Pages

Friday, March 15, 2019

വാളകം മേഴ്സി ഹോസ്പിറ്റലിൽ പത്തനാപുരം ഗാന്ധിഭവൻ പാലിയേറ്റിവ് കെയർ പ്രവർത്തനം ആരംഭിച്ചു.പാലിയേറ്റിവ് കെയർ വാർഡും ചികിത്സാ സൗകര്യവും ഏർപ്പെടുത്തി


വാളകം മേഴ്സി ഹോസ്പിറ്റലിൽ പത്തനാപുരം ഗാന്ധിഭവൻ പാലിയേറ്റിവ് കെയർ പ്രവർത്തനം ആരംഭിച്ചു.പാലിയേറ്റിവ് കെയർ വാർഡും ചികിത്സാ സൗകര്യവും ഏർപ്പെടുത്തി










50 രോഗികളെ പാർപ്പിച്ച് ചികിത്സ നടത്തുന്നതിനുള്ള പാലിയേറ്റിവ് കെയർ  വാർഡും ചികിത്സാ സൗകര്യവും വാളകം മേഴ്സി ഹോസ്പിറ്റലിൽ പത്തനാപുരം ഗാന്ധിഭവൻ  ഒരുക്കി .ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ  ഡയറക്ടർ  ഡോക്ടർ ജോർജ് തോമസ്  അധ്യക്ഷത  വഹിച്ചു . ഗാന്ധിഭവൻ ഡയറക്ടർ  ഡോക്ടർ  സോമരാജൻ  സ്വാഗതം പറഞ്ഞു .കേരള  പാലിയേറ്റിവ് കെയർ  ഇനിഷ്യേറ്റീവ് അസോസിയേഷൻ  പ്രസിഡന്റ്  പ്രൊഫ്. ജോൺ കുരാക്കാർ  തന്റെ മുഖ്യപ്രഭാഷണത്തിൽ " കേരളത്തിലുള്ള എല്ലാ പാലിയേറ്റിവ് സംഘടനകൾക്ക് പരിശീലനവും നേതൃത്വവും നൽകുന്ന കേന്ദ്രമായി ഗാന്ധിഭവൻ  മാറണമെന്ന് " പറഞ്ഞു .യോഗത്തിൽ ജനപ്രതിനിധികളെ കൂടാതെ  ഡോക്ടർ പരിമളൻ ,ഡോക്ടർ ജേക്കബ് കുരാക്കാർ , ഡോക്ടർ ശിശുപാലൻ , ഡോക്ടർ സുരേഷ് , ശ്രി .കോട്ടാത്തല ശ്രീകുമാർ  എന്നിവർ  സംസാരിച്ചു .

No comments: