ള   ജസ്റ്റിസ് ഇന്ദിരാ ബാനർജിയുടെ വിധി  പ്രത്യാശാഭരിതമാണ്. .



യോഗി ആദിത്യനാഥിനോട് വിവാഹാഭ്യർഥന നടത്തിയെന്ന് ഒരു സ്ത്രീ മാധ്യമങ്ങളോട് പറയുന്ന വീഡിയോ ട്വിറ്ററിലും ഫെയ്സ് ബുക്കിലും ഷെയർ ചെയ്തെന്നാരോപിച്ചാണ് മാധ്യമപ്രവർത്തകനായ പ്രശാന്ത് കനോജിയ ജയിലിലടയ്ക്കപ്പെട്ടത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നുകാണിച്ച് ഭാര്യ ജഗീഷാ അറോറ നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് സുപ്രീംകോടതി വിധിയുണ്ടായത്. ഭരണഘടന  ദുരുപയോഗംചെയ്ത് മാധ്യമങ്ങളെ വേട്ടയാടുന്നത് ചെറുക്കുന്നതുപോലെത്തന്നെ പ്രധാനമാണ് അപകീർത്തികരമായ പരാമർശങ്ങൾ ഒഴിവാക്കുക എന്നതും. മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും  കരുത്തേകുന്ന സുപ്രീംകോടതിയുടെ ജാഗ്രത്തായ നിലപാടുകൾതന്നെയാണ് മാധ്യമങ്ങളുടെ കരുത്ത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ ജാമ്യത്തിൽ വിടാൻ ഉത്തരവിട്ടുകൊണ്ടാണു കോടതി ഇങ്ങനെ പറഞ്ഞത്.പ്രശാന്തിന്റെ പരാമർശങ്ങൾ ശരിവയ്ക്കുന്നില്ലെങ്കിലും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന അധികാരപ്രയോഗം അംഗീകരിക്കാനാവില്ലെന്ന് അവധിക്കാല ബെഞ്ച് വ്യക്തമാക്കി.വിശ്വാസ്യതയാണു മാധ്യമങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള കൈമുതൽ എന്നതുപോലെ പ്രധാനമാണ് കൂച്ചുവിലങ്ങുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യവും.


കേരളമടക്കം പല സംസ്ഥാനങ്ങളിലും മാധ്യമസ്വാതന്ത്ര്യത്തിൽ തൊട്ടുകളിക്കാനുള്ള നീക്കങ്ങൾ ഉണ്ടാവുന്നുണ്ട്. രണ്ടു വർഷം മുൻപ്, രാജസ്ഥാൻ സർക്കാർ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാൻ കൊണ്ടുവന്നതും പിന്നീട് എതിർപ്പിനെത്തുടർന്നുപിൻവലിക്കേണ്ടിവന്നതുമായ നിയമം കുപ്രസിദ്ധമാണ്.

അടിയന്തരാവസ്ഥക്കാലത്തുൾപ്പെടെ  ഇന്ത്യയിൽ മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്താനും കൂച്ചുവിലങ്ങിടാനും ശ്രമിച്ചവർക്കൊക്കെ അതിനു വില കൊടുക്കേണ്ടിവന്നിട്ടുമുണ്ട്. മാധ്യമസ്വാതന്ത്ര്യം എന്നത് ഒരു രാഷ്ട്രത്തിനും നഷ്ടപ്പെടുത്താൻ പറ്റാത്ത അമൂല്യമായ അവകാശമാണ് എന്നു പറഞ്ഞതു നമ്മുടെ രാഷ്ട്രപിതാവു തന്നെയാണ്.  ജനാധിപത്യമൂല്യങ്ങൾക്കും പൗരാവകാശങ്ങൾക്കും  ഭീഷണി നേരിടുന്ന ഇക്കാലത്ത്, മാധ്യമസ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി ജാഗ്രത അനിവാര്യമാണ്.



പ്രൊഫ്. ജോൺ കുരാക്കാർ

No comments: