Pages

Friday, June 7, 2019

തെറ്റുപറ്റുന്ന നമ്മുടെ ലബോറട്ടറികൾ


തെറ്റുപറ്റുന്ന നമ്മുടെ ലബോറട്ടറികൾ

തെറ്റുപറ്റുന്ന നമ്മുടെ ലബോറട്ടറികളെ കുറിച്ച് പരാതികൾ വ്യാപകമാവുകയാണ് .ജീവൻ‌ വച്ചുള്ള കളിയാണ് ക്ലിനിക്കൽ ലബോറട്ടറികളിൽ; പരിശോധനാഫലം ഒന്നു മാറിപ്പോയാൽ മാറിമറിയുന്നത് ജീവിതംതന്നെ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാകുന്നു, കോട്ടയത്ത് കാൻസർ ഇല്ലാതെ കീമോ തെറപ്പി ചികിത്സയ്ക്കു വിധേയയാകേണ്ടി വന്ന രജനി (38)യുടെ സങ്കടകഥ. ഒന്നിലേറെ ലബോറട്ടറികളിൽപരിശോധിക്കേണ്ടിയിരിക്കുന്നു സത്യസ്ഥിതി അറിയാൻ .

.മറ്റൊരു ലാബിൻറെ പരിശോധനാഫലം ഞെട്ടിക്കുന്നതാണ് .മാഹി പന്തക്കൽ സ്വദേശി വിനീഷിന്റെ നാലു വയസ്സുള്ള മകനു മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുന്ന അസുഖമായിരുന്നു. പരിശോധനയിൽ വൃക്കരോഗമാണെന്നു കണ്ടെത്തി. ഏതാനും നാളത്തെ ചികിത്സയ്ക്കു ശേഷം പുരോഗതി അറിയാൻ തലശ്ശേരിയിലെ സ്വകാര്യ ലബോറട്ടറിയിൽ പരിശോധന നടത്തി. മൂത്രത്തിലെ പ്രോട്ടീൻക്രിയാറ്റിൻ അനുപാതം 1.10 ആണെന്നായിരുന്നു ഫലം. കുട്ടികളെ സംബന്ധിച്ച് വൃക്കയ്ക്കു ഗുരുതരമായ കുഴപ്പമുണ്ടെന്നു സൂചന. അതേസമയം, തൊട്ടുമുൻപു നടത്തിയ പരിശോധനയിൽ പ്രോട്ടീൻ – ക്രിയാറ്റിനിൻ അനുപാതം വളരെ കുറവായിരുന്നുവെന്നു ചികിത്സാരേഖകളിൽ നിന്നു വ്യക്തമായി.സംശയം തോന്നിയ ഡോക്ടർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലാബിൽ വീണ്ടും പരിശോധനയ്ക്കു നിർദേശിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ അനുപാതം 0.04 ആണെന്നു കണ്ടെത്തി. മറ്റൊരിടത്തു കൂടി പരിശോധിച്ച് ഇതു സ്ഥിരീകരിച്ചതോടെ, തലശ്ശേരി ലാബിലെ ഫലം തെറ്റായിരുന്നെന്നു ഡോക്ടർമാർ വിലയിരുത്തി.  ചികിത്സയിൽ തുടരുന്ന രോഗിയായതിനാലാണ് പരിശോധനാഫലത്തിൽ ഡോക്ടർക്കു സംശയമുണ്ടായത്. പുതുതായി എത്തിയ രോഗിയായിരുന്നെങ്കിൽ ഒരുപക്ഷേ, പരിശോധനാഫലം വിശ്വസിച്ചു വൃക്കരോഗത്തിനു ചികിത്സ നൽകുകയും വൃക്കയുടെ പ്രവർത്തനമാകെ തകരാറിലാവുകയും ചെയ്തേനെ!

കൊല്ലത്താണു സംഭവം. കടുത്ത നടുവേദനയുമായാണ് ആ വീട്ടമ്മ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറെ കാണാനെത്തിയത്. രക്തം പരിശോധിക്കാൻ ഡോക്ടർ നിർദേശിച്ചു. നടുവേദനയ്ക്കെന്തിനാ സാറേ രക്തപരിശോധന, വീട്ടമ്മയ്ക്കു സംശയം. അതിഷ്ടപ്പെടാത്ത ഡോക്ടർ തൈറോയ്ഡ് ടെസ്റ്റിനു കൂടി കുറിച്ചു. പോകേണ്ട ലാബിലേക്കുള്ള വഴിയും പറഞ്ഞുകൊടുത്തു.  റിസൽറ്റ് വന്നു, എല്ലാം നോർമൽ! സംശയം തോന്നിയ വീട്ടമ്മ ചില പൊതുജനാരോഗ്യ പ്രവർത്തകരെ സമീപിച്ചപ്പോഴാണ് തട്ടിപ്പു പൊളിഞ്ഞത്.

30 രൂപയുടെ ഓയിന്റ്മെന്റിൽ തീരേണ്ട കേസിന് 3,000 രൂപ ഡോക്ടറും ലാബും കൂടി ചേർന്നു തട്ടി. ഇതൊരു പതിവു നാടകമാണ്.  ഇങ്ങനെ ലാബുകളിലേക്ക് രോഗികളെ വഴിനടത്തുന്നതിന് ഡോക്ടർക്കു ലഭിക്കുന്നതോ, പരിശോധനാ ഫീസിന്റെ 20% മുതൽ 30% വരെ കമ്മിഷൻ. ലാബിലെ കംപ്യൂട്ടറിൽ ‘സഹായിക്കുന്നഓരോ ഡോക്ടർക്കായും പ്രത്യേകം അക്കൗണ്ട് പോലും സൂക്ഷിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ ആരോഗ്യവകുപ്പു കണ്ടെത്തിയിരിക്കുന്നു   ചില ഒരു പരിശോധന ഫലം രോഗിയുടെ  ആത്മഹത്യക്കു പോലും കാരണമായി തീരും .പല ലാബുകളിലും  യോഗ്യതയുള്ള ടെക്നീഷ്യന്റെ അഭാവംഉണ്ട് . ∙ ക്വാളിറ്റി കൺട്രോൾ റജിസ്റ്റർ – ഓരോ ലാബിലെയും ഉപകരണങ്ങളുടെയും മറ്റും ഗുണനിലവാര റജിസ്റ്റർ കൃത്യമായി സൂക്ഷിക്കണമെന്നു നിർദേശമുണ്ട്. എന്നാൽ, പല ലാബുകളിലും ഈ റജിസ്റ്റർ കൃത്യമായി അപ്ഡേറ്റ് ചെയ്യാറില്ല.

സ്വകാര്യ ലാബുകളെ  നിയന്ത്രിക്കാൻ  ആരുമില്ല. തദ്ദേശസ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ പരിശോധന നടത്തി ലൈസൻസ് നൽകുകയാണ് പതിവ് . വീഴ്ചകൾ ധാരാളം സംഭവിക്കും. പക്ഷേ, പിടികൂടാൻ ആരും വരില്ല. പിഴവുണ്ടാക്കുന്ന ലബോറട്ടറികൾക്കു മുന്നറിയിപ്പു നൽകാൻ മാത്രമേ അധികാരമുള്ളൂ, ലൈസൻസ് നൽകുന്നതു തദ്ദേശ സ്ഥാപനങ്ങളായതിനാൽ പൂട്ടിക്കാൻ അധികാരമില്ലെന്നാണ് പലപ്പോഴും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

സ്വകാര്യമേഖലയിൽ  എത്ര ലാബുകളുണ്ട് ? ആർക്കുമറിയില്ല . ഒരു കാര്യം രോഗി അറിയണം .ഒരു ലാബിലെ  പരിശോധന ഫലം മാത്രം കണ്ട്  ഒരു തീരുമാനത്തിലെത്തരുത് .ചികിത്സയുടെ പരിമിതികൾ രോഗികളെ പറഞ്ഞുമനസ്സിലാക്കാൻ ചികിത്സിക്കുന്ന ഡോക്‌ടർമാർക്ക്‌ കഴിയണം. ഒരു ഡോക്ടർ കയ്യൊഴിഞ്ഞെന്നു തോന്നിയാൽ രണ്ടാമതൊരഭിപ്രായം മറ്റൊരു ഡോക്ടറിന് നിന്നാണ് തേടേണ്ടതെന്ന്  രോഗികളും  അറിയണം.



പ്രൊഫ്. ജോൺ കുരാക്കാർ

No comments: