Pages

Wednesday, December 19, 2018

കുട്ടികളിലെ പഠനവൈകല്യങ്ങള്‍ ചെറിയക്ലാസ്സിൽ വച്ചുതന്നെ കണ്ടെത്താൻ കഴിയണം



 കുട്ടികളിലെ  പഠനവൈകല്യങ്ങള്‍

 ചെറിയക്ലാസ്സിൽ വച്ചുതന്നെ  കണ്ടെത്താൻ കഴിയണം


പഠനവൈകല്യമുള്ള കുട്ടികളെ  ചെറിയക്ലാസ്സിൽ വച്ചുതന്നെ  കണ്ടെത്തണം .കുട്ടികളുടെ വൈകല്യം കണ്ടെത്താനുള്ള   ബുദ്ധിപരിശോധന എട്ടാം ക്ലാസിൽത്തന്നെ നടത്തണമെന്ന ബാലാവകാശ കമ്മീഷൻ  അഭിപ്രായപ്പെട്ടിരിക്കുന്നു .പഠിക്കാനുള്ള ശേഷി എല്ലാ കുട്ടികൾക്കും ഒരുപോലെയല്ല. ഏതെങ്കിലും വിധത്തിലുള്ള പഠനവൈകല്യമുള്ള കുട്ടികളെ കണ്ടെത്തുകയെന്നതും അവർക്ക് മതിയായ പരിഗണനനൽകി മുന്നോട്ട് നയിക്കുകയെന്നതും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ഉത്തരവാദിത്വമാണ്.
പഠനത്തില്കുട്ടികള്പിന്നോക്കമാവുന്നത്  രക്ഷിതാക്കൾക്കു സഹിക്കാനാവില്ല. കാഴ്ചത്തകരാറ്, കേള്വിക്കുറവ്, നീണ്ടുനില്ക്കുന്ന അസുഖം, അച്ചടക്കമില്ലാത്ത വിദ്യാലയ അന്തരീക്ഷം, അമിതമായി ശിക്ഷിക്കുന്ന അധ്യാപകര്‍, മാനസികസംഘര്ഷം ഉണ്ടാക്കുന്ന ഗൃഹാന്തരീക്ഷം എന്നീ ഘടകങ്ങള്കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാറുണ്ട്. എന്നാല്‍, ഇത്തരം കാരണങ്ങള്ഒന്നുംതന്നെ ഇല്ലാതെ  തന്നെ  കുട്ടികള്പഠനിലവാരത്തില്പിന്നിലാണെങ്കില്പഠനവൈകല്യങ്ങള്‍(Learning disability) ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വേള്ഡ് ഫെഡറേഷന്ഓഫ് ന്യൂറോളജിയുടെ നിര്വചനപ്രകാരം കൃത്യമായ പഠനസാഹചര്യങ്ങള്ലഭിച്ചിട്ടും സാധാരണ നിലയിലുള്ള ബൗദ്ധികനിലവാരം ഉണ്ടായിട്ടും സാമൂഹികവും സാംസ്കാരികവുമായ എല്ലാ അവസരങ്ങളും ഉണ്ടായിട്ടും പഠനശേഷിയില്കാര്യമായ വൈകല്യങ്ങള്കാണുന്നതിനെയാണ് പഠനവൈകല്യമായി പരിഗണിക്കുന്നത്.പഠനസംബന്ധമായ ഒന്നിലധികം വൈകല്യങ്ങള്ക്ക് പൊതുവെ പറയുന്ന പേരാണ് പഠനവൈകല്യം എന്നത്. ഇത് സാധാരണ വായന, എഴുത്ത്, ഗണിതം എന്നിങ്ങനെ മൂന്നു മേഖലകളിലാണ് കാണുന്നത്.പഠനവൈകല്യങ്ങള്എത്രയും നേരത്തെ കണ്ടെത്തേണ്ടതുണ്ട്.പഠനവൈകല്യങ്ങള്കൂടുതലായും ആണ്കുട്ടികളിലാണ് കണ്ടുവരുന്നത്. 3:1 എന്നതാണ് അസുഖത്തിന് സ്ത്രീ-പുരുഷ അനുപാതം. ജനിതകവും പാരിസ്ഥിതികവുമായ കാരണങ്ങള്പഠനവൈകല്യങ്ങള്ക്ക് ഇടയാകാറുണ്ടെന്ന് ഗവേഷണങ്ങള്തെളിയിക്കുന്നു.കൃത്യസമയത്തുതന്നെ ശാസ്ത്രീയ മാര്ഗങ്ങള്അവലംബിച്ചുള്ള രോഗനിര്ണയം എന്നത് പഠനവൈകല്യമുള്ള കുട്ടിയെ സംബന്ധിച്ചിടത്തോളം നിര്ണായകമാണ്. അല്ലാത്തപക്ഷം വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയ്ക്കൊപ്പം മറ്റു മാനസിക പ്രശ്നങ്ങളും കുട്ടിയെ ബാധിക്കാനിടയുണ്ട്.
ആത്മവിശ്വാസക്കുറവ്, കഠിനാധ്വാനം ചെയ്തിട്ടും പഠനകാര്യങ്ങളില്പിന്നോക്കമാവുമ്പോള്ഉണ്ടാകുന്ന അതൃപ്തി എന്നിവ പലപ്പോഴും തന്നോടുതന്നെയുള്ള ബഹുമാനക്കുറവിലേക്കും നിരാശാബോധത്തിലേക്കും നയിക്കാനിടയുണ്ട്. ക്ഷമാപൂര്വവും അനുഭാവപൂര്വവുമായ ഇടപെടലുകള്രക്ഷിതാക്കളില്നിന്ന് ആവശ്യമാണ്. പഠന  വൈകല്യങ്ങള്ആരംഭത്തില്ത്തന്നെ കണ്ടെത്തിയാല്ചികിത്സകൊണ്ട് കുറേയൊക്കെ പരിഹരിക്കാന്കഴിയും.  വായനയിലെ വൈകല്യത്തെ ഡിസ് ലെക്സിയ (dyslexia) എന്നും എഴുത്തിനോടനുബന്ധിച്ച വൈകല്യത്തെ ഡിസ്ഗ്രാഫിയ (dysgraphia) എന്നും കണക്കുസംബന്ധമായ വൈകല്യത്തെ ഡിസ്കാല്ക്കുലിയ (dyscalculia) എന്നും പറയും.
ഡിസ് ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്റെ അര്ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്' എന്നാണ്. വൈദ്യുതബള്ബ്, ഗ്രാമഫോണ്തുടങ്ങി പതിമൂവായിരത്തിലേറെ കണ്ടുപിടിത്തങ്ങള്നടത്തിയ തോമസ് ആല്വാ എഡിസണ്‍, ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആല്ബര്ട്ട്  ഐന്സ്റ്റീന്‍, ചിത്രകാരന്ലിയനാഡോ ദാവിഞ്ചി, നോബല്സമ്മാന ജേതാവും മുന്ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്സ്റ്റണ്ചര്ച്ചില്എന്നിവര്ക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു. ഇത്തരം വൈകല്യം ബാധിച്ച കുട്ടികള്ക്ക് സാവധാനമേ പഠിക്കാനാകൂ. പക്ഷെ അവര്ക്ക് ശരാശരിയോ അതിലധികമോ ബുദ്ധിശക്തി ഉണ്ടായിരിക്കും.പലപ്പോഴും ഇത്തരം വൈകല്യങ്ങള്ആദ്യം കണ്ടുപിടിക്കുക അധ്യാപകരാണ്. ഒരു ക്ളാസ്സിലെ പല കുട്ടികളുടെ പഠനത്തിലെ കഴിവുകള്താരതമ്യം ചെയ്യാന്അവര്ക്ക് അവസരം ലഭിക്കുന്നതുകൊണ്ടാണ് ഇത് സാധിക്കുന്നത്ഏഴു വയസ്സു മുതല്ക്കാണ് ഇത്തരം വൈകല്യങ്ങള്കുട്ടികളില്പ്രകടമായി കാണാറുള്ളത്.
സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, അധ്യാപകര്‍, സ്പീച്ച് തെറാപ്പിസ്റ് എന്നിവരുള്പ്പെടുന്ന ഒരു സംഘമാണ് പഠനവൈകല്യമുള്ള കുട്ടികളെ പരിശോധിക്കേണ്ടത്. കുട്ടിയുടെ പ്രശ്നങ്ങളുടെ ചരിത്രം, അധ്യാപകരുടെ  വിശദമായ റിപ്പോര്ട്ട്, വിദഗ്ധമായ ശാരീരിക മാനസിക പരിശോധന, കുട്ടിയുടെ വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍, മറ്റു കഴിവുകള്എന്നിവയാണ് ആദ്യമായി നോക്കേണ്ട കാര്യങ്ങള്‍ . വായിക്കാനും സ്പെല്ലിംഗ് മനസ്സിലാക്കാനും കണക്കു കൂട്ടാനുമുള്ള കുട്ടിയുടെ കഴിവുകള്ഇതോടൊപ്പം അളക്കും. ദീര്ഘസംഭാഷണവും തെറ്റുകളുടെ അപഗ്രഥനവും വഴിയാണ് ഇത് സാധിക്കുക. ഇതിന്റെ റിപ്പോര്ട്ടനുസരിച്ചാണ് ചികിത്സ നിശ്ചയിക്കാറുള്ളത്. ബാലാവകാശ കമ്മിഷന്റെ അഭിപ്രായം അഭിപ്രായം  സർക്കാരും  രക്ഷിതാക്കളും  അദ്ധ്യാപകരും കണക്കിലെടുക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യണം .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: