Pages

Saturday, February 9, 2019

എത്രവട്ടം നിറയൊഴിച്ചാലും മഹാത്മാഗാന്ധി മരിക്കില്ല.ജനകോടികളുടെ ഹൃദയത്തിൽ അണയാതെ നിൽക്കുന്ന ആശയസംഹിതയുടെ, നന്മയുടെ പ്രതീകമായിത്തീർന്ന വ്യക്തിയാണ് മഹാത്മഗാന്ധി


എത്രവട്ടം നിറയൊഴിച്ചാലും മഹാത്മാഗാന്ധി മരിക്കില്ല.ജനകോടികളുടെ ഹൃദയത്തിൽ  അണയാതെ നിൽക്കുന്ന ആശയസംഹിതയുടെ, നന്മയുടെ പ്രതീകമായിത്തീർന്ന വ്യക്തിയാണ് മഹാത്മഗാന്ധി

ആധുനിക ലോകം കണ്ട വലിയ അത്ഭുതങ്ങളിലൊന്നായിരുന്നു മഹാത്മാഗാന്ധി. ഒറ്റ മുണ്ടുടുത്ത് നഗ്നപാദനായി നടന്ന ഗാന്ധിയെ ജനകോടികൾ അനുഗമിച്ചു. വാളിനോടും തോക്കിനോടും ജയിക്കാൻ ശക്തിയുള്ള സഹനസമരമെന്ന ആയുധം മഹാത്മാവ് ഭാരതജനതക്ക് പരിചയപ്പെടുത്തി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ആ ശാന്തിദൂതനുമുന്നിൽ ആയുധംവെച്ച് മുട്ടുമടക്കുന്ന അത്ഭുതം ലോകം കണ്ടു. പിന്നീട് എത്രയോ ലോകനേതാക്കൾക്ക് ഗാന്ധി മാർഗദർശിയായി. പതിറ്റാണ്ടുകൾക്കിപ്പുറവും ഗാന്ധിമാർഗത്തിെൻറ പ്രസക്തി അൽപംപോലും കുറയുന്നില്ല..ഗാന്ധിജിയെ കുറിച്ചുള്ള നെൽസൺ മണ്ടേലയുടെ വാക്കുകൾ ശ്രദ്ധേയമാണ് "‘‘അക്രമരാഹിത്യം എന്ന ആയുധത്തിെൻറ മൂർച്ച ഞങ്ങൾ മനസ്സിലാക്കിയത് ഗാന്ധിജിയിലൂടെയാണ്. അപാരമായിരുന്നു അതിെൻറ ശക്തി. 1960കൾവരെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആഫ്രിക്കൻ വൻകരയുടെ സമരങ്ങളെ നയിച്ചത് ഗാന്ധിജിയുടെ സ്വാധീനമായിരുന്നു. അക്രമത്തിനിരയായി ഇൗ ലോകത്തുനിന്നും യാത്രയായപ്പോഴേക്കും അദ്ദേഹം യഥാർഥത്തിൽ ഒരു മഹാത്മാവായിക്കഴിഞ്ഞിരുന്നു’’ ഗാന്ധിജയൻ തത്ത്വചിന്തയുടെ രണ്ടു നെടുംതൂണുകളാണ് അഹിംസയും സത്യഗ്രഹവും. സത്യത്തിെൻറ ശക്തി, അഥവാ സത്യത്തെ മുറുകെ പിടിക്കുക എന്നാണ് സത്യഗ്രഹത്തിെൻറ അർഥം. സത്യാന്വേഷണം ഗാന്ധിജിയുടെ ജീവിതദൗത്യമായിരുന്നു (അദ്ദേഹത്തിെൻറ ആത്മകഥയുടെ പേരുതന്നെ എെൻറ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നാണ്). സത്യത്തിനുമീതെ മറ്റൊരു ദൈവവുമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഗാന്ധിജി പ്രചരിപ്പിച്ച കാര്യങ്ങൾ അദ്ദേഹം സ്വന്തം ജീവിതത്തിൽ പകർത്തിക്കാണിച്ചു. പ്രയോഗിക്കാൻ പറ്റുന്ന കാര്യങ്ങളെ അദ്ദേഹം പ്രചരിപ്പിച്ചിരുന്നുള്ളൂ മഹാത്മാഗാന്ധിയെന്ന വിശ്വവ്യക്തിത്വത്തിന്റെ പ്രസക്തി. ഒരു രാഷ്ട്രതന്ത്രജ്ഞനെന്നതിലുപരി, ഭാരതത്തിന്റെ സുദീർഘമായ ഭാവിയെയും, സർവ്വതോന്മുഖമായ വികസനത്തെയും പറ്റി വിശാലമായി സ്വപ്നം കാണുവാനും, സുവ്യക്തമായ കാഴ്ചപ്പാടുകൾ പങ്കു വയ്ക്കുവാനും ഗാന്ധിജിയ്ക്കു സാധിച്ചു.ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകം മുഴുവൻ പഠിയ്ക്കുകയും, പഠിപ്പിയ്ക്കപ്പെടുകയും ചെയ്യപ്പെടുകയാണ്‌ .71 വർഷം മുമ്പ് പ്രാർഥനായോഗത്തിൽ പങ്കെടുക്കുമ്പോഴാണ് മഹാത്മാവിനെ നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ചുവീഴ്ത്തിയത്. വാസ്തവത്തിൽ ഒരാളല്ല, ഒരു ആശയസംഹിതയുടെ പ്രതീകമായിത്തീർന്ന വ്യക്തിയാണ് നന്മയുടെ പ്രതീകമായ മഹാത്മജിയെ കൊന്നത്. ഗാന്ധിജിയെ വധിക്കുന്നതിലൂടെ ഗാന്ധിയൻ ആദർശങ്ങളെയൊന്നാകെ കൊലചെയ്ത് രാജ്യത്തെ വീണ്ടും പ്രാകൃതത്വത്തിലേക്ക് കൊണ്ടുപോകാമെന്നാവണം അവർ ആശിച്ചത്. എന്നാൽ, എത്രതവണ കൊല്ലാൻ ശ്രമിച്ചിട്ടും ആ ഓർമകളെയും അതുയർത്തുന്ന നന്മയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും വിനയത്തിന്റെയും അഹിംസയുടെയും ആശയങ്ങളെ ഇല്ലാതാക്കാനാവുന്നില്ലെന്ന് ആ ശക്തികൾ പരിതപിക്കുന്നു.ലോകം ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിക്കുമ്പോൾ ഗോഡ്സെയുടെ അനുയായികൾ ഉത്തർപ്രദേശിലെ അലിഗഢ്-നൗറംഗാബാദിൽ ഗാന്ധിവധം പുനരാവിഷ്കരിച്ചത്. മാത്രമല്ല, ആ കൊലപാതകം ഒരു വീര-പുണ്യ കൃത്യമാണെന്ന് പ്രചരിപ്പിക്കാൻ ‘ശൗര്യദിവസ’മായി ആചരിക്കുകയും ഗോഡ്സെയുടെ പ്രതിമയിൽ ഹാരമണിയിക്കുകയും ചെയ്തു .കഴിഞ്ഞ ജനുവരി 30ന് രാജ്യം ഗാന്ധിജിയുടെ 71ാം ചരമവാർഷികം ആചരിച്ചപ്പോൾ, ഉത്തർപ്രദേശിലെ അലിഗഡിൽ മഹാത്മയുടെ ഹൃദയഭേദകമായ വധം ഹിന്ദുമഹാസഭ പുനരാവിഷ്കരിക്കുകയുണ്ടായി. ആ സംഘടനയുടെ ദേശീയ നേതാവ് പൂജ ശകുൻ പാണ്ഡെയും അനുയായികളും ഗാന്ധിജിയുടെ കോലത്തിലേക്ക് കളിത്തോക്കിൽനിന്നു വെടിയുതിർത്തു. ജുഗുപ്സാവഹമായ സംഭവത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടായി
 ഇത്  ഭാരതവും ലോകവും ഗൗരവമായി കാണണം .തിന്മ പലയിടത്തും  തലപൊക്കുകയാണ് . കുറച്ചുകാലമായി ഗാന്ധിയൻ തത്ത്വങ്ങൾക്കെതിരേ പലയിടത്തും പൊന്തിവരാൻ തുടങ്ങിയ ഹീനമായ അസഹിഷ്ണുത ഭീകരരൂപമാർജിക്കാൻ തുടങ്ങിയതിന്റെ പ്രത്യക്ഷ ലക്ഷണമാണ്. ഗോഡ്സെയ്ക്ക് അമ്പലം പണിയാനും പ്രതിമയുണ്ടാക്കാനും ശ്രമം നടക്കുന്നത് .ലോകത്തിന് പുതിയൊരു സമരമാർഗവും മോചനമാർഗവും കാണിച്ചുകൊടുത്ത വിശ്വമഹാപ്രതിഭയാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജി .എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നതും തുല്യതയോടെ കാണുന്നതുമായ ഒരു വിശ്വാസപ്രമാണമെന്ന് ഗാന്ധിജിയുടേത് . ഗാന്ധി നിന്ദക്കെതിരെ  ലോകം പ്രതികരിക്കണം

പ്രൊഫ്. ജോൺ കുരാക്കാർ

No comments: