Pages

Friday, December 14, 2018

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം രാജ്യത്തിന് ആപത്ത്


റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം രാജ്യത്തിന് ആപത്ത് .

ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് കറന്‍സികളുടെ വിനിമയം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുടെ മേല്‍നോട്ടം നിര്‍വഹിക്കുകയും സാമ്പത്തിക പ്രക്രിയകളെ ദൃഢമാക്കുകയും ചെയ്യുന്ന ഒരു മഹത് സ്ഥാപനമാണ് .രാജ്യത്തെ സാമ്പത്തിക വളര്ച്ച നിരക്കും വിലക്കയറ്റവും എല്ലാം പഠിച്ചതിനു ശേഷമാണ് റിസര്‍വ് ബാങ്ക് ആവശ്യമായ ബാങ്ക് നോട്ടുകള്‍ കണക്കാക്കുന്നത്. 1926-ലെ ഹിൽട്ടൺ-യങ് കമ്മീഷന്റെ ശുപാർശകളാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിന് കാരണമായത്. 1949 ജനുവരി ഒന്നിന് റിസർവ് ബാങ്കിനെ ദേശസാത്കരിച്ചു.
ഇന്ത്യയിൽ പണവ്യാപാരത്തിന്റെ കേന്ദ്രവും ദേശീയ കരുതൽ ധനത്തിന്റെ സൂക്ഷിപ്പുകാരനുമാണ് റിസർവ്വ് ബാങ്ക്. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്ന റിസർവ്വ് ബാങ്കിന്റെ സ്ഥാപിത മൂലധനം അഞ്ചുകോടി രൂപയായിരുന്നു. റിസർവ്വ് ബാങ്ക് ഗവർണ്ണറും 19 അംഗ ഡയറക്ടർ ബോർഡുമാണ് ബാങ്കിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്  വിവാദമായിരിക്കുകയാണ്. രാജ്യത്തെ പരമപ്രധാന ധനകാര്യസ്ഥാപനത്തിന്റെ സ്വയം ഭരണാവകാശത്തില്‍  കേന്ദ്രസർക്കാർ കൈക്കടത്തുന്ന ഗുരുതരമായ നീക്കത്തിനൊടുവിലാണ് ഉര്‍ജിത് പട്ടേല്‍ രാജിവച്ച് ഒഴിയുന്നത് .
ഇന്ത്യന്‍ സമ്പദ്ഘടനയെ അട്ടിമറിച്ച നോട്ട് നിരോധനത്തെ കുറിച്ച്, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന ശേഷം ദിവസങ്ങളോളം മൗനം പാലിച്ചതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ‘ഊര്‍ജിത് പട്ടേലിനോട് അമർശമായിരുന്നു .ചില വ്യക്തിപരമായ കാരണങ്ങളാല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്നു രാജിവെക്കാന്‍ ഞാന്‍ തീരുമാനിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത് .. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്‍.ബി.ഐയില്‍ സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. തന്റെ സഹപ്രവര്‍ത്തകരോടും ആര്‍.ബി.ഐ സെന്‍ട്രല്‍ ബോര്‍ഡിലെ ഡയറക്ടര്‍മാരോടും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്’. ഊര്‍ജിത് പട്ടേലിന്റെ ഈ വാക്കുകളില്‍ അസ്വാഭാവികത ഇല്ലെങ്കിലും മോദി സര്‍ക്കാറിന്റെ നയനിലപാടുകളോടുള്ള കടുത്ത വിയോജിപ്പാണ് രാജിയിൽ നിഴലിക്കുന്നത് .
 കേന്ദ്ര സര്‍ക്കാറിൻറെ . 2016ലെ നോട്ടു നിരോധത്തിലെ മുഖ്യ സൂത്രധാരനായ വ്യക്തിയെയാണ്  കേന്ദ്ര സർക്കാർ ഇപ്പോൾ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആയി നിയമിച്ചിരിക്കുന്നത് . കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കു വഴങ്ങാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പുറത്തു പോകാന്‍ സംഘപരിവാര്‍ പട്ടേലിനെതിരെ ഭീഷണിയും മുഴക്കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതല്‍ ധനത്തിന്റെ മൂന്നിലൊന്നു ഭാഗം വികസനാവശ്യങ്ങള്‍ക്കു വിട്ടുകിട്ടണമെന്ന കേന്ദ്ര നിലപാട് ആപല്‍കരമാണെന്നു ബാങ്കും നിപാട് എടുത്തിരുന്നു .ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചുകൊണ്ട് ഉര്‍ജിത് പട്ടേല്‍ രാജി സമര്‍പ്പിച്ചത്. പട്ടേലിന്റെ മഹദ് സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും നന്ദി അറിയിച്ചു. ഇതോടെ റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന്റെ വകുപ്പ് മാത്രമായേക്കുമെന്ന ആശങ്ക ബലപ്പെടുകയാണെന്നാണ് മുന്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍ വൈ.എച്ച് മലേഗാന്‍ പറയുന്നത്. അന്താരാഷ്ട്ര നാണ്യനിധിയിലും ധനസുസ്ഥിരതാ മേഖലകളിലും ഏറെ പ്രാവീണ്യമുള്ള ഉര്‍ജിത് പട്ടേലിന്റെ രാജി  പല സംശയങ്ങൾക്കും കാരണമാകുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: