ഇന്ന് വിഷു
ഇന്ന്,2019 ഏപ്രിൽ 15 , വിഷു, മലയാളികൾക്ക് തിരുവോണം പോലെത്തന്നെ പ്രാധാന്യമുള്ള ദിനം. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് മേടവിഷു.കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക. സൂര്യന് മീനരാശിയില്‍ നിന്ന് മേടരാശിയിലേക്ക് കടക്കുന്ന വേളയിലാണ് വിഷു ആഘോഷം. വേനലും വര്ഷവും ആഘോഷമാക്കുന്ന ഒരു കാലത്തിന്റെ പ്രതീകം. പ്രകൃതിയുടെ സാന്നിധ്യം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു തലമുറയുടെ വിശ്വാസങ്ങളും പ്രതീക്ഷകളും വിഷുവിന്റെ ഐതീഹ്യത്തിന് പിന്നിലുണ്ട്.
കണിവെള്ളരിയും കൊന്നപ്പൂവും പുടവയും സ്വര്ണവും കണ്ണാടിയും എല്ലാം ചേര്ത്തുവെക്കുന്നത് പ്രത്യാശയുടെ പുതിയ കാലത്തിലേക്കാണ്. കത്തിച്ചുവെച്ച നിലവിളക്കിന്റെ മുന്നില്‍ കണിയൊരുക്കിയത് കാണാന്‍ പുലര്‍ച്ചെ മുതിര്‍ന്നവര്‍ കുട്ടികളെ വിളിച്ചുണര്ത്തുന്നതും കുട്ടികള്ക്ക് വിഷുക്കൈനീട്ടമായി നാണയങ്ങള്‍ നല്‍കുന്നതും ഒരു നല്ല സംസ്ക്കാരത്തെയാണ് സൂചിപ്പിക്കുന്നത് .സഹസ്രാബ്ദങ്ങളായി കൃഷിയെ ആശ്രയിച്ചുകഴിയുന്ന ജനതയുടെ ഉത്സവമാണ് വിഷു. പ്രകൃതിയുമായി ഇണങ്ങിചേര്ന്നിരുന്ന ജീവിതവ്യവസ്ഥയുടെ അടയാളങ്ങള്‍ മറ്റു ഉത്സവങ്ങളിലെന്ന പോലെ വിഷുവിലും കാണാന്‍ കഴിയും. പരിസ്ഥിതി നശീകരണത്തിന്റെയും കാലാവസ്ഥാ മാറ്റങ്ങളുടേയും പുതിയ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് മങ്ങലേല്ക്കുമ്പോഴും ഓണത്തെപോലെ വിഷുവിന്റെ ഗൃഹാതുരത്വത്തിന് ഒട്ടും കുറവു വന്നിട്ടില്ല.സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പ്രതീകമായ വിഷു ദിനം ലോകത്തിലുള്ള എല്ലാ മലയാളികൾക്കും
സമാധാനത്തിനും
ഐശ്വര്യത്തിനും
ഇടയാകട്ടേ എന്ന് ആശംസിക്കുന്നു.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment