Pages

Saturday, March 30, 2019

ഒരു മരവും ആയിരം മനുഷ്യരും

ഒരു മരവും ആയിരം മനുഷ്യരും
പ്രകൃതിയുമായി ഒരിക്കലും വേർപെടുത്താൻ കഴിയാത്ത ഒരു ബന്ധം മനുഷ്യൻ നിലനിർത്തേണ്ടിയിരിക്കുന്നു .പാര്പ്പിടം, വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം, സംസ്കാരം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളും പ്രകൃതിയുമായി  ബന്ധപ്പെട്ടതാണ്. ഇതെല്ലാം ഉള്ക്കൊള്ളുന്ന വിശാലമായ ഒരര്ത്ഥം പരിസ്ഥിതി എന്ന നാലക്ഷരത്തില്ഒതുങ്ങിയിരിക്കുന്നു.
പരിസ്ഥിതി സംരക്ഷണം മനുഷ്യൻറെ നിലനിൽപ്പിനു അത്യാവശ്യഘടകമാണ് .വനനശീകരണത്തെ തടയുകയും മരങ്ങള്വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്കുകയും വഴി മാത്രമേ ദുഃസ്ഥിതി തടയാന്കഴിയൂ. . ആയിരം പേര്ക്ക് ശ്വസിക്കാനുള്ള ശുദ്ധവായു ലഭിക്കുന്നതിന് രണ്ട് ഹെക്റ്റര്വനമെങ്കിലും വേണമെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്.പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നാക്രമണങ്ങള്ഇന്ന് ലോകമെങ്ങും വ്യാപകമായിരിക്കുന്നു. ശാസ്ത്ര സാങ്കേതികവിദ്യകളുടെ പുരോഗതിയും ജീവിതസൗകര്യങ്ങള്വര്ധിപ്പിക്കാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി. പ്രകൃതിസമ്പത്തായ  വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരില്ഭൂമിയില്നിന്ന് തന്നെ തുടച്ചുമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. വ്യവസായങ്ങള്ത്വരിതപ്പെടുന്നതിന്റെ ഫലമായി നദികളും മറ്റ് ജലാശയങ്ങളും മലീമസമായിത്തീരുന്നു. പരിസ്ഥിതിക്ക് നേരെയുള്ള നമ്മുടെ വിവേകശൂന്യമായ ഇടപെടലുകള്ഇനിയും തുടര്ന്നാല്അത് പ്രകൃതിയുടെ മാത്രമല്ല മനുഷ്യവര്ഗ്ഗത്തിന്റെ തന്നെ പൂര്ണ്ണമായ നാശത്തിലാണ് അവസാനിക്കുക. നാം ഇത് തിരിച്ചറിഞ്ഞ് പ്രവര്ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: