Pages

Tuesday, February 19, 2019

ഭീകരതയെ പിഴുതെറിയാൻ ലോകം ഒന്നിക്കണം


ഭീകരതയെ പിഴുതെറിയാൻ
ലോകം  ഒന്നിക്കണം

കാശ്മീരിലെ പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിൽ 40 ലധികം  ധീര ജവാന്മാരുടെ വീരമൃത്യുവിന്റെ ഞെട്ടലില്‍  രാജ്യം  വേദനിക്കുകയാണ് . പാകിസ്താന്റെ ഭൂമിയിലിരുന്നുകൊണ്ട് ഇന്ത്യയെ ഉന്നംവെക്കുന്ന ഭീകരസംഘടനകളുടെ തായ്‌വേര്‌ പിഴുതുനീക്കാൻ  നമുക്ക്  കഴിയണം . പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിക്കഴിഞ്ഞു. ഇന്ത്യ തിരിച്ചടിച്ചാല്‍ പാക്കിസ്ഥാന്‍ താങ്ങില്ലെന്നു മുന്‍പ് പ്രതിരോധത്തിന്റെ ചുമതല വഹിച്ചിരുന്ന അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. താങ്ങാനാവാത്ത ആ പ്രഹരത്തിന്റെ ശേഷി അവര്‍ അറിയട്ടെ.
.ഭീകരം എന്ന വാക്കിന്റെ രൗദ്രഭാവം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു പുല്‍വാമയിലെ ആക്രമണം. നാല്‍പതിലേറെ സൈനികരുടെ വീരമൃത്യു. സൈന്യത്തിനെതിരായ ഏറ്റവും വലിയ ഭീകരാക്രമണം.. 'മുഹമ്മദിന്റെ സൈന്യം' എന്ന് അര്‍ഥം വരുന്ന 'ജയ്ഷെ മുഹമ്മദ്' എന്ന ഭീകര സംഘടനയാണല്ലോ സംഭവത്തിന് ഉത്തരവാദിത്തം എറ്റെടുത്തത്. ഇതിന്റെ സ്ഥാപകന്‍ തന്നെ കൊടുംഭീകരനായ മസൂദ് അസ്ഹര്‍ എന്ന പാക്കിസ്ഥാന്‍കാരനാണ്. കാശ്മീരിനെ ഇന്ത്യയില്‍ നിന്നു വേര്‍പെടുത്തുകയെന്ന ദൗത്യമാണ് അസ്ഹര്‍ ഏറ്റെടുത്തിരിക്കുന്നത്. . ജയ്ഷെയുടെ പരിശീലനം സിദ്ധിച്ച കാശ്മീര്‍ സ്വദേശി ആദില്‍ മുഹമ്മദായിരുന്നു ചാവേര്‍. വന്‍സ്ഫോടകശേഖരവുമായി ഒരു വാഹനം സൈനികരുടെ വാഹന വ്യൂഹത്തിലേയ്ക്കു പാഞ്ഞു കയറിയായിരുന്നു ആക്രമണം. പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനത്തിന്റെ പ്രകമ്പനം ചെന്നെത്തി.
2001-ൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് മന്ദിരം ആക്രമിച്ചത് ജെയ്ഷെ മുഹമ്മദ് ഭീകരരായിരുന്നു. 2016-ലെ പുതുവത്സരപ്പിറ്റേന്ന് ഇരുളിന്റെ മറവിൽ പഞ്ചാബിലെ പഠാൻകോട്ട് വ്യോമതാവളത്തിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയതും മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ഈ സംഘടനയാണ്. അക്കൊല്ലംതന്നെ ജമ്മുകശ്മീരിലെ ഉറിയിൽ സേനാതാവളം ആക്രമിച്ചതും മറ്റാരുമല്ല. അപ്പോഴൊക്കെയും ആ സംഘടനയെ പോറ്റിവളർത്തുന്നത് അവസാനിപ്പിക്കണമെന്നും ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടതാണ്. പക്ഷെ  പാകിസ്ഥാൻ ഒന്നും ചെയ്തില്ല .

ആഗോളശക്തിയായുള്ള ഇന്ത്യയുടെ വളർച്ചയ്ക്ക് വിലങ്ങിടാൻ ചൈനയ്ക്ക് പാകിസ്താനെയും അവർ പോറ്റുന്ന ഭീകരസംഘടനകളെയും വേണം.
കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നത് പാക്കിസ്ഥാനോ ഭീകരർക്കോ ഒരിക്കലും സഹിക്കാൻ കഴിയുന്നില്ല എന്നതാണു വാസ്തവം. കശ്മീരിൽ പാക്കിസ്ഥാൻ സൈന്യം അതിർത്തിലംഘിച്ചു നടത്തുന്ന ആക്രമണങ്ങളുടെ തോതും വർധിക്കുകയാണ്. ചൊവ്വാഴ്ച പാർലമെന്റിൽ സർക്കാർ നൽകിയ കണക്ക് ഇങ്ങനെ: 2017ൽ 971 തവണയാണ് പാക്ക് സൈന്യം ഇന്ത്യയ്ക്കുനേരെ അതിർത്തി ലംഘിച്ചു വെടിവയ്പ് നടത്തിയത്. ഇതിൽ നാലു ബിഎസ്എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ഇതേസ്ഥാനത്ത്, 2018ൽ 2140 തവണയാണ് പാക്കിസ്ഥാൻ നമുക്കുനേരെ വെടിയുതിർത്തത്. 14 ജവാന്മാർ വീരമൃത്യു വരിച്ചു; 53 പേർക്കു പരുക്കേറ്റു. പാകിസ്ഥാൻ  നടത്തുന്നത്  തീക്കളിയാണെന്ന് എത്ര അനുഭവപാഠങ്ങളുണ്ടായിട്ടും , അവരെ പഠിപ്പിക്കാൻ ഭാരതത്തിനു കഴിയുന്നതുമില്ല  എന്നതാണു  ഏറെ ദുഃഖകരം.

പ്രൊഫ്. ജോൺ കുരാക്കാർ


No comments: