TRIBUTE
PAID TO DR. D. BABUPAUL, FORMER ADDITIONAL CHIEF SECRETARY
ഡോ. D. ബാബുപോൾ അന്തരിച്ചു
Former Additional
Chief Secretary of Kerala, Dr Babu Paul, passed away after a heart ailment at a
private hospital here on 13th
April,2019,Saturday early morning.Dr Paul was 78. His wife Anna Babu Paul
(Nirmala) died in 2000. He is survived by daughter Mariam Joseph (Niba) and son
Cheriyan C Paul (Nibu). His son-in-law is Satish Joseph, son of former DGP M K
Joseph, and daughter-in-law is Deepa, daughter of former DGP C A Chali.Dr Babu
Paul joined the government service at the age of 21 as a junior engineer and
later cleared the civil service examination. He took the voluntary retirement
from the IAS at the age of 59.
He was born in 1941
to Rt Rev Paulose Cheerothottam Kor Episcopa, a priest of Jacobite Church and
headmaster of MGM High School, Kuruppampadi and Mary Paul, a teacher.His
brother K Roy Paul is a former aviation secretary and member of the Union
Public Service Commission.Babu Paul was a member of Kerala Infrastructure
Investment Fund Board (KIIFB). He also served as a member Ombudsman for local
self-government institutions of Kerala during 2000-01.Dr Babu Paul, an
Additional Chief Secretary in the rank of Chief Secretary of State, was also
served as a Vice Chancellor of Kerala University and a Lecturer in Civil
Engineering. The completion of Idukki hydel project was one of his achievements
in his service.
Babu Paul published
his first book at the age of 19. The book ' Oru Yathrayude Ormakal' was written
in memory of his trip to Europe to participate in the International Student's
Conference.His autobiographical service story 'Katha Ithuvare' was published in
2001. He was the writer of the first Malayalam Bible Dictionary 'Veda Sabda
Rathnakaran'. He has written various other English and Malayalam books.Babu
Paul received numerous awards for his Bible dictionary, ' Veda Shabda
Ratnakaram'. He received Honorary Doctorate from Damascus St Efraim University,
Gundert Award presented by International School of Dravidian Languages for the
best dictionary in Dravidian language, Guruvayoor Nair Samajam Award, Alexander
Marthoma Award, N V Sahitya Puraskaram, Samskara Deepam Award by Indian
Institution of Christian Studies, and a fellowship conferred by the same; Christian
Literary Award.Other awards received by Babu Paul include -- Kerala Sahitya
Academy Award in 2000, Kerala History Association Award for 'Queen's Story'
which is the history of Cochin port, Sophia Award for the total contribution in
the field of culture, MAGA Award from the Malayali Association for his
contributions to the cultural development of Kerala, M K K Nair Award for
exhibiting interest in temple arts, Bar Eto briro Award (The highest a lay man
can aspire for in the Syrian Orthodox Church, the only recipient in India),
Rajiv Gandhi Award for his excellence in Civil Service.
മുന്‍ അഡീഷണല്‍ ചീഫ്
സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡി ബാബു
പോള്‍(78) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ
ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
ഭാര്യ: പരേതയായ അന്ന ബാബുപോൾ
(നിർമല). മക്കൾ: മറിയം ജോസഫ്
(നീബ), ചെറിയാൻ സി പോൾ
(നിബു). മരുമക്കൾ: സതീഷ് ജോസഫ്,
ദീപ. അഡീഷണൽ ചീഫ്
സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ
വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചു. ഇടുക്കി ജല വൈദ്യുതി
പദ്ധതിയുടെ പ്രൊജക്ട് ഓഫിസറും ഇടുക്കി
ജില്ലയുടെ ആദ്യ കളക്ടറുമായിരുന്നു. കേരള
സര്‍വകലാശാല വൈസ്
ചാന്‍സലര്‍, കൊച്ചി
പോര്‍ട്ട് ട്രസ്റ്റ്
ചെയര്‍മാന്‍ എന്നീ പദവികളും
വഹിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട വകുപ്പുകളുടെ എല്ലാം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ബൈബിള്‍ നിഘണ്ടുവായ
വേദശബ്ദരത്‌നാകരം ഉള്‍പ്പെടെ
36 പുസ്തകങ്ങള്‍ എഴുതി
പൗലോസ് ചെറുതോട്ടം കോര്‍-എപ്പിസ്‌കോപ്പയുടേയും മേരി
പോളിന്റേയും മകനായി 1941 ഏപ്രില്‍ 11ന് എറണാകുളം
ജില്ലയിലെ കുറുപ്പംപടിയിലായിരുന്നു ബാബുപോളിന്‍റെ ജനനം.
കുറുപ്പംപടി എംജിഎം സ്‌കൂളില്‍
നിന്ന് എസ്എസ്എല്‍സിക്ക് മൂന്നാം
റാങ്കോടെ ജയം. പ്രീഡിഗ്രി പഠനം
ആലുവ യുസി കോളജില്‍.
തിരുവനന്തപുരം എന്‍ജിനിയറിങ്
കോളജില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ് ബിരുദം നേടി.
മദ്രാസ് സര്‍വകലാശാലയില്‍
നിന്ന് ഒന്നാം റാങ്കോടെ എംഎ
വിജയിച്ചു. 1964ല്‍ ഏഴാം
റാങ്കോടെ സിവില്‍ സര്‍വീസ്
വിജയം.കേരളത്തിലെ സിവില്‍ സര്‍വീസിനും ഭരണക്രമത്തിനും ദിശാബോധം
നല്‍കിയയാള്‍ എന്ന
നിലയിലാണ് ഡി. ബാബുപോളിനെ
ചരിത്രത്തില്‍ രേഖപ്പെടുത്തുക. അഡീഷണല്‍ ചീഫ് സെക്രട്ടറിയായി
രണ്ടായിരത്തില്‍ വിരമിച്ച ബാബുപോള്‍ പ്രധാനപ്പെട്ട
വകുപ്പുകളുടെ എല്ലാം ചുമതല വഹിച്ചു.
സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ ഇടുക്കി
ജലവൈദ്യുത പദ്ധതിയുടെ പ്രൊജക്ട് ഓഫീസറും
ആയിരുന്നു അദ്ദേഹം.
1972 ജനുവരി 26ന് ഇടുക്കി
ജില്ല രൂപീകൃതമായപ്പോൾ ആദ്യ കളക്ടർ ആയിരുന്നു
ഡി. ബാബുപോൾ. കോട്ടയം
കലക്ടറേറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയ
ഇടുക്കി ജില്ലയ്ക്ക് പൈനാവില്‍ ആസ്ഥാനം നിര്‍മിച്ചതും ബാബു പോളിന്റെ
നേതൃത്വത്തിലാണ്. അതേസമയത്തു തന്നെ ബാബുപോളിന്
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ പ്രൊജക്ട്
ഓഫിസര്‍ എന്ന ചുമതലകൂടി ഉണ്ടായിരുന്നു.
തിരുവനന്തപുരം എന്‍ജിനിയറിങ്
കോളജില്‍ നിന്നു നേടിയ സിവില്‍
എന്‍ജിനിയറിങ് ബിരുദവുമായി
സിവില്‍ സര്‍വീസില്‍
എത്തിയ ബാബുപോളിനെ മുഖ്യമന്ത്രി അച്യുതമേനോന്‍
വിശ്വസിച്ചേല്‍പിച്ചതായിരുന്നു ഇടുക്കി പദ്ധതി. കൊച്ചി
തുറമുഖത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികളുടെ
അമരക്കാരനും മറ്റാരുമായിരുന്നില്ല. 1984 മുതല്‍ 88 വരെ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ആയിരുന്ന കാലത്താണ്
മേജര്‍ തുറമുഖമെന്ന നിലയിലുള്ള കൊച്ചിയുടെ വളര്‍ച്ച സാധ്യമായത്.
കേരള സര്‍വകലാശാല
വൈസ് ചാന്‍സലറായി
സര്‍വകലാശാല വിദ്യാഭ്യാസ
രംഗത്ത് നിരവധി മാറ്റങ്ങളാണ് ബാബുപോള്‍
കൊണ്ടുവന്നത്.
സംസ്ഥാന ഭരണരംഗത്തെ അടിമുടി
പരിഷ്‌കരിച്ച നിരവധി ചട്ടങ്ങള്‍
രൂപപ്പെടുത്തിയത് ബാബു പോള്‍ ആണ്.
വിടവാങ്ങുമ്പോഴും സംസ്ഥാനത്തിന്റെ മറ്റൊരു വമ്പന്‍ പദ്ധതിയുടെ
അമരത്ത് ഉണ്ടായിരുന്നു. കിഫ്ബിയുടെ ഡയറക്ടര്‍ പദവിയില്‍.ഭരണകർത്താവും എഴുത്തുകാരനും പ്രഭാഷകനുമെന്ന നിലയിൽ മലയാളികളുടെ മനസ്സിൽ
ഇടം നേടിയ ഡോ.ഡി.ബാബു
പോള്‍(78) ഇനി ഓർമ.
ഭൗതികശരീരം പെരുമ്പാവൂർ
കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ
കത്തീഡ്രൽ സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ
കാതോലിക്കാ ബാവ സംസ്കാര
ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മേജർ
ആർച്ച് ബിഷപ് കർദിനാൾ മാർ
ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ശനിയാഴ്ച പുലർച്ചെ തലസ്ഥാനത്തെ സ്വകാര്യ
ആശുപത്രിയിൽ അന്തരിച്ച ബാബു പോളിന്റെ
മൃതദേഹം രാവിലെ പുന്നൻറോഡ് സെന്റ്
പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിൽ എത്തിച്ചു.
കർദിനാൾ മാർ ബസേലിയോസ്
ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ
ശുശ്രൂഷ നടത്തി. തുടർന്നു കവടിയാർ
മമ്മീസ് കോളനിയിലെ ചീരോത്തോട്ടം വീട്ടിലേക്കു
കൊണ്ടുപോയി. ഞായറാഴ്ച രാവിലെ 5നു
മൃതദേഹം പെരുമ്പാവൂരിലേക്കു കൊണ്ടുപോയി. 12 മണിയോടെ കുറുപ്പംപടിയിൽ ബാബു
പോളിന്റെ പിതാവ് പി.എ.പൗലോസ് കോർ എപ്പിസ്കോപ്പയുടെ
മാതൃഭവനത്തിൽ പൊതുദർശനത്തിനു വച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി
അൽഫോൻസ് കണ്ണന്താനം, മുൻ മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കടകംപള്ളി
സുരേന്ദ്രൻ തോമസ്
ഐസക്, കെ.രാജു,
ബിജെപി സംസ്ഥാന പ്രസിഡന്റ്
പി.എസ്.ശ്രീധരൻ
പിള്ള തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
പിതാവും മാതാവും നിത്യനിദ്രയിലായ
കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിലെ
കുടുംബക്കല്ലറയിൽ തന്നെയാകണം തന്റെയും അന്ത്യവിശ്രമം
എന്ന് അദ്ദേഹം എഴുതി വച്ചിരുന്നു.
വില കൂടിയ ശവപ്പെട്ടി
വേണ്ടെന്നും ചടങ്ങുകൾ ലളിതമായിരിക്കണമെന്നും കൂടി
രേഖപ്പെടുത്തി.അദ്ദേഹത്തിന്റെ കൂടി നേതൃത്വത്തിൽ സ്ഥാപിച്ച
തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ
സംസ്കരിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ
അദ്ദേഹത്തിന്റെ ആഗ്രഹം ജന്മനാട്ടിൽ മാതൃഇടവകയിൽ
സംസ്കരിക്കണമെന്നാണെന്നു വ്യക്തമായതോടെ തീരുമാനം മാറ്റി. അമ്മ
മറിയത്തെയും അവരുടെ അമ്മയെയും അടക്കം
ചെയ്തതാണു കുടുംബ കല്ലറ. പിതാവ്
വൈദികനായിരുന്നതിനാൽ മറ്റൊരു ഭാഗത്താണ് അടക്കം
ചെയ്തിരിക്കുന്നത്.തിരുവനന്തപുരത്തു നിന്നു ഉച്ചയ്ക്ക് 2ന്
എത്തിച്ച മൃതദേഹം ബന്ധുവായ മരങ്ങാട്ട്
അമ്മിണി ഡേവിഡിന്റെ വീട്ടിൽ പൊതുദർശനത്തിനു
വച്ചു. സംസ്കാര
ശുശ്രൂഷകൾക്ക് ശ്രേഷ്ഠ ബസേലിയോസ് തോമസ്
പ്രഥമൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വവും
ഡോ. ഏബ്രഹാം മാർ
സേവേറിയോസ്, ഡോ. മാത്യൂസ്
മാർ അന്തീമോസ് തുടങ്ങിയവർ
സഹകാർമികത്വവും വഹിച്ചു.
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും
എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡി ബാബു പോളിന്റെ വേർപാടിൽ
കൊട്ടാരക്കര കുരാക്കാർ സെൻറ്റർ കൾച്ചറൽ വേദി
അനുശോചനം രേഖപ്പെടുത്തി . കുരാക്കാർ എഡ്യൂക്കേഷൻ ഹാളിൽ കൂടിയ യോഗത്തിൽ പ്രൊഫ്.
ജോൺ കുരാക്കാർ , ഡോക്ടർ ജേക്കബ് കുരാക്കാർ , സുരേഷ് കുമാർ , സാജൻ കോശി , ഡോക്ടർ ഉണ്ണികൃഷ്ണൻ ഡി എന്നിവർ
സംസാരിച്ചു
Prof. John Kurakar



No comments:
Post a Comment