Pages

Wednesday, December 5, 2018

അഹങ്കാരത്താൽഅന്ധത ബാധിച്ചവർ സമൂഹത്തിനുശാപം


അഹങ്കാരത്താൽഅന്ധത ബാധിച്ചവർ  സമൂഹത്തിനുശാപം

അഹങ്കാരം ആപത്ത് ക്ഷണിച്ച് വരുത്തും, അത്  വിജയത്തെ ഇല്ലാതാക്കും .പണ്ടൊരിക്കൽ  ആമച്ചാരുംഅഹങ്കാരിയായ മുയലും ചേർന്ന് ഓടിജയിക്കുവാൻ പന്തയം വച്ച കഥ  അഹങ്കാരികൾക്കു  ഒരു നല്ല പാഠമാണ് .കാട്ടിലെ മത്സരം കേമമായി നടന്നു ,അഹങ്കാരിയായ മുയൽക്ഷീണമകറ്റുവാൻ പാതി വഴിയിൽ  വിശ്രമിച്ചു. മരത്തണലിൽ കിടന്ന മുയൽ ഗാഢനിദ്രയിലാണ്ടു .ആമപതുങ്ങിയിഴഞ്ഞു നീങ്ങിഒന്നാമതെത്തി.ഓടിക്കിതച്ചുവന്ന  മുയൽ തോറ്റ്  ലജ്ജയിൽ തലതാഴ്ത്തിനിന്നുപോയി.അഹങ്കാരം പോലെതന്നെ ആപത്താണ് അബദ്ധധാരണകളും.സൃഷ്ടി, സ്ഥിതി, സംഹാരം ഞാനാണ്  എന്ന ഭാവത്തോടെ ജീവിക്കുന്നവർക്ക് ഇന്ദ്രിയങ്ങളുടെ ഉണർവു പോലും നഷ്ടപ്പെടും.  അറിവും വിവേകവും ഇല്ലാതാകും .ലോകം നിലനിൽക്കുന്നത് ഞാനുള്ളതുകൊണ്ടാണ്  എന്ന് കരുതുന്നവർ തൻറെ  പൂവൻകോഴി കൂവുന്നതുകൊണ്ടാണ് എന്നും സൂര്യനുദിക്കുന്നത് എന്ന്  കരുതിയ വയോധികയെ പോലെയാണ് .

ഒരിക്കൽ അയൽക്കാരുമായി വഴക്കുണ്ടാക്കിയ അവർ,അവരെ  ഒരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി  തന്റെ കോഴിയുമായി ദൂരെയൊരു ഗ്രാമത്തിലേക്കു പോയി. പിറ്റേന്ന്, അവർക്കു സന്തോഷമായി; തന്റെ പുതിയ ഗ്രാമത്തിൽ സൂര്യനുദിച്ചു. പഴയ ഗ്രാമം ഇരുട്ടിലായിരിക്കുമെന്ന് വയോധിക കരുതി. തന്നെ വിളിച്ചുകൊണ്ടു പോകാൻ അന്നാട്ടുകാർ എത്തുമെന്ന് അവർ കരുതിയെങ്കിലും ആരും വന്നില്ല. നാട്ടുകാരുടെ ‘ഗർവിനെയും മണ്ടത്തരത്തെയുംകുറ്റപ്പെടുത്തി വയോധിക സന്തോഷത്തോടെ ജീവിച്ചു. ഇത്തരത്തിൽ ജീവിക്കുന്നവർ  നമുക്ക് ചുറ്റുമുണ്ട് .

കണ്ണടച്ചു കണ്ട്, കാതടച്ചു കേട്ട്, വായടച്ചു രുചിയറിഞ്ഞ് നടക്കുന്നവർ അജ്ഞതയുടെയും അവിവേകത്തിന്റെയും ആൾരൂപങ്ങളായിരിക്കും.എല്ലാ എനിക്കറിയാം എന്ന ചിന്ത

അഹങ്കാരത്തിൽ നിന്ന് ഉദിക്കുന്നതാണ് .അഹങ്കാരത്താൽ തനിക്കു മുകളിൽ പരുന്തും പറക്കില്ലായെന്ന ഭാവത്തിൽ അവർ ചുറ്റുമുള്ള ചെറിയ ലോകത്തെ കാണാതെ ജീവിക്കുന്നു.എല്ലാ ജനസമൂഹങ്ങളും വഴിപിഴക്കാനുള്ള കാരണം അഹങ്കാരത്തില് നിന്നുയിരെടുത്ത ഈ ചിന്തയാണെന്ന് ഖുര്ആന് വ്യക്തമാക്കുന്നു.ഖുർആനിൽ അല്ലാഹു പറയുന്നു നീ ഭൂമിയില് അഹന്തയോടെ നടക്കരുത്. തീര്ച്ചയായും നിനക്ക് ഭൂമിയെ പിളര്ക്കാനൊന്നുമാവില്ല. ഉയരത്തില് നിനക്ക് പര്വ്വതങ്ങള്ക്കൊപ്പമെത്താനും ആവില്ല.

സ്വന്തം തെറ്റുകൾ അംഗീകരിക്കാതിരിക്കുകയും എപ്പോഴും മറ്റുള്ളവരിൽ കുറ്റം കാണുകയും ചെയ്യുന്നതിന്റെ പിന്നിലുള്ളതും അഹങ്കാരമാണ്. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലും അഹങ്കാരം തന്നെയാണ് .അഹങ്കാരത്താൽ അന്ധത ബാധിച്ചവർ  സമൂഹത്തിനു  ശാപം തന്നെയാണ് .



പ്രൊഫ്. ജോൺ കുരാക്കാർ












No comments: