Pages

Monday, June 10, 2019

വായുമലിനീകരണത്തെ നിയന്ത്രിക്കുന്നതിന് ഭാരതം എന്തുചെയ്യുന്നു ?

വായുമലിനീകരണത്തെ നിയന്ത്രിക്കുന്നതിന്  ഭാരതം  എന്തുചെയ്യുന്നു ?

ഓരോ വർഷവും വായുശുദ്ധീകരണ  ഉപകരണങ്ങൾ വാങ്ങുകയല്ലാതെ വായുമലിനീകരണത്തെ നിയന്ത്രിക്കുന്നതിന്  ഭാരതം  എന്തുചെയ്യുന്നു ?കാര്‍ബണ്‍ഡൈ ഓക്‌സൈഡും മീഥേനും നൈട്രസ് ഓക്‌സൈഡും ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകളും അന്തരീക്ഷത്തിലെത്തിച്ചേരുന്നതിന്റെ അളവ് നാള്‍ക്കുനാള്‍ കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. ഓസോണ്‍ പാളികളുടെ തകര്‍ച്ചയിലേക്കാണ് ഇത് വഴിതെളിക്കുന്നത്. ആഗോളതാപനം വഴിയുള്ള ആപത്ത് അതിഭീകരമാകുമെന്നതാണ് ഐക്യരാഷ്ട്രസഭയെയും ലോകാരോഗ്യ സംഘടനയെയുമെല്ലാം ജാഗരൂകരാക്കുന്നത്.
ജനുവരിയിൽ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വായുമലിനീകരണം സംബന്ധിച്ച‌്  ഒരു റിപ്പോർട്ട് അവതരിപ്പിച്ചു. 2018ലെ പരിസ്ഥിതി പ്രകടന റിപ്പോർട്ടിൽ ഏതാണ്ട‌് 180 രാഷ്ടങ്ങളിൽ ഇന്ത്യക്ക് 177﹣ാമത്തെ സ്ഥാനമാണുള്ളത‌്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഏറ്റവും മാരകമായ  2.5 മൈക്രോ ഗ്രാമിൽ കുറവായ അതിസൂക്ഷ‌്മ പൊടിപടലങ്ങളോടൊപ്പം വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്ന കാർബൺ മോണോക്‌സയിഡും കാർബൺഡയോക്‌സയിഡും നിർദിഷ്ട  അളവിനേക്കാൾ 600 ഇരട്ടിയോളമുണ്ട്. ഇവ നമ്മുടെ  ശ്വാസകോശങ്ങളിൽ പ്രവേശിച്ച് ഹൃദയാഘാതം, പക്ഷാഘാതം, ഹൈപർ ടെൻഷൻ തുടങ്ങിയവയ‌്ക്ക് ഇടവരുത്തുന്നു. ഏതാണ്ട് 16.40 ലക്ഷം  ആളുകൾ ഇങ്ങനെ മരിച്ചെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ‌് ഇവാല്യുവേഷന്റെ 2017ലെ റിപ്പോർട്ടിൽ പറയുന്നത്.
ആഗോളതാപനത്തിന്റെ ഭവിഷ്യത്ത് അതീവഗുരുതരമാണ്. ഇന്ത്യന്‍ സമുദ്രതീരത്ത് ജലനിരപ്പ് ഉയര്‍ന്ന് ഈ നൂറ്റാണ്ടവസാനിക്കുന്നതോടെ 3.5 ഇഞ്ച് മുതല്‍ 2.8 അടി വരെ എത്തുമെന്നാണ് പഠനങ്ങള്‍. വായുമലിനീകരണം തടയുന്നത് മരങ്ങൾ വച്ചുപിടിപ്പിക്കുക മാത്രമാണ് ഏകമാർഗം . നമ്മൾ നടുന്ന തൈകൾ മരമായി പടര്‍ന്ന് പന്തലിച്ച് കുടയായി അത് മാറുമ്പോള്‍ അന്തരീക്ഷത്തിലെ ചൂടിനെ തടയാനാകും
വാഹനങ്ങൾ അനിയന്ത്രിതമായി വിസർജിക്കുന്ന വിഷപ്പുകയാണ‌് നഗരാന്തരീക്ഷത്തെ മലിനമാക്കുന്നത‌്.  കാർബൺഡയോക്‌സയിഡ്, കാർബൺ മോണോക്‌സയിഡ്, നൈട്രജൻ തുടങ്ങി  വിഷലിപ്തമായ വാതകങ്ങളാണ്  വാഹനങ്ങൾ പുറത്തുവിടുന്നത‌്. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതനുസരിച്ച്  വായുമണ്ഡലം കൂടുതൽ അശുദ്ധമാകുന്നു. ഇത് തടയുന്നതിന് ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങളെ നിയന്ത്രിച്ചേ പറ്റൂ.  ഇലക‌്ട്രോണിക‌് വെഹിക്കിൾ വ്യവസായത്തെ  വലിയതോതിൽ പ്രോത്സാഹിപ്പിക്കണം
ലോകരാഷ്ട്രങ്ങൾ പൂർണമായും ഇലക‌്ട്രോണിക്സിലേക്ക് നീങ്ങുകയാണന്ന  സത്യം    തിരിച്ചറിയണം . ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ വായുമലിനീകരണം രൂക്ഷമാണ് .അടുത്തയിടെ ഏതാണ്ട‌് 4000 വിദ്യാലയങ്ങൾ അടച്ചു. കുട്ടികൾക്ക് ശ്വാസതടസ്സവും തലചുറ്റലുംകാരണം.
വായുവാണ് നമ്മുടെ ജീവനും  പ്രാണനും. ഇവ കേടുവന്നാൽ നമ്മുടെ ജീവൻ നഷ്ടപ്പെടുന്നതിനുതുല്യമാണ്. വായുമലിനീകരണം ചെറിയ കുട്ടികളുടെ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ഇവരുടെ ശ്വാസകോശം വളരെ സുതാര്യവും എളുപ്പം കേടുപറ്റുന്നവയുമാണ്. ചെറിയ തോതിലുള്ള മലിനീകരണംപോലും  ശ്വാസകോശങ്ങളെ  രോഗാതുരമാക്കും. 2014നുശേഷം കാർബൺ വിസർജനത്തിന് ഇന്ത്യ ഏറ്റവും മുന്നിലാണ്.  കരാറിന്റെ ഭാഗമായ പല രാജ്യങ്ങളും വായുമലിനീകരണം കുറച്ച് പാരിസ് കരാറിന് നൽകിയിട്ടുള്ള ഉറപ്പ് പാലിച്ചിട്ടുണ്ട്.  സൗരോർജം, തിരമാലയിൽനിന്നുള്ള വൈദ്യുതി ഇലക്‌ട്രോണിക് വ്യവസായങ്ങൾ, ഇലക്‌ട്രോണിക് വാഹനങ്ങൾ തുടങ്ങിയവ തുടങ്ങിയവ  ധാരാളമായി ഭാരതത്തിൽ ഉണ്ടാകണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: