Pages

Monday, March 18, 2019

ന്യൂസീലൻഡിന്റെ വിലാപം


ന്യൂസീലൻഡിന്റെ വിലാപം

ക്രൈസ്റ്റ്ചർച്ച് നഗരത്തിൽ രണ്ടു മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ ന്യൂസീലൻഡ് വിലപിക്കുകയാണ്,ഒപ്പം ലോകവും .സുരക്ഷിതമായും സമാധാനപരമായും വെള്ളിയാഴ്ച പ്രാര്ത്ഥനകള് നിര്വഹിക്കുകയായിരുന്ന നിരപരാധികള്ക്ക് നേരെയുണ്ടായ അക്രമത്തെ  ലോകം ഏറ്റവും ശക്തമായ ഭാഷയില് അപലപിച്ചിരിക്കുകയാണ് .ന്യൂസീലന്ഡിലെ ക്രൈസ്റ്റ്ചര്ച്ചില് പള്ളിയിലുണ്ടായ ഭീകരാക്രണമത്തെ ശക്തമായി അപലപിച്ച്  ലോക രാഷ്ട്രങ്ങൾ  രംഗത്ത് വന്നിരിക്കുകയാണ് .50 പേരുടെ മരണത്തിന് ഇടയാക്കിയ ന്യൂസിലാന്ഡ് ക്രൈസ്റ്റ് ചര്ച്ച് വെടിവെപ്പില് ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തെ അപലപിച്ച് ന്യൂസിലാന്ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡേണിന് മോദി കത്തയച്ചു. ആരാധനാലയത്തിലുണ്ടായ ഏറ്റവും ഹീനമായ ആക്രമണത്തില് നിരപരാധികളുടെ ജീവന് നഷ്ടപ്പെട്ടതില് ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് മോദി കത്തില വ്യക്തമാക്കി.ആക്രമണത്തിനിരയായവരുടെ ദുഃഖത്തില് പങ്കു ചേരുന്നുവെന്നും പരുക്കേറ്റ് ചികിത്സയില് കഴിയുന്നവര് വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്ഥിക്കുന്നുവെന്നും മോദി കത്തില് പറയുന്നു.
കൊലയാളി ബ്രെൻടൺ ടറന്റ് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള കുടിയേറ്റങ്ങളെ കുറിച്ച് മാനിഫെസ്റ്റോയിൽ വ്യക്തമാക്കിയിരിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയും ചൈനയും തുർക്കിയും കിഴക്കൻ രാജ്യങ്ങളുടെ ശത്രുക്കളാണെന്നും ഇതിൽ വ്യക്തമാക്കിയിരിക്കുന്നു.യൂറോപ്യൻ മണ്ണിൽ നിന്ന് കുടിയേറ്റക്കാരെ തുടച്ചു നീക്കണമെന്ന് മാനിഫെസ്റ്റോയിൽ വ്യക്തമാക്കിയിരിക്കുന്നു.  ന്യൂസീലൻഡ് തിരഞ്ഞെടുക്കാൻ കാരണമായി കൊലയാളി പറഞ്ഞത്, ലോകത്തിലെ ഒരു സ്ഥലവും സുരക്ഷിതമല്ലെന്നു കാണിച്ചുകൊടുക്കാൻ വേണ്ടിയാണെന്നാണ്.
ന്യൂസീലൻഡ് ലോകത്തിലെ ഏറ്റവും സമാധാനം നിറഞ്ഞ, ഏറ്റവും സുന്ദരമായ പ്രദേശമാണ് .ന്യൂസീലൻഡ് ജനതയ്ക്കും ഭരണകൂടത്തിനും ഈ ഭീകരാക്രമണമുണ്ടാക്കുന്ന ഞെട്ടൽ ചെറുതല്ല. ന്യൂസീലൻഡിന്റെ ഏറ്റവും ഇരുണ്ട ദിനം എന്നാണ് ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ജസിൻഡ ആർഡേൻ പറഞ്ഞത്.ന്യൂസീലൻഡിനു മാത്രമല്ല, മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവൻ ലോകത്തിനും കറുത്തവെള്ളിയാണ് ആ ദിനം. രണ്ടു മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ച ഇന്ത്യക്കാരിൽ, മലയാളിയായ അൻസി എന്ന യുവതിയുമുണ്ട് എന്നത് ആ കൊടുംദുരന്തത്തെ കേരളത്തിന്റേതുകൂടിയാക്കി മാറ്റുന്നു. വംശീയസഹവർത്തിത്വവും കുടിയേറ്റസൗഹൃദവും മുഖമുദ്രയാക്കുന്ന രാജ്യങ്ങൾക്കൊക്കെയും ആശങ്കയുണ്ടാക്കുന്നതാണ് ന്യൂസീലൻഡിലെ കൂട്ടക്കുരുതി.
രാജ്യത്തിന്റെ ജനങ്ങളിൽ തീരെച്ചെറിയ സംഖ്യ മാത്രമുള്ള മുസ്‍ലിം ജനതയെ സ്നേഹത്തോടെയും കരുതലോടെയും ചേർത്തുപിടിച്ചുകൊണ്ടാണ് ഇപ്പോൾ ന്യൂസീലൻഡ് സാഹോദര്യവും ഐക്യദാർഢ്യവും നിറവോടെ അറിയിക്കുന്നത്. അതിനു നേതൃത്വം നൽകുന്നതാകട്ടെ, ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ജസിൻഡ ആർഡേനും. ന്യൂസീലൻഡിന്റെ ഏറ്റവും ഇരുണ്ട ദിനം എന്നാണ് ചോരപുരണ്ട ആ ദിവസത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും വംശീയന്യൂനപക്ഷങ്ങൾക്കുമൊക്കെ ലോകമെങ്ങും നേരിടേണ്ടിവരുന്ന  ദുരനുഭവങ്ങൾ കുറച്ചൊന്നുമല്ല. അഭയാർഥികളുടെ നിരാലംബപ്രവാഹം ലോകത്തിന്റെ മുന്നിലുള്ള നിത്യാകുലതയായി മാറിക്കഴിഞ്ഞു.വെറുപ്പിന്റെ രാഷ്ട്രീയത്തിനും ലോകത്തു പലയിടത്തും കുടിയേറ്റക്കാർ അനുഭവിക്കുന്ന പീഡനങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കുമൊക്കെയുള്ള ഉചിത മറുപടിയാണ് ന്യൂസീലൻഡ് ഇപ്പോൾ ലോകത്തിനു നൽകുന്നത്: ന്യൂസീലൻഡിന്റെ വേദനയിൽ പങ്ക് ചേരുന്നതോടൊപ്പം  വംശീയ ഭീകരയാക്രമണത്തെ വെറുക്കുകയും ചെയ്യുന്നു

പ്രൊഫ്.. ജോൺ കുരാക്കാർ

No comments: