Pages

Sunday, April 21, 2019

SRI-LANKA BLAST- AT LEAST 156 DEAD MORE THAN 500 INJURED ശ്രീലങ്കയിൽ സ്ഫോടന പരമ്പര; മരണം 156

SRI-LANKA BLAST- AT LEAST 156 DEAD MORE THAN 500 INJURED
ശ്രീലങ്കയിൽ സ്ഫോടന പരമ്പര; മരണം 156

At least 156 people were killed and more than 500 other injured after six near simultaneous blasts hit three Sri Lankan churches and three five-star hotels on 21st April,2019, Easter Sunday. These are the first major attacks since the end of the civil war 10 years ago. According to local reports, the blasts in hotels and churches in different parts of the country occurred at around 8.45 am (local time) as the Easter Sunday masses were in progress in churches. Sri Lankan security officials said police and security services immediately rushed to all affected areas and sealed off the churchAt least 156 people were killed and more than 500 other injured after six near simultaneous blasts hit three Sri Lankan churches and three five-star hotels on Easter Sunday. These are the first major attacks since the end of the civil war 10 years ago. According to local reports, the blasts in hotels and churches in different parts of the country occurred at around 8.45 am (local time) as the Easter Sunday masses were in progress in churches. es and hotels.
Sri Lanka's Prime Minister Ranil Wickremesinghe condemned the blasts."I strongly condemn the cowardly attacks on our people today. I call upon all Sri Lankans during this tragic time to remain united and strong," he said on Twitter. "The government is taking immediate steps to contain this situation."
ഈസ്റ്റർ ആഘോഷത്തിനിടെ ശ്രീലങ്കയിൽ സ്ഫോടന പരമ്പര. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ 156 പേർ മരിച്ചതായി അധികൃതർ പറഞ്ഞു. നൂറുകണക്കിനു പേർക്കു പരുക്കേറ്റു.ഈസ്റ്റർ പ്രാർഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്ഫോടനം. രണ്ടു പള്ളികളിൽ നിരവധി തവണ സ്ഫോടനം നടന്നതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്ഫോടനമുണ്ടായത്.
ഈസ്റ്റർ പ്രാർഥനയ്ക്കിടെ രാവിലെ 8.45ന് ആണു സ്ഫോടനങ്ങൾ ഉണ്ടായതെന്നു പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബട്ടിക്കലോവയിലെ പള്ളി എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനമുണ്ടായി.സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പര ശ്രീലങ്കയെ ഞെട്ടിച്ചതായി അവിടെയുള്ള പ്രത്യേക ലേഖിക കാമാന്തി വിക്രമസിംഗെ പറഞ്ഞു. കൊച്ചിക്കാടെ, കാതന, ബാട്ടിക്കലോവ എന്നിവിടങ്ങളിലെ മൂന്നു പള്ളികളിലാണു രാവിലെ സ്ഫോടനങ്ങളുണ്ടായത്.കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച്, നെഗമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബാട്ടിക്കലോവയിലെ സിയോൺ ചർ‌ച്ച് എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. കൊളംബോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
നെഗമ്പോ നഗരത്തിന്റെ പാലകപുണ്യവാളന്‍ ആയ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ അദ്ഭുതം പ്രവർത്തിക്കുന്നതായി നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർക്കു സൗഖ്യം പ്രദാനം ചെയ്തതിലൂടെ ഖ്യാതി കേട്ടതാണു സിയോർ ചർച്ച്. സ്ഫോടനമുണ്ടായ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോയുടെ ഹൃദയഭാഗത്തുള്ളതാണ്. അക്രമികളെ പിടികൂടാൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

Prof. John Kurakar


No comments: